ഭാവി ജീവിതം സുരക്ഷിതമാക്കുന്നതിനാണ് എല്ലാവരും വ്യത്യസ്ത നിക്ഷേപ പദ്ധതികളിൽ ചേരുന്നത്. മക്കളുടെ പഠനം, കല്യാണം, സ്വന്തമായി വീട് വാങ്ങൽ,റിട്ടയർമെന്റ് ജീവിതത്തിലെ ചിലവുകൾ അങ്ങനെ ഓരോ വ്യക്തികളുടേയും നിക്ഷേപ ലക്ഷ്യങ്ങൾ വ്യത്യസ്തമായിരിക്കും. എന്നാൽ പലരും ഇന്നത്തെ ചിലവുകളുടെ അടിസ്ഥാനത്തിലാണ് ഭാവിയിലെ ചിലവുകളും കണക്കാക്കുന്നത്. അതിനനുസരിച്ചാണ് നിക്ഷേപവും നടത്തുന്നത്. ആ നിക്ഷേപ രീതി ശരിയാണൊ..? പ്രത്യേകിച്ചും
പണപ്പെരുപ്പം അതിവേഗം വർധിക്കുന്ന ഈ കാലത്ത്. ഇന്ന് 10 രൂപ കൊടുത്ത് വാങ്ങുന്ന സാധനം ചിലപ്പോൾ 30 രൂപ നൽകി മാത്രമെ 10 വർഷം കഴിഞ്ഞ് വാങ്ങാൻ സാധിക്കുകയുള്ളു. അത് മനസിലാക്കി വേണം നിക്ഷേപ പദ്ധതികളും തിരഞ്ഞെടുക്കാൻ.

ഇന്ന് ആകർഷകമായി തോന്നിയേക്കാവുന്ന റിട്ടയർമെന്റ് കോർപ്പസ് ( ഒരു വ്യക്തി ജോലി നിർത്തിയതിനുശേഷം ഉണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങളും ചെലവുകളും നിറവേറ്റുന്നതിനായി വിരമിക്കുന്നതുവരെ കാലാകാലങ്ങളിൽ നീക്കിവച്ചതോ ശേഖരിച്ചതോ ആയ ഒരു തുകയെ ആണ് റിട്ടയർമെന്റ് കോർപ്പസ് ഫണ്ട് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ) റിട്ടയർമെന്റ് സമയത്ത് വലിയ തുകയായി തോന്നണമെന്നില്ല. അതു കൊണ്ട് പണപ്പെരുപ്പത്തിന്റെ വേഗത മനസിലാക്കുക. അത് കൃത്യമായ നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കാൻ സഹായകരമാകും.
റൂൾ ഓഫ് 70
റൂൾ ഓഫ് 70 വഴി, ഒരാളുടെ സമ്പാദ്യത്തിന്റെ മൂല്യം എത്ര വർഷത്തിനുള്ളിൽ പകുതിയായി കുറയുമെന്ന് എളുപ്പത്തിൽ കണ്ടെത്താനാകും. അതിനായി നിലവിലെ പണപ്പെരുപ്പ നിരക്ക് അറിഞ്ഞിരിക്കണം. 70 നെ നിലവിലെ പണപ്പെരുപ്പ നിരക്ക് കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന സംഖ്യ എത്രയാണൊ, അത്ര വർഷം കൊണ്ട് സഞ്ചിത മൂലധനത്തിന്റെ മൂല്യം പകുതിയായി കുറയും.
ഉദാഹരണം: ആകെ നിക്ഷേപിച്ച തുക ഒരു കോടി രൂപയാണെന്ന് കരുതുക. നിലവിൽ, പണപ്പെരുപ്പ നിരക്ക് 5 ശതമാനമാണ്. അതിനാൽ 70നെ നിലവിലെ പണപ്പെരുപ്പ നിരക്ക് കൊണ്ട് ഹരിക്കുക. 70/5 = 14 അതായത് 14 വർഷത്തിനുള്ളിൽ ഒരു കോടിയുടെ മൂല്യം 50 ലക്ഷം രൂപയായി മാറുമെന്ന് ചുരുക്കം. അതുകൊണ്ട് തന്നെ നിക്ഷേപിക്കുന്നതിന് മുമ്പ് ഭാവിയിൽ വർദ്ധിച്ചേക്കാവുന്ന ചിലവുകൾ കൂടി പരിഗണിക്കണം. അതോടൊപ്പം പണപ്പെരുപ്പ നിരക്ക് വരുമാനത്തേക്കാൾ വളരെ കൂടുതലുള്ള സ്ഥലത്ത് നിക്ഷേപിക്കരുത്. നിക്ഷേപ പോർട്ട്‌ഫോളിയോ കാലാകാലങ്ങളിൽ അവലോകനം ചെയ്യുന്നതും നല്ലതാണ്. അതോടൊപ്പം വരുമാനം കൂടുന്നതിനനുസരിച്ച് നിക്ഷേപം വർദ്ധിപ്പിക്കുന്നതും നല്ലതാണ്. ഒരു നിക്ഷേപ പദ്ധതി പരിചയപ്പെടാം
35 വർഷം കൊണ്ട് 1 കോടി രൂപ നേടണമെങ്കിൽ സിസ്റ്റമാറ്റിക്ക് ഇൻവെന്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപിയിലൂടെ നേടാം. പ്രതിവാരമോ പ്രതിമാസമോ ആയി സമയ ബന്ധിതമായി ചെറിയതുക എസ്ഐപിയിലൂടെ നിക്ഷേപിക്കാൻ കഴിയും. ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളുടെ കാര്യത്തിൽ നേർവഴി കാണിക്കാനും എസ്ഐപി നിക്ഷേപങ്ങൾക്കു കഴിയും. എത്ര നേരത്തെ നിക്ഷേപം തുടങ്ങുന്നുവോ അത്രയും വരുമാനം വർദ്ധിപ്പിക്കാൻ സാധിക്കും എന്നതാണ് വസ്തുത. ഇപ്പോൾ 25 വയസുള്ള ഒരു നിക്ഷേപകന് റിട്ടയർമെന്റ് കാലത്ത് അതായത്, 60 വയസിൽ 10 കോടി രൂപ ലഭിക്കണമെന്നതാണ് ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് എങ്ങനെ എത്തുമെന്ന് നോക്കാം.
25 ആം വയസ്സു മുതൽ എസ്.ഐ.പി യിൽ നിക്ഷേപിക്കാൻ തുടങ്ങുകയാണെങ്കിൽ പ്രതിമാസം നൽകേണ്ടത് 15,000 രൂപയാണ്. 35 വർഷത്തെ നിക്ഷേപവും 12 ശതമാനം വാർഷിക പലിശയും ചേരുമ്പോൾ 60 വയസിൽ 10 കോടി രൂപ ലഭിക്കും. ഫണ്ട്‌സ് ഇന്ത്യയുടെ റിസർച്ച് റിപ്പോർട്ടിലാണ് ഈ കണക്കുകളുള്ളത്.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications