പൊതുഗതാഗത സംവിധാനങ്ങള്‍ പരമാവധി ഒഴിവാക്കുവാനാണ് കോവിഡ് വ്യാപനത്തോടെ ഏവരും ശ്രദ്ധിക്കുന്നത്. എങ്ങനെയെങ്കിലും സ്വന്തമായി ഒരു വാഹനം വേണം എന്നതായി എല്ലാവരുടേയും ആഗ്രഹം.
പൊതുഗതാഗത സംവിധാനങ്ങള്‍ പരമാവധി ഒഴിവാക്കുവാനാണ് കോവിഡ് വ്യാപനത്തോടെ ഏവരും ശ്രദ്ധിക്കുന്നത്. എങ്ങനെയെങ്കിലും സ്വന്തമായി ഒരു വാഹനം വേണം എന്നതായി എല്ലാവരുടേയും ആഗ്രഹം. പുതിയ കാര്‍ ബഡ്ജറ്റിലൊതുങ്ങാത്ത സാധാരണക്കാര്‍ക്ക് അതിന്റെ പാതി വില മുടക്കിയാല്‍ പഴയ കാര്‍ ലഭിക്കും. പുതിയ കാര്‍ വാങ്ങിക്കുമ്പോഴെന്ന പോലെ പഴയ കാര്‍ വാങ്ങിക്കുവാനും നിങ്ങള്‍ക്ക് ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയും ലഭിക്കും.

എന്നാല്‍ പുതിയ കാര്‍ വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്കിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ് പഴയ വാഹനങ്ങള്‍ വാങ്ങിക്കുവാനുള്ള വായ്പകള്‍ക്ക് ഈടാക്കുന്നത്. പുതിയ കാര്‍ വായ്പകളേക്കാള്‍ 5 ശതമാനം വരെ ഉയര്‍ന്ന നിരക്കാണ് പഴയ വാഹനങ്ങള്‍ക്കായുള്ള വായ്പകള്‍ക്കുള്ളത്.
പൊതുമേഖലാ ബാങ്കുകളില്‍ സ്വകാര്യ മേഖലാ ബാങ്കുകളേക്കാള്‍ കുറഞ്ഞ പലിശ നിരക്കാണുള്ളത്. പഴയ കാറിന്റെ വില കുറവായിരിക്കുമെന്നതിനാല്‍ വായ്പ എടുക്കുന്ന തുക കുറവായിരിക്കും. അതിനാല്‍ തന്നെ ഇഎംഐ തുകയും കുറവായിരിക്കും എന്നത് ആശ്വാസമായിരിക്കും.
വായ്പ അനുവദിച്ചു തരുന്നതിനുള്ള നടപടി ക്രമങ്ങളും താരതമ്യേന എളുപ്പമായിരിക്കും. 5 വര്‍ഷം വരെയാണ് വായ്പാ തിരിച്ചടവ് കാലയളവ് ഉണ്ടായിരിക്കുക. രാജ്യത്തെ മുന്‍നിര ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പഴയ കാറുകള്‍ വാങ്ങിക്കുവാനുള്ള വായ്പകള്‍ക്ക് ഈടാക്കുന്ന പലിശ നിരക്ക് എത്ര ശതമാനം വീതമാണെന്ന് നമുക്കൊന്ന് നോക്കാം.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ്ബിഐ) 9.50 ശതമാനം മുതല്‍ 10.50 സതമാനം വരെയാണ് പലിശ നിരക്ക്. ഐസിഐസിഐ ബാങ്കില്‍ 12.00 ശതമാനം മുതല്‍ 14.40 ശതമാനം വരെയും ടാറ്റ ക്യാപ്പിലില് 15 ശതമാനം മുതലും പലിശ നിരക്ക് ഈടാക്കുന്നു.
13.75 ശതമാനം മുതല്‍ 16.00 ശതമാനം വരെയാണ് എച്ച്ഡിഎഫ്സി ബാങ്കിലെ പലിശ നിരക്ക്. 7 വര്‍ഷമാണ് എച്ച്ഡിഎഫ്സി ബാങ്കിലെ വായ്പാ കാലാവധി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ പഴയ കാര്‍ വാങ്ങിക്കുവാനുള്ള വായ്പാ പലിശ നിരക്ക് ആരംഭിക്കുന്നത് 8.30 ശതമാനം മുതലാണ്. ആക്സിസ് ബാങ്കില്‍ 14.25 ശതമാനം മുതല്‍ 16.25 ശതമാനം വരെ പലിശ ഈടാക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
