A Oneindia Venture

YEAR ENDER 2025: വിദ്യാഭ്യാസത്തിന് എത്ര മാർക്ക്? 2025 കേന്ദ്ര ബജറ്റിലെ വൻ പദ്ധതികളും മാറ്റങ്ങളും ഇവയായിരുന്നു

ഇന്ത്യയിൽ വിദ്യാഭ്യാസ മേഖലയുടെ വളർച്ച പ്രശംസനീയമാണ്. ഓരോ വർഷവും പുതിയ മാറ്റങ്ങളാണ് കേന്ദ്ര സർക്കാർ വിദ്യാഭ്യാസത്തിനും സ്കൂളുകൾക്കും വേണ്ടി പ്രഖ്യാപിക്കുന്നത്. 2025ലെ ബജറ്റിലും വിദ്യാഭ്യാസ മേഖലയ്ക്ക് മികച്ച നേട്ടങ്ങളാണ് സർക്കാർ സംഭാവന ചെയ്തിരിക്കുന്നത്. നാളെയുടെ കരുത്തായി മാറുന്നവരാണ് വിദ്യാർത്ഥികൾ. അതിനാൽ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി പലതരത്തിലുള്ള പദ്ധതികൾ കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി.

ഇവയൊന്നും വെറും കടലാസിൽ എഴുതിയതല്ല, കൃത്യമായി പ്രാബല്യത്തിൽ കൊണ്ടു വരാനും സർക്കാരിന് സാധിച്ചിട്ടുണ്ട്. പദ്ധതികൾ നടപ്പാക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയത്തിന് 1,28,650 കോടി ലഭിച്ചു. ഇത് മുൻ വർഷത്തേക്കാൾ 6.22 ശതമാനം വർധനവാണ്. 2025ൽ പ്രാബല്യത്തിൽ വന്ന ഇത്തരം പദ്ധതികളെ കുറിച്ച് പരിശോധിക്കാം;

1. സ്കൂളുകൾക്ക് ഇന്റർനെറ്റ് സൗകര്യം

ഭാരത്‌നെറ്റ് പദ്ധതി പ്രകാരം എല്ലാ സർക്കാർ സെക്കൻഡറി സ്‌കൂളുകളിലും ബ്രോഡ്‌ബാൻഡ് ലഭിക്കും. ഗ്രാമപ്രദേശങ്ങളിലെയും വിദൂര പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ, ഡിജിറ്റൽ പുസ്തകങ്ങൾ, പഠന ആപ്പുകൾ എന്നിവ ഉറപ്പാക്കാം. ഇത് അവരുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുകയും, അവരുടെ തൊഴിൽ സാധ്യതയെ കുറിച്ച് ബോധവാൻമാരാക്കുകയും ചെയ്യുന്നു.

2. അടൽ ടിങ്കറിംഗ് ലാബുകൾ

അഞ്ച് വർഷത്തിനുള്ളിൽ സ്കൂളുകളിൽ 50,000 അടൽ ടിങ്കറിംഗ് ലാബുകൾ സർക്കാർ സ്ഥാപിക്കും. ശാസ്ത്രം, സാങ്കേതികവിദ്യ, കോഡിംഗ്, റോബോട്ടിക്സ് തുടങ്ങിയവ പഠിക്കാൻ ഇതിലൂടെ സാധിക്കും.

 2025 കേന്ദ്ര ബജറ്റിലെ വൻ പദ്ധതികളും മാറ്റങ്ങളും ഇവയായിരുന്നു

3. ഡിജിറ്റൽ ഇന്ത്യൻ ഭാഷാ പുസ്തകങ്ങൾ

വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഭാഷകളിൽ ഡിജിറ്റൽ പാഠപുസ്തകങ്ങൾ ലഭ്യമാക്കുന്നു. ഭാരതീയ ഭാഷാ പുസ്തക പദ്ധതിയുടെ ഭാ​ഗമായിട്ടാണ് ഈ മാറ്റം. ഇംഗ്ലീഷ് ഭാഷ ഒരു തടസ്സമായി തോന്നുന്നവർക്ക് ഇത് സഹായകരമാവും.

