പലപ്പോഴും ഒരു ഭവന വായ്പ എടുക്കുക എന്നത് നമ്മളെ ആകെ മടുപ്പിക്കുന്ന ഒരു കാര്യമാണ്. ധാരാളം രേഖകള്‍ വേണം, ധാരാളം സമയം അതിനായി മാറ്റി വയ്ക്കണം അങ്ങനെ പല പല നൂലാമാലകള്‍. നിങ്ങളുടെ വായ്പാ ചരിത്രവും ക്രെഡിറ്റ് സ്കോറും, ജോലിയും,
പലപ്പോഴും ഒരു ഭവന വായ്പ എടുക്കുക എന്നത് നമ്മളെ ആകെ മടുപ്പിക്കുന്ന ഒരു കാര്യമാണ്. ധാരാളം രേഖകള്‍ വേണം, ധാരാളം സമയം അതിനായി മാറ്റി വയ്ക്കണം അങ്ങനെ പല പല നൂലാമാലകള്‍. നിങ്ങളുടെ വായ്പാ ചരിത്രവും ക്രെഡിറ്റ് സ്കോറും, ജോലിയും, എന്തിന് വ്യക്തിഗത കാര്യങ്ങളുമുള്‍പ്പെടെ സകലതും പരിശോധിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യും. ഇനി ഈ കടമ്പകളെല്ലാം കടന്നാലും വായ്പ കിട്ടുമോ എന്ന കാര്യത്തില്‍ നമുക്കൊരു ഉറപ്പും പറയാനുമാകില്ല.

എന്നാല്‍ നിങ്ങള്‍ക്കറിയാമോ ഭവന വായ്പ ലഭിക്കുന്നതിനായി ഈ ഒരൊറ്റ മാര്‍ഗം മാത്രമല്ല നമുക്ക് മുന്നിലുള്ളത്. നിങ്ങള്‍ക്ക് മതിയായ സാമ്പത്തീക സുരക്ഷിതത്വമുള്ള മാതാപിതാക്കളോ, മറ്റ് അടുത്ത ബന്ധുക്കളോ ഉണ്ടെങ്കില്‍ അവര്‍ വഴി നിങ്ങള്‍ക്ക് ഭവന വായ്പ ലഭിക്കുവാന്‍ ഒരു സാധ്യതയുണ്ട്.
ബന്ധുക്കള്‍ വഴിയോ, സുഹൃത്തുക്കള്‍ വഴിയോ ഭവന വായ്പ എടുക്കുന്നത് വഴി നിങ്ങള്‍ക്ക് ചില നേട്ടങ്ങളുമുണ്ട്. ബാങ്കുകളുടെ തീരാത്ത പേപ്പര്‍ വര്‍ക്കുകളില്‍ നിന്നും നിങ്ങള്‍ക്ക് മുക്തി നേടാം. അത് വായ്പ അനുവദിച്ചു തരുന്ന പ്രക്രിയ കൂടുതല്‍ വേഗത്തിലാക്കുകയും ചെയ്യും.
നിങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കുവാനും ഇതുവഴി സാധിച്ചേക്കാം. നിങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നിങ്ങളെ വ്യക്തമായി അറിയുന്നതിനാല്‍ അവര്‍ നിങ്ങളുടെ വായ്പാ ചരിത്രവും വ്യക്തിഗത കാര്യങ്ങളും കീറിമുറിച്ച് നിങ്ങളെ അലോസരപ്പെടുത്തുകയുമില്ല.
ഇത്തരം വായ്പകള്‍ക്കായി പ്രത്യേകം കരാറുകള്‍ ഒന്നും തന്നെ ആവശ്യമില്ല. എങ്കിലും നിങ്ങള്‍ ഒരു ബന്ധു വഴി ഭവന വായ്പ എടുക്കുമ്പോള്‍ ഒരു നിയമ വിദഗ്ധന്റെ സഹായം തേടുന്നതാണ് അഭികാമ്യം. ഭാവിയില്‍ ഉണ്ടാകാനിടയുള്ള വഴക്കുകളും തര്‍ക്കങ്ങളും ഒഴിവാക്കുവാന്‍ അതുവഴി സാധിക്കും. തീര്‍ത്തും സ്വകാര്യമായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ പിന്നീട് എന്തെങ്കിലും അഭിപ്രായ വ്യത്യാസം നിങ്ങള്‍ തമ്മിലുണ്ടായാല്‍ അത് പരിഹരിക്കുവാന്‍ പ്രയാസമായിരിക്കും. അത്തരം ബുദ്ധിമുട്ടുകളൊന്നും ഒരു നിയമ വിദഗ്ധന്റെ സഹായം തേടുകയാണെങ്കില്‍ സംഭവിക്കുകയില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
