A Oneindia Venture

YEAR ENDER 2025: കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ; ഈ വർഷത്തെ മികച്ച ബജറ്റ് സ്മാർട്ട്‌ഫോണുകൾ ഇവയാണ്

2025ൽ ​ഗാഡ്ജറ്റുകൾക്ക് നിങ്ങൾ പ്രാധാന്യം കൊടുത്തിരുന്നോ? പല സാധനങ്ങൾക്കും വില കത്തിക്കയറിയപ്പോൾ സ്മാർട്ട് ഫോണുകൾക്ക് പൊതുവേ ഈ വർഷം വില കുറഞ്ഞിരുന്നു. ഇത് ആശ്വാസകരമായ വാർത്തയായിരുന്നു. 20,000 രൂപയിൽ താഴെയുള്ള മികച്ച മൊബൈൽ ഫോണുകൾ ഈ വർഷം വിപണിയിൽ എത്തിയിരുന്നു. ഒപ്പോ, വിവോ, റിയൽമി തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഫോണുകളാണ് കുറഞ്ഞ വിലയിൽ ഈ വർഷം വിൽപ്പനക്കെത്തിയത്. 20,000 രൂപയിൽ താഴെയുള്ള 2025ൽ പുറത്തിറങ്ങിയ മികച്ച സ്മാർട്ട് ഫോണുകളെ കുറിച്ച് അറിയാം;

1. CMF ഫോൺ 2 പ്രോ

നത്തിം​ഗ് എന്ന ബ്രാൻഡിൻ്റെ ഒരു സബ് ബ്രാൻഡാണ് CMF. ഈ കമ്പനി പുറത്തിറക്കിയ CMF ഫോൺ 2 പ്രോ എന്ന സ്മാർട്ട്ഫോൺ ഉയർന്ന ഡിമാൻഡുള്ള ഒരു ബജറ്റ്-ഫ്രണ്ട്‌ലി ഫോണാണ്. ഡൈമെൻസിറ്റി 7300 പ്രോ ചിപ്പ് ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. 50MP മെയിൻ + 50MP ടെലിഫോട്ടോ + 8MP അൾട്രാവൈഡ് തുടങ്ങിയ ട്രിപ്പിൾ ക്യാമറ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ 6.7 ഇഞ്ച് 120Hz AMOLED സ്‌ക്രീനും ഉണ്ട്. Nothing OS 3.0, 33W ചാർജിംഗ്, 5000mAh ബാറ്ററി എന്നിവയെല്ലാം ഈ ഫോണിൻ്റെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

YEAR ENDER 2025: ഈ വർഷത്തെ മികച്ച ബജറ്റ് സ്മാർട്ട്‌ഫോണുകൾ ഇവയാണ്

2. ഒപ്പോ K13x

ഈ ഫോൺ മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്നു. 8 ജിബി വരെ റാമും, 128 ജിബി സ്റ്റോറേജും ഈ ഫോണിൻ്റെ പ്രത്യേകതയാണ്. മിലിട്ടറി-ഗ്രേഡ് പ്രൊട്ടക്ഷൻ, ഡസ്റ്റ്, വാട്ടർ റസിസ്റ്റൻസ്, സ്‌ക്രീൻ വെറ്റ് ടച്ച് തുടങ്ങി നിരവധി സവിശേഷതകൾ ഈ ഫോണിനുണ്ട്. 45W സ്പീഡിൽ ചാർജ് ചെയ്യാൻ സാധിക്കുന്ന ഈ ഫോണിൻ്റെ ബാറ്ററി കപ്പാസിറ്റി 6,000mAh ആണ്.

3. വിവോ T4x

6500mAh ബാറ്ററി, മീഡിയടെക് ഡൈമെൻസിറ്റി 7300 5G ചിപ്പ്, IP64 റേറ്റിംഗോടെ വാട്ടർ റസിസ്റ്റൻസ് പവർ, മിലിട്ടറി-ഗ്രേഡ് ഡിസൈൻ എന്നിവയെല്ലാം ഈ ഫോണിൻ്റെ സവിശേഷതകളാണ്. 120Hz ഡിസ്‌പ്ലേയും 50MP മെയിൻ ക്യാമറയും ഈ വിവോ ഫോണിനുണ്ട്. 44W ബാറ്ററി ചാർജിംഗാണ് മറ്റൊരു പ്രത്യേകത.

4. റിയൽമി P4x

ഈ ഫോണിന് 7,000mAh ബാറ്ററിയോടെ 45W ചാർജിംഗ് കപ്പാസിറ്റിയുണ്ട്. 8.39mm കട്ടിയും 208 ഗ്രാം ഭാരവുമുള്ള ഈ ഫോൺ 8GB റാമും 256GB സ്റ്റോറേജുമുള്ള മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുന്നത്.

5. ഇൻഫിനിക്സ് GT 30

144Hz AMOLED ഡിസ്‌പ്ലേയും ഡൈമെൻസിറ്റി 7400 ചിപ്‌സെറ്റും ഉൾപ്പെടുന്ന ഒരു മികച്ച സ്മാർട്ട്ഫോണാണ് ഇത്. ഗെയിമുകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതൊരു മികച്ച തിരഞ്ഞെടുപ്പായിരിക്കും. ഗെയിമിംഗ് അനുഭവം മികച്ചതാക്കാൻ 3D വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റവും മറ്റും ഈ ഫോണിൻ്റെ പ്രത്യേകതകളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X