4. സ്കൂൾ വിദ്യാഭ്യാസത്തിന് കൂടുതൽ പണം

സമഗ്ര ശിക്ഷ, പിഎം-പോഷൻ, പിഎം-ശ്രീ തുടങ്ങിയ പദ്ധതികൾക്ക് കൂടുതൽ ഫണ്ട് അനുവ​ദിച്ചു. അതിനാൽ മികച്ച ക്ലാസ് മുറികൾ, കൂടുതൽ പോഷകസമൃദ്ധമായ ഭക്ഷണം, വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠന സൗകര്യങ്ങൾ എന്നിവയെല്ലാം ഉറപ്പാക്കി.

5. ഐഐടികൾ വികസിപ്പിക്കുന്നു

2014 ന് ശേഷം നിലവിൽ വന്ന അഞ്ച് ഐഐടികൾക്ക് പുതിയ കെട്ടിടങ്ങളും ഹോസ്റ്റലുകളും ലഭിക്കും. ഏകദേശം 6,500 വിദ്യാർത്ഥികൾക്ക് കൂടി ഇവിടെ പഠിക്കാൻ സാധിക്കും.

6. യുവ ശാസ്ത്രജ്ഞർക്കുള്ള ഗവേഷണ ഫെലോഷിപ്പുകൾ

ബെംഗളൂരുവിലെ ഐഐടികളിലെയും ഐഐഎസ്‌സിയിലെയും 10,000 വിദ്യാർത്ഥികൾക്ക് പിഎം റിസർച്ച് ഫെലോഷിപ്പ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഇത് സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനൊപ്പം ഇന്ത്യയിൽ തന്നെ നൂതന പ്രോജക്ടുകളിൽ പ്രവർത്തിക്കാൻ വിദ്യാർത്ഥികൾക്ക് അവസരങ്ങളും വാ​ഗ്ദാനം ചെയ്യുന്നു.

7. കൂടുതൽ മെഡിക്കൽ സീറ്റുകൾ

രാജ്യത്തെ ആരോ​ഗ്യ രം​ഗം വളരുന്നതിനൊപ്പം മെഡിക്കൽ സീറ്റുകളുടെ എണ്ണവും വർദ്ധിപ്പിക്കും. അടുത്ത വർഷം സർക്കാർ 10,000 മെഡിക്കൽ സീറ്റുകൾ കൂട്ടിച്ചേർക്കും. ഇത് കൂടുതൽ ഡോക്ടർമാരുടെ എണ്ണത്തിൽ ​ഗണ്യമായ വർദ്ധനവുണ്ടാക്കും.

8. നൈപുണ്യ കേന്ദ്രങ്ങൾ

അഞ്ച് ദേശീയ നൈപുണ്യ കേന്ദ്രങ്ങൾ വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ പരിശീലനം നൽകും. അവർക്ക് അന്താരാഷ്ട്ര നിലവാരമുള്ള പരിശീലനവും സർട്ടിഫിക്കറ്റുകളും ലഭിക്കും. ഇത് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കും.

9. എഐ മികവിന്റെ കേന്ദ്രം

500 കോടി ചെലവിൽ ഒരു പുതിയ എഐ സെന്റർ ഓഫ് എഡ്യൂക്കേഷൻ സ്ഥാപിക്കും. അധ്യാപനവും പഠനവും മെച്ചപ്പെടുത്തുന്നതിനും, വിദ്യാർത്ഥികൾക്ക് പഠനവുമായി ബന്ധപ്പെട്ട സഹായങ്ങൾക്കും ഇത് ഉപകരിക്കും.

10. കയ്യെഴുത്തുപ്രതികൾ സംരക്ഷിക്കും

ജ്ഞാനഭാരതം മിഷൻ പ്രകാരം, ഇന്ത്യയിലെ ഒരു കോടിയിലധികം കയ്യെഴുത്തുപ്രതികൾ ശേഖരിച്ച് സംരക്ഷിക്കും. ദേശീയ ഡിജിറ്റൽ ലൈബ്രറി വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഇത് എളുപ്പത്തിൽ ലഭ്യമാകും.

വിദ്യാർത്ഥികൾക്ക് ഏറെ ​ഗുണപരമായ തരത്തിലാണ് 2025ലെ ബജറ്റിൽ പദ്ധതികൾ പ്രഖ്യാപിച്ചത്. ഇതെല്ലാം വിദ്യാർത്ഥികൾക്ക് അവരുടെ പഠന നിലവാരം മെച്ചപ്പെടുത്താനും ഭാവിയിലേക്ക് വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിലേക്കും വഴിയൊരുക്കും. ഇത്തവണ എന്തെല്ലാം പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X