കോവിഡ് സാമ്പത്തിക പ്രതിസന്ധികള്‍ പിടിമുറുക്കുമ്പോള്‍ മിക്കവരും പ്രൊവിഡന്റ് ഫണ്ടി (പിഎഫ്)ലേക്ക് തിരിയുകയാണ്. കണക്കുകള്‍ പ്രകാരം 2020 ഏപ്രില്‍ മുതല്‍ 3.5 കോടി ഉപയോക്താക്കളാണ് പിഎഫ് അക്കൗണ്ടില്‍ നിന്നും തുക
കോവിഡ് സാമ്പത്തിക പ്രതിസന്ധികള്‍ പിടിമുറുക്കുമ്പോള്‍ മിക്കവരും പ്രൊവിഡന്റ് ഫണ്ടി (പിഎഫ്)ലേക്ക് തിരിയുകയാണ്. കണക്കുകള്‍ പ്രകാരം 2020 ഏപ്രില്‍ മുതല്‍ 3.5 കോടി ഉപയോക്താക്കളാണ് പിഎഫ് അക്കൗണ്ടില്‍ നിന്നും തുക പിന്‍വലിച്ചിരിക്കുന്നത്. എന്നാല്‍ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായ പ്രകാരം എംപ്ലോയീ പ്രൊവിഡന്റ് ഫണ്ടില്‍ നിന്നോ നാഷണല്‍ പെന്ഷന് സ്കീമില്‍ നിന്നോ പണം പിന്‍വലിക്കുന്നത് സാമ്പത്തിക പ്രതിസന്ധിയുണ്ടാകുന്ന സാഹചര്യങ്ങളില്‍ ഏറ്റവും അവസാനം മാത്രം ഉപയോഗിക്കേണ്ട നിക്ഷേപമാണ്.

ഭാവിയിലേക്കായി വലിയ തുക തുക കരുതി വയ്ക്കാന്‍ ഈ റിട്ടയര്‍മെന്റ് പദ്ധതികളിലൂടെ സാധിക്കുന്നു. മറ്റൊരു വഴിയും മുന്നിലില്ലാത്തപ്പോള്‍ മാത്രമേ ഈ സമ്പാദ്യം ഉപയോഗപ്പെടുത്താന്‍ പാടുള്ളൂ. നിങ്ങള്‍ ഭാഗികമായി ഇപ്പോള്‍ പിന്‍വലിച്ചാല്‍ ഭാവിയില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വരും.
ഗവണ്മെന്റ് റിട്ടയര്‍മെന്റ് പദ്ധതികളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് മുന്‍പായി നിങ്ങള്‍ക്ക് നിലവിലുള്ള നിക്ഷേപങ്ങള്‍ ഏതൊക്കെയുണ്ടെന്ന് പരിശോധിക്കേണ്ടതുണ്ട്. പിഴത്തുക, മറ്റ് ചാര്‍ജുകള്‍, ലിക്വിഡിറ്റി, നികുതി എന്നിവ അടിസ്ഥാനമാക്കി അതില്‍ ഏത് ആദ്യം പണമാക്കി മാറ്റാം എന്ന് തീരുമാനിക്കാം.
എല്ലാ നിക്ഷേപങ്ങളില്‍ നിന്നും ആദ്യം ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ (എഫ്ഡി), കമ്പനി സ്ഥിര നിക്ഷേപങ്ങള്‍, ലിക്വിഡ് ഫണ്ടുകള്‍, ഡെബ്റ്റ് ഫണ്ടുകള്‍ എന്നിവ ആദ്യം പണമാക്കി മാറ്റാം. അവ എളുപ്പത്തില്‍ പണമാക്കി മാറ്റുവാന്‍ സാധിക്കുകയും ചെയ്യും. അതിന് ശേഷം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളും ഡയറക്ട് ഇക്വിറ്റിയും പരിഗണിക്കാം. ഇവയും പണമാക്കി മാറ്റുവാന്‍ അധികം പ്രയാസമില്ലാത്ത ഇന്‍സ്ട്രുമെന്റുകളാണ്.
ഇനി അടുത്തത് സ്വര്‍ണമാണ്. സാധാരണഗതിയില്‍ സ്വര്‍ണം തിരികെ വാങ്ങിക്കുമ്പോള്‍ ജ്വല്ലറി ഉടമകള്‍ ഒരു ചാര്‍ജ് ഈടാക്കാറുണ്ട്. നിങ്ങള്‍ എക്സ്ചേഞ്ചുകളില്‍ സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വില്‍ക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ലിക്വിഡിറ്റി പരിമിതികള്‍ മൂലം ശരിയായ വില ലഭിക്കുവാന്‍ നിങ്ങള്‍ പ്രയാസപ്പെട്ടേക്കാം. എന്നാല്‍ നിങ്ങള്‍ക്ക് ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലോ, ഗോള്‍ഡ് സേവിംഗ്സ് ഫണ്ടുകളിലോ നിക്ഷേപമുണ്ടെങ്കില്‍ ഇക്വിറ്റി ഫണ്ടുകള്‍ക്ക് മുമ്പായി നിങ്ങള്‍ക്കവ പണമാക്കി മാറ്റാം.
പല ചെറുകിട നിക്ഷേപ പദ്ധതികളും പണമാക്കി മാറ്റുവാന്‍ അല്‍പ്പം പ്രയാസമുള്ളവയാണ്. അതിനാലാണ് അവയെ അവസാനത്തേതിന് തൊട്ടുമുമ്പുള്ള തെരഞ്ഞെടുപ്പായി മാറ്റി വച്ചിരിക്കുന്നത്. ഇപിഎഫ് പോലുള്ള പെന്ഷന് പദ്ധതികള്‍ മേല്‍പ്പറഞ്ഞ യാതൊരു നിക്ഷേപ പദ്ധതികളും നിങ്ങള്‍ക്ക് ഫലപ്രദമാകുന്നില്ല എന്ന സാഹചര്യത്തില്‍ മാത്രം ആശ്രയിക്കാനുള്ളവയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
