പോസ്റ്റ് ഓഫീസ് നിരവധി സേവിംഗ്സ് സ്കീമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സാമ്പത്തിക സുരക്ഷ ആഗ്രഹിക്കുന്ന ഓരോ സ്ത്രീകൾക്കും പോസ്റ്റ് ഓഫീസ് വിവിധ സ്കീമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ സ്ത്രീകൾക്ക് വേണ്ടി പ്രത്യേകം പദ്ധതികളും ഉണ്ട്. നിങ്ങളുടെ പെൺമക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതു മുതൽ പ്രായമായ സ്ത്രീകൾക്ക് പോലും അപേക്ഷിക്കാവുന്ന മികച്ച സ്കീമുകളാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. ബാങ്ക് നിക്ഷേപങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന പലിശ നിരക്കും ഈ പദ്ധതികളിലൂടെ ഉറപ്പാക്കാം.
1. സുകന്യ സമൃദ്ധി യോജന (SSY)
പെൺകുട്ടികളുടെ സാമ്പത്തിക സുരക്ഷക്കായുള്ള പ്രത്യേക പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 10 വയസിനു താഴെ പ്രായമുള്ള പെൺകുട്ടികൾക്കു വേണ്ടി അവരുടെ മാതാപിതാക്കൾക്ക് സുകന്യ സമൃദ്ധി യോജനയിൽ അക്കൗണ്ട് തുറക്കാം. ഇതൊരു ദീർഘകാല നിക്ഷേപമാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും, വിവാഹത്തിനുമായി രൂപപ്പെടുത്തിയ പദ്ധതിയാണിത്. നിലവിൽ 8.2% പലിശ നിരക്കിൽ നിങ്ങൾക്ക് സമ്പാദിക്കാം. ഈ നിക്ഷേപം 21 വർഷത്തിനുശേഷമാണ് മെച്യൂർ ആവുന്നത്. അല്ലെങ്കിൽ 18 വയസ്സിൽ വിവാഹം കഴിക്കുകയാണെങ്കിൽ അപ്പോൾ പിൻവലിക്കാനും സാധിക്കും.
2. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ഒരു ദീർഘകാല പദ്ധതിയാണ്. ഇവിടെ 15 വർഷത്തേക്ക് തുടർച്ചയായി നിക്ഷേപിച്ചാൽ വലിയ തുക സമ്പാദിക്കാൻ സാധിക്കും. പ്രതിവർഷം 1.5 ലക്ഷം വരെയാണ് നിക്ഷേപിക്കാൻ സാധിക്കുന്നത്. എന്നാൽ കാലാവധി പൂർത്തിയാവുമ്പോൾ കൂട്ടുപലിശയുടെ നേട്ടവും ഉറപ്പാക്കാം. നിലവിൽ 7.1% നിരക്കിലാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. നികുതി ആനുകൂല്യത്തോടെ വലിയ തുക സമ്പാദിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രത്യേകിച്ച് സ്ത്രീകൾക്കും പിപിഎഫ് സ്കീമിൽ നിക്ഷേപിക്കാം.

3. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC)
അഞ്ച് വർഷത്തെ കാലാവധിയിൽ നിക്ഷേപിക്കാവുന്ന സുരക്ഷിത നിക്ഷേപ പദ്ധതിയാണിത്. സുരക്ഷിത നേട്ടം നൽകുന്നതിനാൽ തന്നെ സ്ത്രീകൾക്ക് അനുയോജ്യമായ ഒരു ധനസമാഹരണ മാർഗമാണിത്. നിലവിൽ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീം 7.7% പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ഏറ്റവും രസകരമായ കാര്യമെന്തെന്നാൽ ഈ നിക്ഷേപം സെക്ഷൻ 80C പ്രകാരം നികുതി കിഴിവിന് അർഹമാണ്.
4. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS)
വീട്ടമ്മമാർക്കും, പെൻഷൻ വാങ്ങുന്നവർക്കും സ്ഥിരമായ വരുമാനം വേണമെങ്കിൽ നിക്ഷേപം തുടങ്ങാവുന്ന മികച്ച പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. ഇത് സ്ഥിര നിക്ഷേപം പോലം 5 വർഷ കാലാവധിയിൽ നിക്ഷേപം നിലനിർത്തുന്ന പദ്ധതിയാണ്. അതായത് ഒറ്റത്തവണയാണ് ഈ പദ്ധതിയിൽ നിക്ഷേപിക്കുന്നത്. അതിൽ നിന്നും എല്ലാ മാസവും പലിശ ഉറപ്പാക്കാനും സാധിക്കും. ഈ പദ്ധതിയുടെ നിലവിലെ പലിശ നിരക്ക് 7.4 ശതമാനമാണ്.
5. മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് (MSSC)
സ്ത്രീകൾക്ക് മാത്രം നിക്ഷേപിക്കാവുന്ന ഒരു പദ്ധതിയാണ് മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്. ഈ സ്കീമിൽ പരമാവധി 2 ലക്ഷം വരെ നിക്ഷേപിക്കാം, കാലാവധിയും 2 വർഷം വരെയാണ്. സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഒരു പദ്ധതി കൂടിയാണിത്. കാലാവധി അവസാനിക്കുന്നതിന് അനുസരിച്ച് നിങ്ങൾക്ക് വീണ്ടും സ്കീമിൽ നിക്ഷേപിക്കാനും സാധിക്കും. മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീമിൻ്റെ നിലവിലെ പലിശ നിരക്ക് 7.5 ശതമാനമാണ്.
പോസ്റ്റ് ഓഫീസ് പദ്ധതികൾ എപ്പോഴും സുരക്ഷിതമായിരിക്കും. സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം നൽകുകയും ഉയർന്ന റിട്ടേൺ ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതികളിൽ നിക്ഷേപിക്കുക.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
