അപ്രതീക്ഷിത സാമ്പത്തിക ആവശ്യകതകൾ പൂർത്തീകരിക്കുവാനാണ് ആളുകൾ വ്യക്തിഗത വായ്പ എടുക്കുന്നത്. ബാങ്കുകളും വിവിധ എൻബിഎഫ്സികളും, ഓൺലൈൻ പ്ലാറ്റ്ഫോമുകളും എല്ലാം നിരവധി വ്യക്തിഗത വായ്പകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സാധാരണ വായ്പാ ആവശ്യക്കാരെ പോലെ സ്ത്രീകൾക്കും അപേക്ഷിക്കാവുന്ന വ്യക്തിഗത വായ്പകളുണ്ട്.
സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് ഇത്തരം വായ്പകൾ പ്രയോജനപ്പെടുന്നത്. സ്ത്രീകൾക്ക് അപേക്ഷിക്കാവുന്ന വിവിധ വ്യക്തിഗത വായ്പകളും അതിൻ്റെ പലിശ നിരക്കും വിശദമായി അറിയാം. ഒപ്പം സ്ത്രീകൾക്ക് എങ്ങനെ വ്യക്തിഗത വായ്പകൾക്ക് അപേക്ഷിക്കാമെന്നും പരിശോധിക്കാം....
സ്ത്രീകൾക്കുള്ള വ്യക്തിഗത വായ്പ
ഈട് നൽകാതെ കുറഞ്ഞ സമയത്തിനുള്ള ലഭിക്കുന്ന സുരക്ഷിതമല്ലാത്ത വായ്പകളാണ് വ്യക്തിഗത വായ്പകൾ. അതിനാൽ സ്ത്രീകൾക്ക് മാത്രമായുള്ള പ്രത്യേക വ്യക്തിഗത വായ്പകൾ അവരുടെ വ്യത്യസ്ത സാമ്പത്തിക ആവശ്യങ്ങൾ ലക്ഷ്യം വച്ചുള്ളതായിരിക്കും. വിദ്യാഭ്യാസം, സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കുന്നതിന്, അപ്രതീക്ഷിത ചികിത്സാ ചെലവുകൾ, വീട് പുനർനിർമ്മിക്കുന്നതിന് എന്നിവയ്ക്കെല്ലാം വ്യക്തിഗത വായ്പകൾ എടുക്കുന്നു.
വ്യക്തിഗത വായ്പയുടെ പ്രധാന സവിശേഷതകൾ
മികച്ച ധനസഹായം: ജാമ്യവും ഗ്യാരണ്ടിയും നൽകാതെ എടുക്കാവുന്ന വായ്പകളാണ് ഇവ. അതിനാൽ ഗ്യാരണ്ടി നൽകാനില്ലാത്തവർക്ക് ഈ വായ്പയ്ക്ക് എളുപ്പത്തിൽ അപേക്ഷിക്കാം.
ആകർഷകമായ പലിശ നിരക്കുകൾ: വായ്പാ അപേക്ഷകരായ സ്ത്രീകൾക്ക് അവരുടെ ഉയർന്ന ക്രെഡിറ്റ് യോഗ്യതയുടെ അടിസ്ഥാനത്തിൽ മികച്ച പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യും.
സുരക്ഷിതമായ തിരിച്ചടവ് ഓപ്ഷനുകൾ: 12 മാസം മുതൽ 60 മാസം വരെ വായ്പയ്ക്ക് കാലാവധി നൽകുന്നുണ്ട്. സ്ത്രീകൾക്ക് അവരുടെ ലക്ഷ്യങ്ങളും സാമ്പത്തിക സ്ഥിതിയും അനുസരിച്ച് ഒരു തിരിച്ചടവ് ഓപ്ഷൻ തിരഞ്ഞെടുക്കാൻ സാധിക്കുന്നു.
കുറഞ്ഞ രേഖകൾ: ഇത്തരം വായ്പകൾ പെട്ടെന്ന് തന്നെ പ്രോസസ്സ് ചെയ്യുന്നു. അതായത് കുറഞ്ഞ രേഖകൾ നൽകി ലളിതമായ അപേക്ഷാ നടപടിക്രമങ്ങളിലൂടെ വ്യക്തിഗത വായ്പകൾ അംഗീകരിക്കുന്നു. അതിനാൽ നിങ്ങളുടെ സാമ്പത്തിക ആവശ്യം പെട്ടെന്ന് തന്നെ പൂർത്തീകരിക്കാൻ സാധിക്കുന്നു.

വായ്പയുടെ യോഗ്യതാ മാനദണ്ഡം
- പ്രായം: അപേക്ഷകയുടെ പ്രായം 21 വയസ്സിനും 60 വയസ്സിനും ഇടയിലായിരിക്കണം.
- തൊഴിൽ: അപേക്ഷകർ സ്വയം തൊഴിൽ ചെയ്യുന്നവരോ ശമ്പളം വാങ്ങുന്നവരോ ആയിരിക്കണം. സ്ഥിരമായ വരുമാനം ലഭിക്കുന്നതിൻ്റെ തെളിവ് നൽകുന്നതും നല്ലതാണ്.
- വരുമാനം: പ്രതിമാസം കുറഞ്ഞത് 15,000 രൂപ വരുമാനമുള്ളവർക്ക് മുതൽ അപേക്ഷിക്കാൻ യോഗ്യതയുണ്ട്.
