2025ൽ സാമ്പത്തിക മേഖലയിൽ അപ്രതീക്ഷിത മാറ്റങ്ങളാണ് സംഭവിച്ചത്. അതിൽ ശ്രദ്ധേയമായി തോന്നിയത് ആർബിഐ 2025ൽ തുടർച്ചയായി റിപ്പോ നിരക്ക് വെട്ടിക്കുറച്ചതാണ്. ഭവന വായ്പകൾക്ക് ഇത് അനുഗ്രഹമായെങ്കിലും ബാങ്ക് നിക്ഷേപങ്ങൾക്ക് ഇതൊരു തിരിച്ചടിയായിരുന്നു. ഡിസംബറിൽ നടന്ന ഈ വർഷത്തെ അവസാനത്തെ മോണിറ്ററി പോളിസി യോഗത്തിലും 25 ബേസിസ് പോയിൻ്റാണ് റിപ്പോ നിരക്ക് കുറച്ചത്. ഇതോടെ നിരവധി വായ്പാദാതാക്കൾ സ്ഥിര നിക്ഷേപ പലിശ നിരക്ക് പരിഷ്കരിച്ചു.
ചെറുകിട ധനകാര്യ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, പൊതുമേഖലാ ബാങ്കുകൾ എന്നിവയെല്ലാം വ്യത്യസ്ത പലിശ നിരക്കിലാണ് സ്ഥിര നിക്ഷേപം അഥവാ എഫ്ഡി വാഗ്ദാനം ചെയ്യുന്നത്. ഒരു വർഷം മുതൽ 5 വർഷം വരെ കാലാവധിയിൽ രാജ്യത്തെ വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന എഫ്ഡി പലിശ നിരക്കുകളെ കുറിച്ച് അറിയാം;
ചെറുകിട ധനകാര്യ ബാങ്കുകൾ
ജന സ്മോൾ ഫിനാൻസ് ബാങ്ക്: ഒരു വർഷം മുതൽ 5 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഈ ബാങ്ക് പ്രതിവർഷം 8 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്: 1 വർഷം മുതൽ 5 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് പ്രതിവർഷം 8 ശതമാനം വരെ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.
സ്ലൈസ് സ്മോൾ ഫിനാൻസ് ബാങ്ക്: 1 വർഷം മുതൽ 5 വർഷം വരെ ഈ എഫ്ഡിയിൽ നിക്ഷേപിച്ചാൽ പ്രതിവർഷം 7.75 ശതമാനം വരെ പലിശ ലഭിക്കും.
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്: 1 വർഷം മുതൽ 5 വർഷം വരെയുള്ള കാലാവധിയിൽ 7.60 ശതമാനം വരെ പലിശ നിരക്ക് ഉറപ്പാക്കാം.
ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്: ഒരു വർഷം മുതൽ 5 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് പ്രതിവർഷം 7.50 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

സ്വകാര്യമേഖലാ ബാങ്കുകൾ
ബന്ധൻ ബാങ്ക്: ഒരു വർഷം മുതൽ 5 വർഷം വരെയുള്ള എഫ്ഡിയ്ക്ക് പ്രതിവർഷം 7.20 ശതമാനം വരെ പലിശ ലഭിക്കും.
ആർബിഎൽ ബാങ്ക്: ഒരു വർഷം മുതൽ 5 വർഷം വരെയുള്ള എഫ്ഡിക്ക് ഈ ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 7.20 ശതമാനം വരെയാണ്.
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്: ഈ ബാങ്ക് പ്രതിവർഷം 7 ശതമാനം വരെ സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ ഉറപ്പാക്കുന്നു.
യെസ് ബാങ്ക്: 5 വർഷം വരെ നിക്ഷേപിച്ചാൽ ഈ ബാങ്ക് 7 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ഇൻഡസ്ഇൻഡ് ബാങ്ക്: ഒരു വർഷം മുതൽ 5 വർഷം വരെ നിക്ഷേപിച്ചാൽ 7 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
പൊതുമേഖലാ ബാങ്കുകൾ
ബാങ്ക് ഓഫ് ഇന്ത്യ: ഒരു വർഷം മുതൽ 5 വർഷം വരെയുള്ള എഫ്ഡിക്ക് 6.70 ശതമാനം വരെ പലിശ ഉറപ്പാക്കാം.
ബാങ്ക് ഓഫ് ബറോഡ: 1 വർഷം മുതൽ 5 വർഷം വരെയുള്ള എഫ്ഡിയ്ക്ക് 6.60 ശതമാനം വരെ പലിശ വരുമാനം ലഭിക്കും.
ഇന്ത്യൻ ബാങ്ക്: ഒരു വർഷം മുതൽ 5 വർഷം വരെയുള്ള കാലാവധിയിൽ ഈ ബാങ്ക് എഫ്ഡി 6.60 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
പഞ്ചാബ് നാഷണൽ ബാങ്ക്: ഈ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് 6.50 ശതമാനം വരെ പലിശ ഉറപ്പാക്കുന്നു.
കാനറ ബാങ്ക്: ഈ പൊതുമേഖലാ ബാങ്ക് 1 വർഷം മുതൽ 5 വർഷം വരെ കാലാവധിയുള്ള എഫ്ഡിക്ക് 6.15 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications