സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് നിരവധി ചെറുകിട സമ്പാദ്യ പദ്ധതികൾ പോസ്റ്റ് ഓഫീസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. പ്രതിമാസം ചെറിയൊരു തുക നീക്കിവച്ച് ദീർഘകാലാടിസ്ഥാനത്തിൽ വലിയൊരു സമ്പാദ്യം നേടിയെടുക്കാൻ ഇത്തരം പദ്ധതികളിലൂടെ കഴിയും. സ്ത്രീകൾക്കായി പോസ്റ്റ് ഓഫീസ് വാഗ്‌ദാനം ചെയ്യുന്ന മികച്ചൊരു സ്കീമാണ് മഹിള സമ്മാൻ സേവിങ് സർട്ടിഫിക്കറ്റ്. വളരെ ചെറിയ കാലയളവിലെ സ്ഥിര നിക്ഷേപത്തിലൂടെ പലിശ നിരക്കിൽ വലിയൊരു തുക നേടിയെടുക്കാം എന്നതാണ് ഈ സ്കീമിന്റെ സവിശേഷത.
സ്കീമിലെ പലിശ നിരക്ക് 7.5%
പോസ്റ്റ് ഓഫീസിന്റെ സ്ത്രീകൾക്കായുള്ള പ്രത്യേക പദ്ധതിയായ മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് സ്കീം ജനപ്രിയ പദ്ധതികളിലൊന്നാണ്. കുറഞ്ഞ സമയത്തേക്ക് ഇതിൽ നിക്ഷേപിച്ചാലും സ്ത്രീകൾക്ക് നല്ല വരുമാനം ലഭിക്കും. ഈ പദ്ധതിയിലെ നിക്ഷേപത്തിന് 7.5 ശതമാനം വരെ പലിശ വാഗ്‌ദാനം ചെയ്യുന്നു.

നിക്ഷേപ കാലാവധി 2 വർഷം
ഇതൊരു ചെറുകിട സമ്പാദ്യ പദ്ധതിയാണ്. ഈ പദ്ധതിയിൽ 2 വർഷമാണ് നിക്ഷേപം നടത്താൻ കഴിയുക. നിക്ഷേപത്തിന്റെ പരമാവധി പരിധി 2 ലക്ഷം രൂപയാണ്. 2023 ൽ നരേന്ദ്ര മോദി സർക്കാർ ആരംഭിച്ച ഈ പദ്ധതി അതിന്റെ നേട്ടങ്ങൾ കാരണം, ചുരുങ്ങിയ സമയത്തിനുള്ളിൽ ഏറ്റവും ജനപ്രിയമായ പദ്ധതികളിലൊന്നായി മാറിയിട്ടുണ്ട്.
10 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്ക് അക്കൗണ്ട് തുറക്കാം
സർക്കാർ നടത്തുന്ന ഇത്തരം പോസ്റ്റ് ഓഫീസ് പദ്ധതികൾ സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് സ്കീമിലെ നിക്ഷേപത്തിന് 7.5 ശതമാനം പലിശ ലഭിക്കും. ആദായനികുതിയുടെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവ് ആനുകൂല്യവും ലഭ്യമാണ്. 10 വയസോ അതിൽ താഴെയോ പ്രായമുള്ള പെൺകുട്ടികൾക്കും അക്കൗണ്ട് തുറക്കാം എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത.
2 ലക്ഷം നിക്ഷേപിച്ചാൽ 30,000 രൂപ എങ്ങനെ ലാഭം നേടാം
ഈ സ്കീമിൽ ഒരാൾ 2 ലക്ഷം രൂപ 2 വർഷത്തേക്ക് നിക്ഷേപിച്ചാൽ, 7.5 ശതമാനം പലിശ നിരക്ക് കണക്കാക്കുമ്പോൾ, ആദ്യ വർഷം പലിശയായി 15,000 രൂപ കിട്ടും. അടുത്ത വർഷം മൊത്തം നിക്ഷേപത്തിന് കിട്ടുന്ന പലിശ 16,125 രൂപയാണ്. അതായത്, 2 ലക്ഷം 2 വർഷത്തേക്ക് നിക്ഷേപിച്ചാൽ 31,125 രൂപ പലിശ ഇനത്തിൽ അധിക ലാഭമായി നേടാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
