രാജ്യത്ത് വ്യക്തികളിൽ സാമ്പത്തിക അച്ചടക്കം വളർത്തുന്നതിലും അതിലൂടെ അവരെ സാമ്പത്തിക സുരക്ഷിതത്വത്തിലേക്ക് നയിക്കുന്നതിലും പോസ്റ്റ് ഓഫീസുകളും അവയുടെ വിവിധ നിക്ഷേപ സ്കീമുകളും വഹിച്ച പങ്ക് ചെറുതല്ല. അപകട രഹിതവും മികച്ച റിട്ടേൺസ് ഉറപ്പു തരുന്നതുമായി നിക്ഷേപ പദ്ധതികളാണ് അവയെ ജനപ്രിയമാക്കുന്നത്. അത്തരത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ നേട്ടമുണ്ടാക്കാൻ സാധിക്കുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. നിക്ഷേപകർക്ക് ലക്ഷങ്ങൾ വരുമാനം നേടാൻ പദ്ധതി സഹായിക്കുന്നു.
6.9 ശതമാനം മുതൽ 7.5 ശതമാനം പലിശ വരെ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം. നിക്ഷേപ കാലയളവിന് അനുസരിച്ച് പലിശയിലും മാറ്റം വരും. ഒന്ന്, രണ്ട്, മൂന്ന് മുതൽ അഞ്ച് വർഷം വരെയാണ് ഈ പദ്ധതിയുടെ കാലാവധി. ഒരു വർഷത്തേക്കാണ് നിങ്ങൾ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിൽ നിക്ഷേപിക്കുന്നതെങ്കിൽ 6.9 ശതമാനം പലിശയായിരിക്കും നിക്ഷേപകന് ലഭിക്കുക. രണ്ട് മുതൽ മൂന് വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് ഏഴ് ശതമാനവും അഞ്ച് വർഷത്തേക്ക് 7.5 ശതമാനം പലിശയും ലഭിക്കും.

5 വർഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിന് കീഴിലുള്ള നിക്ഷേപത്തിന് ആദായനികുതി നിയമം, 1961-ലെ 80C യുടെ ആനുകൂല്യവും ലഭിക്കുന്നു. അത്യാവശ്യ ഘട്ടത്തിൽ അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാനോ പണയം വയ്ക്കാനോ കഴിയുമെന്നതും പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ്. അടയ്‌ക്കേണ്ട പലിശ നിരക്കിൽ മാറ്റം വരുത്തിക്കൊണ്ട് അക്കൗണ്ട് തുറന്ന തീയതി മുതൽ ആറ് മാസത്തിന് ശേഷം എപ്പോൾ വേണമെങ്കിലും അക്കൗണ്ട് ക്ലോസ് ചെയ്യാനും സാധിക്കും.
സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം മികച്ച ബഥലായിരിക്കും. നിലവിൽ പൊതു-സ്വകാര്യ ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്നതിലും കൂടുതൽ പലിശ പോസ്റ്റ് ഓഫീസിന്റെ ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ എഫ്‌ഡി സ്‌കീം പരിശോധിച്ചാൽ, 1 മുതൽ 5 വർഷം വരെയുള്ള കാലയളവിലെ പലിശ നിരക്ക് 6.6 മുതൽ 7.25 ശതമാനം വരെയാണ്. മുതിർന്ന പൗരന്മാർക്ക്, 0.5 ശതമാനം അധിക പലിശയും ബാങ് വാഗ്ദാനം ചെയ്യുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്ക് 1 മുതൽ 5 വർഷം വരെയുള്ള എഫ്ഡികളിൽ 6.5 മുതൽ 7 ശതമാനം വരെ പലിശയാണ് ലഭിക്കുന്നത്. ആക്സിസ് ബാങ്ക് ടേം ഡെപ്പോസിറ്റുകൾക്ക് 6.75 മുതൽ 7.1 ശതമാനം വരെ പലിശ വാഗ്‌ദാനം ചെയ്യുമ്പോൾ, പഞ്ചാബ് നാഷ്ണൽ ബാങ്ക് 1 മുതൽ 5 വർഷം വരെയുള്ള എഫ്ഡികൾക്ക് 6.80, 7.25 ശതമാനം പലിശ നൽകുന്നു. അതുകൊണ്ട് തന്നെയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് മികച്ച നിക്ഷേപ മാർഗമാകുന്നത്.
നിങ്ങൾ അഞ്ച് വർഷത്തേക്ക് അഞ്ച് ലക്ഷം രൂപ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിൽ നിക്ഷേപിച്ചാൽ നിങ്ങൾക്ക് 7.5 ശതമാനം പലിശ ലഭിക്കും. ഇത് കണക്കാക്കി നോക്കിയാൽ അഞ്ച് ലക്ഷം രൂപയ്ക്ക് നിങ്ങൾക്ക് 2,24,974 പലിശയായി ലഭിക്കും. 5 വർഷത്തിന് ശേഷം കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 7,24,974 രൂപയാണ് ലഭിക്കുക. ഇങ്ങനെ കൂടുതൽ തുക നിക്ഷേപിച്ചാൽ കൂടുതൽ നേട്ടം കൊയ്യാം.
More From GoodReturns

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications