ഇനി ഒരൊറ്റ മിസ്സ്ഡ് കോളിലൂടെ നിങ്ങളുടെ പിഎഫ് അക്കൗണ്ട് ബാലന്‍സ് അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇപിഎഫ്ഒ (എംപ്ലോയീ പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍) ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍ എത്തിയിരിക്കുകയാണ്. മാറുന്ന ടെക്‌നോളജിയുടെ കൂട്ട് പിടിച്ച് ഇപിഎഫ്ഒയും ഘട്ടംഘട്ടമായി പുതിയ മേഖലകളിലേക്ക് വികസിച്ചുകൊണ്ടിരിക്കുന്നു. ഇപിഎഫ്ഒ അഥവാ പിഎഫ് നിക്ഷേകര്‍ക്ക് ഇനി അക്കൗണ്ട് ബാലന്‍സ് എത്രയുണ്ടെന്ന് അറിയുവാന്‍ ഒരു മിസ്ഡ് കോള്‍ മതിയാകും. ഇത് സംബന്ധിച്ച അറിയിപ്പ് ഓര്‍ഗനൈസേഷന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

 
ഇനി ഒരൊറ്റ മിസ്സ്ഡ് കോളിലൂടെ നിങ്ങളുടെ പിഎഫ് അക്കൗണ്ട് ബാലന്‍സ് അറിയാം

തങ്ങളുടെ വരുമാനത്തിന്റെ ഒരു വിഹിതം സമ്പാദ്യമായി മാറ്റുവാനായി ജീവനക്കാര്‍ക്കുള്ള സംവിധാനമാണ് പ്രൊവിഡന്റ് ഫണ്ട്. തുല്യമായ തുക ജീവനക്കാരനും തൊഴില്‍ ദാതാവും ഓരോ മാസവും നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അതിന്റെ ബാലന്‍സ് തുക പരിശോധിക്കുക, അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുക തുടങ്ങിയ കാര്യങ്ങള്‍ ദീര്‍ഘമേറിയതും മടുപ്പുളവാക്കുന്നതുമായ പ്രക്രിയകള്‍ ഉള്‍ക്കൊള്ളുന്നവയുമായിരുന്നു.

ഇതാണ് ഇപ്പോള്‍ എളുപ്പമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ നിര്‍ദേശം പുറത്തുവന്നിരിക്കുന്നത്. ഇനി പിഎഫ് എക്കൊണ്ട് ഉടമകള്‍ക്ക് അവരുടെ ബാലന്‍സ് തുക അറിയുന്നതിനായി ഈ മടുപ്പിക്കുന്ന പ്രക്രിയകളിലൂടെ കടന്ന് പോകേണ്ടതില്ല. സൗജന്യമായി എത്രയും വേഗത്തില്‍ ഇനി ഉപയോക്താക്കള്‍ക്ക് ബാലന്‍സ് അറിയുവാന്‍ സാധിക്കും. ഒരൊറ്റ മിസിഡ് കാളിലൂടെ പിഎഫ് ബാലന്‍സ് അറിയാം.

ഇതാണ് ഇപിഎഫ്ഒ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഘട്ടങ്ങളും ട്വീറ്റില്‍ വിശദമാക്കിയിരിക്കുന്നു.

യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ വഴി ലോഗ് ഇന്‍ ചെയ്യാതെ തന്നെ ഈ മാര്‍ഗം ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ബാലന്‍സ് അറിയാം.

ഉപയോക്താക്കള്‍ക്ക് അവരുടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ നിന്നാണ് മിസ്ഡ് കോള്‍ ചെയ്യേണ്ടത്. അതിനാല്‍ത്തന്നെ മിസ്ഡ് കോള്‍ ചെയ്യാന്‍ പോകും മുമ്പ് തന്നെ ഉപയോക്താള്‍ അവരുടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ ആക്ടീവ് ആണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.

011 22901406 എന്ന ടോള്‍ ഫ്രീ നമ്പരിലേക്കാണ് പിഎഫ് അക്കൗണ്ട് ബാലന്‍സ് അറിയുന്നതിനായി ഉപയോക്താള്‍ മിസ്ഡ് കോള്‍ ചെയ്യേണ്ടത്. എസ്എംഎസ് വഴിയും ഉപയോക്താക്കള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം.

77382 99899 എന്ന നമ്പറിലേക്ക് EPFOHO UAN എന്നാണ് ടെക്‌സ്റ്റ് മേസേജ് അയക്കേണ്ടത്.

ഈ വര്‍ഷം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങള്‍ അറിയാമോ?

Read more about: pf
English summary

You can check your Provident Fund balance over a missed call- Know how

You can check your Provident Fund balance over a missed call- Know how
Story first published: Thursday, April 8, 2021, 21:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X