സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനായി ധാരാളം പേര് ഭവന വായ്പകളെ ആശ്രയിക്കുന്നുണ്ട്. ആവശ്യക്കാരുടെ എണ്ണത്തിലെ വര്‍ധനവ് മനസ്സിലാക്കിക്കൊണ്ട് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും പലിശ നിരക്കില്‍ ഇളവുകള
സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനായി ധാരാളം പേര് ഭവന വായ്പകളെ ആശ്രയിക്കുന്നുണ്ട്. ആവശ്യക്കാരുടെ എണ്ണത്തിലെ വര്‍ധനവ് മനസ്സിലാക്കിക്കൊണ്ട് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും പലിശ നിരക്കില്‍ ഇളവുകളും മറ്റ് ഓഫറുകളുമൊക്കെ ഇപ്പോള്‍ പല തരത്തിലുള്ള ഭവന വായ്പകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഭവന വായ്പകള്‍ ദീര്‍ഘകാല വായ്പകളാണ്. പ്രതിമാസ ഇഎംഐ തുകയില്‍ കുറവ് വരുത്തുന്നതിനായി വായ്പാ കാലാവധി കൂടുതല്‍ ദീര്ഘിപ്പിക്കുന്നവരും കുറവല്ല.
പലിശ ഇനത്തില്‍
എന്നാല്‍ കാലാവധി നീളും തോറും പോക്കറ്റില്‍ നിന്നും ചിലവാകുന്ന പലിശത്തുകയും ഉയരുമെന്ന് ഓര്‍ക്കുക. പലപ്പോളും ഭവന വായ്പായായി എടുത്ത തുകയേക്കാള്‍ ഏറെ പലിശ ഇനത്തില്‍ നല്‍കേണ്ടി വരുന്ന സാഹചര്യങ്ങള്‍ പോലുമുണ്ടാകാറുണ്ട്. 25 ലക്ഷം രൂപ മുതല്‍ 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകളില്‍ നിങ്ങള്‍ക്ക് തിരിച്ചടവ് നടത്തേണ്ടി വരുന്ന തുക കണക്കാക്കി നോക്കിയാല്‍ ഭവന വായ്പ ഇരട്ടിയാകുന്നത് നിങ്ങള്‍ക്ക് മനസ്സിലാക്കുവാന്‍ സാധിക്കും.
വായ്പാ തുക തിരികെ നേടാം
എന്നാല്‍ നിങ്ങള്‍ വിവേകശാലിയായ ഒരു നിക്ഷേപകനാണെങ്കില്‍ ഇത്തരത്തില്‍ ഭവന വായ്പാ തിരിച്ചടവിലൂടെ നിങ്ങള്‍ക്ക് നഷ്ടമാകുന്ന പലിശത്തുക തിരികെ നേടുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. അതിനായി മ്യൂച്വല്‍ ഫണ്ട് സിസ്റ്റമെറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാനുകള്‍ നിങ്ങളെ സഹായിക്കും. ഭവന വായ്പാ ഇഎംഐ തിരിച്ചടവ് നിങ്ങള്‍ എപ്പോള്‍ ആരംഭിക്കുന്നുവോ അതേ സമയം തന്നെ നിങ്ങളുടെ പ്രതിമാസ ഇഎംഐ തുകയുടെ 10 ശതമാനം വരുന്ന മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിക്ഷേപവും ആരംഭിക്കാം. ഈ രീതിയില്‍ നിക്ഷേപം ആരംഭിച്ചാല്‍ നിങ്ങളുടെ മുഴുവന്‍ വായ്പാ തുകയും നിങ്ങള്‍ക്ക് തിരികെ ലഭിക്കും.
കണക്കുകള്‍ നോക്കാം
ഇതെങ്ങനെയാണ് സംഭവിക്കുന്നതെന്ന് നമുക്ക് കണക്കുകകളിലൂടെ ഒന്ന് പരിശോധിച്ചു നോക്കാം. നിങ്ങള്‍ എടുത്തിരിക്കുന്ന ഭവന വായ്പാ തുക 30 ലക്ഷം രൂപയാണെന്ന് കരുതാം. 25 വര്‍ഷമാണ് ഇഎംഐ കാലയളവ് എന്നിരിക്കട്ടെ. പലിശ നിരക്ക് 6.75 ശതമാനമാണ് (എസ്ബിഐ ബാങ്കിന്റെ പലിശ നിരക്ക്). പ്രതിമാസ ഇഎംഐ തുക 20,727 രൂപയാണ്. പലിശ ഇനത്തില്‍ ആകെ നല്കുന്ന തുക 32,18,204 രൂപ. ആകെ വായ്പാ തിരിച്ചടവ് 62,18,204 രൂപയും. ഇവിടെ നിങ്ങള്‍ 30 ലക്ഷം രൂപയുടെ വായ്പ എടുത്തത് 25 വര്‍ഷത്തെ തിരിച്ചടവ് പൂര്‍ത്തിയാകുമ്പോള്‍ 62 ലക്ഷം രൂപയിലേറെയായി വളര്‍ന്നു. അതായത് നിങ്ങളുടെ വായ്പാ തുകയുടെ ഇരട്ടിയിലുമേറെ.
എസ്ഐപി നിക്ഷേപത്തില്‍
ഇനി എസ്ഐപി നിക്ഷേപവും അതിന്റെ പലിശ നിരക്കും നമുക്കൊന്ന് കണക്കാക്കി നോക്കാം. പ്രതിമാസ എസ്ഐപി തുക ഇഎംഐ തുകയുടെ 10 ശതമാനമായ 2000 രൂപയാണ്. 25 വര്‍ഷമാണ് എസ്ഐപി നിക്ഷേപത്തിന്റെയും കാലയളവ്. പ്രതിവര്‍ഷം 15 ശതമാനമാണ് പ്രതീക്ഷിക്കുന്ന ആദായം. ഈ കാലയളവില്‍ നിങ്ങള്‍ ആകെ നിക്ഷേപം നടത്തുന്ന തുക 6 ലക്ഷം രൂപയാണ്. എന്നാല്‍ നിക്ഷേപ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങളുടെ എസ്ഐപി നിക്ഷേപം 65.7 ലക്ഷം രൂപയായി വളരും.
വായ്പാ തിരിച്ചടവിലെ നഷ്ടം എസ്ഐപി നിക്ഷേപത്തിലൂടെ ഇല്ലാതാക്കാം
ഇവിടെ, നിങ്ങള്‍ 30 ലക്ഷം രൂപയുടെ 25 വര്‍ഷത്തെ വായ്പയ്ക്കായി ബാങ്കിന് തിരികെ നല്‍കുന്നത് 62 ലക്ഷം രൂപയാണ്. അതേ സമയം ഇതേ 25 വര്‍ഷക്കാലയളവില്‍ 6 ലക്ഷം രൂപ എസ്ഐപി രീതിയില്‍ നിക്ഷേപം നടത്തുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് 66 ലക്ഷം രൂപയാണ്. ഇത്തരത്തില്‍ വായ്പാ തിരിച്ചടവില്‍ നിങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം എസ്ഐപി നിക്ഷേപത്തിലൂടെ ഇല്ലാതാക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
