മാസ വരുമാനം കുറവാണെന്നത് ആളുകൾ നിക്ഷേപങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നായി പറയുന്നു. എന്നാൽ ചെറിയ നിക്ഷേപം പോലും സാമ്പത്തിക സുരക്ഷിതത്വത്തിലേക്ക് നയിക്കും. പ്രതിമാസം 500 രൂപയാണെങ്കിൽ പോലും സ്ഥിരമായി നിക്ഷേപത്തിലേക്ക് മാറ്റിവെക്കുന്നതിലൂടെ ഭാവി സുരക്ഷിതമാക്കാനും സാമ്പത്തിക അടിത്തറ കെട്ടിപടുക്കാനും സാധിക്കും. അതേസമയം അതൊരു ശീലമായി വളർത്തിയെടുക്കേണ്ടതുണ്ട്.
നിലവിലുള്ള നിക്ഷേപ മാർഗങ്ങളിൽ ഏറ്റവും ജനപ്രിയമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻസ് അഥവ എസ്ഐപി. കഴിഞ്ഞ വർഷങ്ങളിൽ മാത്രം ശരാശരി 12 ശതമാനം റിട്ടേണാണ് എസ്ഐപികൾ നൽകിയിട്ടുള്ളത്. എസ്‌ഐപി നിക്ഷേപം കൂട്ടുപലിശയുടെ ആനുകൂല്യവും നൽകുന്നതിനാൽ, ദീർഘകാലത്തേക്ക് അതിൽ നിക്ഷേപിക്കുന്നത് നല്ല വരുമാനം നേടാൻ നിങ്ങളെ സഹായിക്കും. നിക്ഷേപകർക്ക് അവരുടെ താൽപര്യത്തിനും സൗകര്യത്തിനുമനുസരിച്ച് മ്യൂച്വൽ ഫണ്ടിൽ നിശ്ചിത തുക പല തവണകളായി നിക്ഷേപിക്കാം. ഈ തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം തന്നെയാണ് സിസ്റ്റ്മാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻസിനെ ജനപ്രിയമാക്കുന്നതും.

പ്രതിമാസം 30,000 രൂപയാണ് നിങ്ങൾ സമ്പാദിക്കുന്നതെങ്കിൽ ഒരു കോടി വരെ സമ്പാദിക്കാൻ കുറച്ച് വർഷത്തേക്കുള്ള പ്രതിമാസ എസ്ഐപി നിക്ഷേപങ്ങളിലൂടെ നിങ്ങൾക്ക് സാധിക്കും. നിക്ഷേപത്തിന്റെ ഗോൾഡൻ റൂളായി കണക്കാക്കപ്പെടുന്ന 50:30:20ൽ, 20 ശതമാനം നിങ്ങളുടെ പ്രതിമാസ നിക്ഷേപമായിരിക്കണമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ ഇവിടെ 20 ശതമാനത്തിൽ നിന്നും അതിനെ 14 ശതമാനമാക്കാം. അതായത്, പ്രതിമാസം 4000 രൂപ നിങ്ങൾക്ക് പ്രതിമാസ ശമ്പളത്തിൽ നിന്ന് നിക്ഷേപത്തിലേക്ക് മാറ്റാൻ സാധിക്കണം.
നിങ്ങൾ ഏകദേശം 30 വർഷത്തേക്ക് ഒരു എസ്‌ഐപിയിൽ എല്ലാ മാസവും 4,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ, എസ്‌ഐപികളിലെ നിങ്ങളുടെ മൊത്തം നിക്ഷേപം 14,40,000 രൂപയാകും. കൂടാതെ നിങ്ങൾക്ക് 12 ശതമാനം റിട്ടേൺ നിരക്കിൽ മൂലധന നേട്ടമായി 1,26,79,655 രൂപ ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ ഇത് 1,41,19,655 രൂപയാകും. സമാന രീതിയിൽ 25 വർഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കിൽ 12 ശതമാനം നിരക്കിൽ, നിങ്ങളുടെ മൊത്തം നിക്ഷേപം 12 ലക്ഷം രൂപയും നിങ്ങളുടെ മൂലധന നേട്ടം 63.91 ലക്ഷം രൂപയും കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 75,90,540 രൂപയും ലഭിക്കും.
ശരാശരി വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കിയിരിക്കുന്നത്. നിങ്ങളുടെ വരുമാനം ഇതിലും കൂടുതലാണെങ്കിൽ അതനുസരിച്ച് നിക്ഷേപം കൂട്ടാനും കൂടുതൽ ലാഭം നേടാനും സാധിക്കും. എസ്‌ഐപികളിൽ നിക്ഷേപിക്കുന്നതിലെ ഏറ്റവും മികച്ച കാര്യങ്ങളിലൊന്ന്, നിങ്ങളുടെ പ്രതിമാസ വരുമാനം വർധിപ്പിച്ച് എപ്പോൾ വേണമെങ്കിലും നിക്ഷേപം വർദ്ധിപ്പിക്കാം എന്നതാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
