സമ്പത്തിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഇടത്തരം വരുമാനമുള്ള കുടുംബങ്ങൾ നേരിടുന്ന ഏറ്റവും പ്രധാന ചോദ്യം സുസ്ഥിരമായി എങ്ങനെ ഇത്രയും വലിയ സാമ്പത്തിക ലക്ഷ്യത്തിലെത്താമെന്നതാണ്. ഇത് സാധ്യമാകുമോയെന്ന സംശയം ഉറപ്പായും ഉണ്ടായേക്കാം. എന്നാൽ സാമ്പത്തിക വിദഗ്ധർ അടിവരയിട്ട് പറയുന്നു നിങ്ങളുടെ വരുമാനം എത്ര ചെറുതാണെങ്കിലും ഏത് വലിയ സാമ്പത്തിക ലക്ഷ്യത്തിലേക്കും നിങ്ങൾക്ക് എത്താൻ സാധിക്കുമെന്ന്. അച്ചടക്കം, സ്ഥിരത, വിവേകപൂർണമായ സാമ്പത്തിക തീരുമാനങ്ങൾ ഇത് മൂന്നുമാണ് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിന്റെ അടിസ്ഥാനമായിരിക്കേണ്ടത്.
സമ്പത്ത് സൃഷ്ടിക്കുന്നത് ഉയർന്ന വരുമാനത്തെ അടിസ്ഥാനപ്പെടുത്തിയല്ല, മറിച്ച് ശരിയായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിലൂടെയാണ്. പത്ത് വർഷത്തിൽ എങ്ങനെ നിങ്ങൾക്ക് ഒരു കോടി എന്ന സാമ്പത്തിക ലക്ഷ്യത്തിലെത്താമെന്ന് നോക്കിയാലോ? സംശയിക്കേണ്ട, ഇത് സാധ്യമാകുന്ന ഒരു സാമ്പത്തിക യാത്രയാണ്. പരമാവധി നേരത്തെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ രൂപപ്പെടുത്തുകയെന്നതാണ് പ്രധാനം. ഉദ്ദാഹരണത്തിന് കുട്ടികളുടെ കാര്യമാണെങ്കിൽ അവർ ജനിച്ചു വീഴുന്ന അന്ന് മുതൽ അവർക്കായുള്ള ആസൂത്രണം ഉണ്ടായിരിക്കണം.
മാതാപിതാക്കൾ മക്കളുടെ പേരിൽ 10,000 രൂപ പ്രതിമാസം എസ്ഐപിയിലും പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലും നിക്ഷേപിക്കുകയാണെങ്കിൽ 15 വർഷംകൊണ്ട് അവർക്ക് 60 ലക്ഷം രൂപയുടെ സമ്പാദ്യം സൃഷ്ടിക്കാൻ സാധിക്കും. ഇവിടെ കണക്കാക്കുന്ന പ്രതിവർഷ റിട്ടേൺസ് ഏകദേശം 12 ശതമാനമാണ്. പരമാവധി നേരത്തെ നിക്ഷേപം ആരംഭിക്കുന്നത് കോമ്പൗണ്ടിംഗിലൂടെ വരുമാനത്തിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ സാധിക്കില്ല.

വീടെന്ന സ്വപ്നവും സാക്ഷാത്കരിക്കാം
ഒരു ശരാശരി കുടുംബത്തിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ് സ്വന്തമായൊരു വീട് എന്നത്. പലപ്പോഴും ആ ആഗ്രഹം തന്നെയാണ് പല കുടുംബങ്ങളുടെ സാമ്പത്തിക ആസൂത്രണം തകിടം മറിക്കുന്നത്. ഭവന വായ്പകൾ പലപ്പോഴും വലിയ പ്രതിമാസ തവണകളുടേതാണ്. അതുകൊണ്ട് തന്നെ തുടക്കത്തിൽ വാടക വീടെന്ന ഓപ്ഷൻ സാധ്യമാകുമെങ്കിൽ അങ്ങനെ ചെയ്യുക. നിങ്ങളുടെ വീടിന്റെ ഡൗൺ പേമെന്റിന് ആവശ്യമായ 25 ശതമാനം തുകയെങ്കിലും കണ്ടെത്തുന്നതുവരെ. പത്ത് വർഷത്തിൽ കൂടുതൽ നീണ്ടുപോകുന്ന തരത്തിൽ വായ്പ എടുക്കാതെയുമിരിക്കുക. ഇത് പലിശ ഭാരം കുറയ്ക്കുകയും എളുപ്പത്തിലുള്ള വായ്പ തിരിച്ചടവ് സാധ്യമാക്കുകയും ചെയ്യുന്നു.
റിട്ടയർമെന്റ് പ്ലാനിംഗ്
ജോലിയിൽ നിന്ന് വിരമിച്ച ശേഷവും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പണം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ഇത് സാമ്പത്തിക ആസൂത്രണത്തിന്റെ നിർണായക തൂണുകളിൽ ഒന്നുകൂടിയാണ്. ഇതിന് ഇപിഎഫ് മാത്രം പര്യാപ്തമാകണമെന്നില്ല. നാഷ്ണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്), സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) എന്നിവയിലെ നിക്ഷേപവും കരുത്തുറ്റ റിട്ടയർമെന്റ് ഫണ്ട് സജ്ജമാക്കാൻ സഹായിക്കും. ഈ സമീപനത്തിലൂടെ ഒരാൾക്ക് പത്ത് വർഷത്തിൽ 35 ലക്ഷം രൂപ സമ്പാദിക്കാൻ സാധിക്കും.
സാമ്പത്തിക ശീലങ്ങളാണ് പ്രധാനം
ഉയർന്ന ശമ്പളത്തേക്കാൾ പ്രധാനമാണ് ശക്തമായ സാമ്പത്തിക ശീലങ്ങൾ. അനാവശ്യമായ ജീവിതശൈലി ചെലവുകൾ ഒഴിവാക്കാനും സ്‌പ്രെഡ്‌ഷീറ്റുകൾ പോലുള്ള ലളിതമായ ഉപകരണങ്ങൾ ഉപയോഗിച്ച് ചെലവുകൾ ട്രാക്ക് ചെയ്യുകയും ചെയ്യുന്നത് ഗുണകരമായിരിക്കും.
എങ്ങനെ ഒരു കോടിയിലെത്താം
ഈ അച്ചടക്കമുള്ള സമ്പാദ്യ, നിക്ഷേപ തന്ത്രങ്ങൾ പിന്തുടർന്ന്, ഒരു ശരാശരി കുടുംബത്തിന് ഒരു ദശാബ്ദത്തിനുള്ളിൽ ഗണ്യമായ സമ്പത്ത് ശേഖരിക്കാൻ കഴിയും. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ 72 ലക്ഷം സമ്പാദിക്കാം. 28 ലക്ഷം പിപിഎഫ്, ഇപിഎഫ്, എൻപിഎസ് തുടങ്ങിയ നിക്ഷേപ ഉപകരണങ്ങളിലൂടെ സാധ്യമാകുമ്പോൾ 8 ലക്ഷം സ്ഥിര നിക്ഷേപമായും എമർജൻസി ഫണ്ടായും കൂട്ടിച്ചേർക്കപ്പെടുന്നു.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
