സാമ്പത്തിക മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ച വർഷമാണ് 2025. ബാങ്കിംഗ് പരിഷ്കാരങ്ങൾ മുതൽ നികുതിയിലെ മാറ്റങ്ങൾ വരെ 2025ൽ പ്രാബല്യത്തിൽ വന്നു. ഇവയെല്ലാം സാധാരണ പൗരൻമാരെ ലക്ഷ്യം വെച്ചുള്ള മാറ്റങ്ങളായിരുന്നു. ആർബിഐ ഇത്തവണ നാല് തവണ അടിസ്ഥാന പലിശ നിരക്ക് കുറച്ചതും ശ്രദ്ധേയമായ കാര്യങ്ങളിൽ ഒന്നാണ്. 2025 അവസാനിക്കുമ്പോൾ ഈ വർഷത്തെ 10 പ്രധാന സാമ്പത്തിക മാറ്റങ്ങളെ കുറിച്ച് അറിഞ്ഞിരിക്കാം;
1. ബാങ്കിംഗ് സേവന നിരക്കുകൾ ലളിതമാക്കി
ഓവർലാപ്പിംഗ് ചാർജുകൾ നീക്കം ചെയ്തുകൊണ്ട് ഒരു ഏകീകൃത ഫീസ് ഘടന നടപ്പിലാക്കാൻ ആർബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടു. ഇത് ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ കൂടുതൽ വ്യക്തമാക്കുകയും മറഞ്ഞിരിക്കുന്ന ചാർജുകൾ കുറക്കുകയും ചെയ്യുന്നതിന് കാരണമായി.
2. പിഎഫ് പലിശ നിരക്ക് ഉയർത്തി
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) പുതുക്കിയ പലിശ നിരക്കുകൾ പ്രഖ്യാപിച്ചു. ഇത് ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുകയും വിരമിക്കൽ സമ്പാദ്യം മെച്ചപ്പെടുത്തുകയും ചെയ്തു.
3. എൻപിഎസ്
നാഷണൽ പെൻഷൻ സിസ്റ്റം അഥവാ എൻപിഎസ് ഇപ്പോൾ ഗോൾഡ്/സിൽവർ ഇടിഎഫുകൾ, മറ്റു നിക്ഷേപ ഫണ്ടുകൾ എന്നിവയിൽ നിക്ഷേപിക്കാൻ അനുവദിക്കുന്നു. ഇത് വരിക്കാർക്ക് കൂടുതൽ നേട്ടം നൽകുന്നു.

4. ഭവന വായ്പാ നിരക്ക്
ആർബിഐ റിപ്പോ നിരക്ക് തുടർച്ചയായി കുറച്ചതിനാൽ ഭവന വായ്പാ പലിശ നിരക്കുകൾ ഗണ്യമായി കുറഞ്ഞു. ഇത് വായ്പ എടുത്തവർക്ക് കൂടുതൽ ആശ്വാസമായി. ഈ നിരക്കുകൾ നിങ്ങളുടെ ഇഎംഐയിൽ പ്രതിഫലിച്ചില്ലെങ്കിൽ വായ്പക്കാർക്ക് പരാതികൾ ഫയൽ ചെയ്യാൻ സാധിക്കും.
5. ലേബർ കോഡ് അപ്ഡേറ്റുകൾ
ജോലി സമയം മുതല്‍ സാമൂഹിക സുരക്ഷ വരെ നിരവധി മാറ്റങ്ങള്‍ ഈ പുതിയ തൊഴില്‍ കോഡിൽ ഉൾപ്പെടുന്നു. അതിൽ ഗ്രാറ്റുവിറ്റി 5 വർഷത്തിൽ നിന്നും 1 വർഷമായി ചുരുക്കി. ഈ അപ്ഡേറ്റ് പ്രകാരം രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ 4 കോഡുകളായി ഏകീകരിച്ചിരിക്കുന്നു. ഇത് ജീവനക്കാർക്ക് ആശ്വാസകരമായ വാർത്തയായിരുന്നു.
6. പുതുക്കിയ ക്രെഡിറ്റ് നിയമം
ബാങ്കുകൾ ക്രെഡിറ്റ് ഡാറ്റ ബ്യൂറോകൾക്ക് റിപ്പോർട്ട് ചെയ്യേണ്ട സമയപരിധി 30 ദിവസത്തിൽ നിന്ന് ആർബിഐ 7 ദിവസമായി ചുരുക്കി. ഈ നീക്കത്തിലൂടെ ക്രെഡിറ്റ് സ്കോറുകൾ വേഗത്തിൽ മെച്ചപ്പെടുത്താനും വായ്പാ സംവിധാനം ശക്തിപ്പെടുത്താനും വഞ്ചന കുറയ്ക്കാനും സാധിക്കും. 2026 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും.
7. ടോൾ രഹിത യാത്ര
ടോൾ പ്ലാസയുടെ 20 കിലോമീറ്ററിനുള്ളിൽ താമസിക്കുന്നവർക്ക് ദൈനംദിന യാത്രകൾക്ക് ടോൾ നൽകേണ്ട. ഈ നിയമം എത്തിയതോടെ ഗതാഗത ചെലവ് കുറയും.
8. നികുതി, പെൻഷൻ പരിഷ്കാരങ്ങൾ
മുതിർന്ന പൗരന്മാർക്ക് ഉയർന്ന നികുതി ഇളവുകൾ, എളുപ്പത്തിലുള്ള പെൻഷൻ, സൗജന്യ ആരോഗ്യ സംരക്ഷണം, മെച്ചപ്പെട്ട യാത്രാ ആനുകൂല്യങ്ങൾ എന്നിവ ലഭ്യമാക്കുന്ന നിയമങ്ങൾ ഈ വർഷം പ്രഖ്യാപിച്ചു. ഇത് മുതിർന്ന പൗരൻമാർക്ക് കൂടുതൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നു.
9. ജിഎസ്ടി പരിഷ്കരണം
2025ൽ ജിഎസ്ടി നിയമങ്ങൾ പരിഷ്കരിച്ചു. 4 വിഭാഗത്തിലുള്ള ജിഎസ്ടി നിരക്കുകളെ രണ്ട് വിഭാഗങ്ങളായി ചുരുക്കി. ഇനി മുതൽ 5 ശതമാനം, 18 ശതമാനം എന്നിങ്ങനെയാണ് ജിഎസ്ടി നിരക്ക്. പായ്ക്കുചെയ്ത ഭക്ഷണ സാധനങ്ങൾ, വാഹനങ്ങൾ തുടങ്ങി വിവിധ മേഖലയിലെ സാധനങ്ങൾക്ക് വില കുറഞ്ഞു. പുകയില ഉത്പ്പന്നങ്ങൾ പോലുള്ള മറ്റു സാധനങ്ങൾക്ക് വില ഉയരുകയും ചെയ്തു.
10. എംകാഷ് സേവനം ഒഴിവാക്കി
ഡിസംബർ 1 മുതൽ എംകാഷ് സേവനം എസ്ബിഐ നിർത്തലാക്കി. ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ് ലിങ്ക് അല്ലെങ്കിൽ ആപ്പ് വഴി ഫണ്ട് ക്ലെയിം ചെയ്യുന്നതിനോ ഉപഭോക്താക്കൾക്ക് ഇനി എംകാഷ് ഉപയോഗിക്കാൻ സാധിക്കില്ല. മാത്രമല്ല യുപിഐ, ഐഎംപിഎസ് പോലുള്ള സുരക്ഷിതമായ ഡിജിറ്റൽ പേയ്‌മെന്റ് ഓപ്ഷനുകളിലേക്ക് മാറാൻ എസ്‌ബിഐ ഔദ്യോഗിക വെബ്‌സൈറ്റിൽ ആവശ്യപ്പെട്ടു.
ഈ 10 പരിഷ്കാരങ്ങൾ 2025ൽ സംഭവിച്ച മാറ്റങ്ങളിൽ ചിലത് മാത്രമാണ്. ഇതിലും കൂടുതൽ പരിഷ്കാരങ്ങൾ സംഭവിച്ചിട്ടുണ്ട്. 2025 അവസാനിച്ച് 2026ലേക്ക് കടക്കുമ്പോൾ ഇവയിൽ പല മാറ്റങ്ങളും പ്രാബല്യത്തിൽ വരും
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക



Click it and Unblock the Notifications