- ക്രെഡിറ്റ് സ്കോർ: 685 എന്ന ക്രെഡിറ്റ് സ്കോറിന് മുകളിലുള്ള സ്കോർ മികച്ചതാണ്. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ വായ്പയുടെ അംഗീകാരം കൂടുതൽ എളുപ്പത്തിൽ ഉറപ്പാക്കാം.
സ്ത്രീകൾക്കുള്ള വ്യക്തിഗത വായ്പ: പലിശ നിരക്കുകളും പ്രോസസ്സിംഗ് ഫീസും
1. എസ്‌ബിഐ
സ്ത്രീകൾക്ക് അപേക്ഷിക്കാവുന്ന മികച്ച വ്യക്തിഗത വായ്പ എസ്ബിഐ വാഗ്ദാനം ചെയ്യുന്നു. ഇവിടെ ഈടാക്കുന്ന പലിശ നിരക്ക് 10.30% - 15.30% വരെയാണ്. മാത്രമല്ല വായ്പയുടെ 1.50% വരെ പ്രോസസിംഗ് ഫീസും ഈടാക്കും.
2. എച്ച്ഡിഎഫ്സി ബാങ്ക്
പ്രതിവർഷം 10.90% മുതൽ 24% വരെയാണ് സ്ത്രീകൾക്കുള്ള വ്യക്തിഗത വായ്പയുടെ പലിശ നിരക്ക്. ഇവിടെ വായ്പാ തുകയിൽ നിന്നും 6,500 രൂപ + ജിഎസ്ടി പ്രോസസിംഗ് ഫീസായി ഈടാക്കും.
3. എച്ച്എസ്ബിസി ബാങ്ക്
ഈ ബാങ്ക് സ്ത്രീകൾക്ക് അപേക്ഷിക്കാവുന്ന മികച്ച വ്യക്തിഗത വായ്പകൾ വാഗ്ദാനം ചെയ്യുന്നു. ഇവിടെ പ്രതിവർഷം 10.15% മുതൽ 16% വരെ പലിശ നൽകേണ്ടി വരും. വായ്പാ തുകയുടെ 2% വരെയാണ് പ്രോസസിംഗ് ഫീസ് നൽകേണ്ടി വരുന്നത്.
4. ഐസിഐസിഐ ബാങ്ക്
ഇന്ത്യയിലെ ഈ പ്രമുഖ സ്വകാര്യ ബാങ്ക് സ്ത്രീകളുടെ വ്യക്തിഗത വായ്പകൾ വാഗ്ദാനം ചെയ്യുന്നു. നിലവിൽ 10.85% മുതൽ 16.65% വരെയാണ് ഈ വായ്പയുടെ പലിശ നിരക്ക്. മാത്രമല്ല പ്രോസസിംഗ് ഫീസ് വായ്പയുടെ 2% വരെ ഈടാക്കും.
5. ഇൻഡസ്ഇൻഡ് ബാങ്ക്
ഈ സ്വകാര്യ ബാങ്ക് വ്യക്തിഗത വായ്പകൾക്ക് പ്രതിവർഷം 10.49% മുതൽ പലിശ നിരക്ക് ഈടാക്കും. വായ്പാ തുകയുടെ 3.5% വരെ പ്രോസസിംഗ് ഫീസ് ഈടാക്കും.
6. കൊട്ടക് മഹീന്ദ്ര ബാങ്ക്
സ്ത്രീകളുടെ വ്യക്തിഗത വായ്പകൾക്ക് 10.99% മുതൽ പലിശ ഈടാക്കുന്നു. ഇവിടെ പ്രോസസിംഗ് ഫീസായി വായ്പാ തുകയുടെ 5% വരെ ഈടാക്കും.
7. ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്ക്
ഈ ബാങ്ക് സ്ത്രീകളുടെ വ്യക്തിഗത വായ്പകൾക്ക് നൽകുന്ന പലിശ നിരക്ക് 10.70% മുതലായിരിക്കും. ഒപ്പം പ്രോസസിംഗ് ഫീസ് വായ്പാ തുകയുടെ 2% വരെയായിരിക്കും.
സ്ത്രീകളുടെ വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
- മികച്ച വായ്പാ ഓപ്ഷനുകൾ നൽകുന്ന വായ്പാദാതാവിനെ തിരിച്ചറിയുക.
- വായ്പാദാതാവ് ആവശ്യപ്പെടുന്ന നിബന്ധനകളെല്ലാം നിങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
- നിങ്ങളുടെ പ്രധാന തിരിച്ചറിയൽ രേഖകൾ, മേൽവിലാസം തെളിയിക്കുന്ന രേഖകൾ, വരുമാന തെളിവ്, ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവ സമർപ്പിക്കണം.
- വായ്പാദാതാവിൻ്റെ വെബ്‌സൈറ്റിൽ നിന്നോ മൊബൈൽ ആപ്ലിക്കേഷനിൽ നിന്നോ അതോ നേരിട്ടോ വായ്പയ്ക്ക് അപേക്ഷിക്കാം.
- അപേക്ഷയ്ക്കു ശേഷം നിങ്ങളുടെ ക്രെഡിറ്റ് അംഗീകാരം ലഭിച്ചാൽ വായ്പ തുക ഇൻസ്റ്റൻ്റായി ലഭിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
