കഴിഞ്ഞ 1, 2 വർഷമായി ഇന്ത്യയിൽ നിക്ഷേപങ്ങൾക്ക് പലിശനിരക്ക് കുത്തനെ ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇത് പലിശ വരുമാനത്തെ ആശ്രയിക്കുന്ന നിരവധി നിക്ഷേപകരെ ദുരിതത്തിലാക്കിയിട്ടുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ വൻകിട ബാങ്കുകളിൽ നിന്ന് പോലും പ്രതിവർഷം പരമാവധി 5.5 ശതമാനം പലിശ മാത്രമാണ് ലഭിക്കുന്നത്. എന്നാൽ 7 മുതൽ 8 ശതമാനം വരെ പലിശനിരക്ക് നൽകാൻ കഴിയുന്ന 4 സർക്കാർ നിക്ഷേപ പദ്ധതികളെ പരിചയപ്പെടാം.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
15 വർഷത്തെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപകർക്ക് 7.1 ശതമാനം പലിശനിരക്കാണ് നിലവിൽ ലഭിക്കുന്നത്. സമ്പാദിച്ച പലിശ നിക്ഷേപകരുടെ കൈയിൽ നികുതിരഹിതമാണ് എന്നതാണ് ഇത് കൂടുതൽ ആകർഷകമാക്കുന്നത്. ഇതിനുപുറമെ, ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ആനുകൂല്യവും നിക്ഷേപം വാഗ്ദാനം ചെയ്യുന്നു. ഇവ പോസ്റ്റ് ഓഫീസ് സ്കീമുകളുടെ ഭാഗമായതിനാൽ, ഇത് ഇന്ത്യൻ സർക്കാർ ഉറപ്പുനൽകുന്ന നിക്ഷേപ പദ്ധതിയാണ്. റിട്ടയർമെന്റ് കോർപ്പസ് ആസൂത്രണം ചെയ്യുന്ന വ്യക്തികൾക്ക് വരുമാനമുണ്ടാക്കാൻ പറ്റിയ സുരക്ഷിത നിക്ഷേപ പദ്ധതിയാണിത്.
കെടിഡിഎഫ്‌സി നിക്ഷേപം
ഇത് ഇന്ത്യാ ഗവൺമെന്റിന്റെ പിന്തുണയുള്ള പദ്ധതിയല്ല, മറിച്ച് കേരള സർക്കാർ ഉറപ്പുനൽകുന്ന ഒരു സ്ഥിര നിക്ഷേപമാണ്. ഇത് കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനമായതിനാൽ 4,500 കോടി രൂപ വരെ നിക്ഷേപം പലിശ സഹിതം കേരള സംസ്ഥാന സർക്കാർ ഉറപ്പുനൽകുന്നു. 1, 2, 3 വർഷത്തെ നിക്ഷേപത്തിൽ എട്ട് ശതമാനമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് 1, 2, 3 വർഷ കാലയളവിൽ 8.25 ശതമാനം ഉയർന്ന പലിശനിരക്കും ലഭിക്കും. വ്യക്തികൾക്ക് ക്യുമുലേറ്റീവ് സ്കീം അല്ലെങ്കിൽ സാധാരണ പലിശ പേയ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കാം.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള ഈ നിക്ഷേപ പദ്ധതി പ്രതിവർഷം 7.4 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു, കൂടാതെ എല്ലാ പാദത്തിലും മാർച്ച് 31, ജൂൺ 30, സെപ്റ്റംബർ 30, ഡിസംബർ 31 തീയതികളിൽ പലിശ നൽകപ്പെടും. 55 വയസ്സ് പ്രായമുള്ള ഒരു വ്യക്തിക്ക് അക്കൗണ്ട് തുറക്കാൻ കഴിയും. വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിച്ച് ഒരു മാസത്തിനുള്ളിൽ അക്കൗണ്ട് തുറക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി 55 വയസോ അതിൽ കൂടുതലോ എന്നാൽ 60 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് സൂപ്പർഇന്യൂവേഷൻ അല്ലെങ്കിൽ വിആർഎസിന് കീഴിൽ വിരമിച്ച വ്യക്തിക്കും അക്കൗണ്ട് തുറക്കാൻ കഴിയും. നിക്ഷേപത്തിന് അനുവദനീയമായ പരമാവധി തുക 15 ലക്ഷം രൂപയാണ്.
സുകന്യ സമൃദ്ധി അക്കൌണ്ട്
10 വയസ്സിന് താഴെയുള്ള പെൺകുഞ്ഞിന്റെ പേരിൽ മാത്രമേ സുകന്യ സമൃദ്ധി അക്കൗണ്ട് തുറക്കാൻ കഴിയൂ. രക്ഷാകർത്താവിന് രണ്ട് വ്യത്യസ്ത പെൺകുട്ടികളുടെ പേരിൽ പരമാവധി രണ്ട് അക്കൗണ്ടുകളും മാത്രമേ തുറക്കാൻ കഴിയൂ. ഇപ്പോൾ ഈ പദ്ധതിയ്ക്ക് വാഗ്ദാനം ചെയ്യുന്ന പലിശ പ്രതിവർഷം 7.6 ശതമാനമാണ്. മുൻ സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ ബാലൻസ് നിലയുടെ പരമാവധി 50% വരെ അക്കൗണ്ട് ഉടമയുടെ 18 വയസ്സ് തികഞ്ഞതിനുശേഷം എടുക്കാം. 21 വർഷം പൂർത്തിയാക്കിയ ശേഷം അക്കൗണ്ട് ക്ലോസ് ചെയ്യാം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications