സാധാരണക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കുമായി പല തരത്തിലുള്ള സ്ഥിര നിക്ഷേപ പദ്ധതികളാണ് യെസ് ബാങ്ക് ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും ചുരുങ്ങിയത് 7 ദിവസം മുതല്‍ പരമാവധി 10 വര്‍ഷം വരെയുള്ള വിവിധ
സാധാരണക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കുമായി പല തരത്തിലുള്ള സ്ഥിര നിക്ഷേപ പദ്ധതികളാണ് യെസ് ബാങ്ക് ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും ചുരുങ്ങിയത് 7 ദിവസം മുതല്‍ പരമാവധി 10 വര്‍ഷം വരെയുള്ള വിവിധ കാലയളവുകളിലേക്ക് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നു. 2021 ജൂണ്‍ 3 മുതല്‍ യെസ് ബാങ്ക് തങ്ങളുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേലുള്ള പലിശ നിരക്കുകള്‍ പുതുക്കിയിരിക്കുകയാണ്.

7 ദിവസം മുതല്‍ 14 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് യെസ് ബാങ്ക് നല്കുന്ന പലിശ നിരക്ക് 3.25 ശതമാനമാണ്. 15 ദിവസം മുതല്‍ 45 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കും ഇതേ നിരക്ക് തന്നെയാണ് നല്‍കുന്നത്. 46 മുതല്‍ 90 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4 ശതമാനമാണ് പലിശ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
3 മാസം മുതല്‍ 6 മാസത്തില്‍ താഴെ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.5 ശതമാനമാണ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. 6 മാസം മുതല്‍ 9 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5 ശതമാനമാണ് പലിശ നിരക്ക്.
9 മാസം മുതല്‍ 1 വര്‍ഷത്തില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് യെസ് ബാങ്ക് നല്‍കുന്നത് 5.75 ശതമാനമാണ്.
1 വര്‍ഷം മുതല്‍ 2 വര്‍ഷത്തിന് താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 6 ശതമാനമാണ് യെസ് ബാങ്കിന്റെ പലിശ നിരക്ക്. 2 വര്‍ഷം 3 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.25 ശതമാനമാണ് പലിശ. 3 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.50 ശതമാനം പലിശ നിരക്ക് ലഭിക്കും.
മുതിര്‍ന്ന പൗരന്മാര്ക്ക് സാധാരണ നിക്ഷേപകരെക്കാളും 50 ബേസിസ് പോയിന്റ് അധിക പലിശ നിരക്ക് ലഭിക്കും. 3.75 ശതമാനം മുതല്‍ 7.25 ശതമാനം വരെയാണ് മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് യെസ് ബാങ്ക് നല്കുന്ന പലിശ നിരക്ക്. 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള വിവിധ കാലയളവുകളിലെ നിക്ഷേപങ്ങള്‍ക്കാണിത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
