സാധാരണ നിക്ഷേപകര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും വ്യത്യസ്ത തരത്തിലുള്ള പല സ്ഥിര നിക്ഷേപ പദ്ധതികളാണ് യെസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും കുറഞ്ഞത് 7 ദിവസം മുതല്‍ പരമാവധി 10 വര്‍ഷം വരെയുള്ള വിവിധ കാലയളവിലുള്ള സ്ഥിര
സാധാരണ നിക്ഷേപകര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും വ്യത്യസ്ത തരത്തിലുള്ള പല സ്ഥിര നിക്ഷേപ പദ്ധതികളാണ് യെസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും കുറഞ്ഞത് 7 ദിവസം മുതല്‍ പരമാവധി 10 വര്‍ഷം വരെയുള്ള വിവിധ കാലയളവിലുള്ള സ്ഥിര നിക്ഷേപ പദ്ധതികള്‍ യെസ് ബാങ്കില്‍ ലഭ്യമാണ്. 2021 ആഗസ്ത് 5ാം തീയ്യതി മുതല്‍ തങ്ങളുടെ സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.
പുതുക്കിയ പലിശ നിരക്കുകള്‍
പുതുക്കിയ നിരക്കുകള്‍ പ്രകാരം 7 ദിവസം മുതല്‍ 14 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.25 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 15 മുതല്‍ 45 ദിവസങ്ങള്‍ വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.5 ശതമാനം പലിശ നിരക്കും നിക്ഷേപകര്‍ക്ക് ലഭിക്കും. 46 ദിവസങ്ങള്‍ മുതല്‍ 90 ദിവസങ്ങള്‍ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4 ശതമാനം പലിശ നിരക്കാണ് ലഭിക്കുക. 3 മാസം മുതല്‍ 6 മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 4.5 ശതമാനം പലിശ നിരക്കാണ് യെസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 6 മാസം മുതല്‍ 9 മാസം വരെയുള്ള നിക്ഷേപങ്ങളില്‍ നിക്ഷേപകര്‍ക്ക് 5 ശതമാനം പലിശ നിരക്കും ലഭിക്കും.
9 മാസം മുതല്‍ 1 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക്
9 മാസം മുതല്‍ 1 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് യെസ് ബാങ്ക് നല്കുന്ന പലിശ നിരക്ക് 5.25 ശതമാനം പലിശ നിരക്കാണ്. 1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6 ശതമാനം പലിശ നിരക്കാണ് യെസ് ബാങ്കില്‍ നിന്നും ലഭിക്കുക. 2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.25 ശതമാനം പലിശ നിരക്കാണ് ലഭിക്കുക. 3 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.50 ശതമാനം പലിശ നിരക്കും യെസ് ബാങ്ക് ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നു.
യെസ് ബാങ്കിലെ സ്ഥിര നിക്ഷേങ്ങളുടെ പുതുക്കിയ പലിശ നിരക്ക്
- 7 ദിവസം മുതല്‍ 14 ദിവസം വരെ - 3.25 ശതമാനം
- 15 ദിവസം മുതല്‍ 45 ദിവസം വരെ - 3.50 ശതമാനം
- 46 ദിവസം മുതല്‍ 90 ദിവസം വരെ - 4 ശതമാനം
- 3 മാസം മുതല്‍ 6 മാസം വരെ - 4.50 ശതമാനം
- 6 മാസം മുതല്‍ 9 മാസം വരെ - 5 ശതമാനം
- 9 മാസം മുതല്‍ 1 വര്‍ഷം വരെ - 5.25 ശതമാനം
- 1 വര്‍ഷം മുതല്‍ 18 മാസം വരെ - 5.75 ശതമാനം
- 18 മാസം മുതല്‍ 3 വര്‍ഷം വരെ - 6 ശതമാനം
- 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ 6.25 ശതമാനം
- 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ 6.50 ശതമാനം
മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക്
മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിലും യെസ് ബാങ്ക് മാറ്റം വരുത്തിയിട്ടുണ്ട്. സാധാരണ നിക്ഷേപകരെക്കാളും സ്ഥിര നിക്ഷേപത്തിന്മേല് 50 ബേസിസ് പോയിന്റുകള്‍ ഉയര്‍ന്ന പലിശ നിരക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കും. 7 ദിവസങ്ങള്‍ മുതല്‍ 10 വര്‍ഷങ്ങള്‍ വരെയുള്ള വിവിധ കാലയളവിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.75 ശതമാനം മുതല്‍ 7.25 ശതമാനം വരെയുള്ള പലിശ നിരക്കാണ് മുതിര്‍ന്ന പൗരന്മാര്ക്ക് യെസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
