വരുമാനത്തിൽ നിന്നും കുറച്ച് ഭാവിയിലേക്കുള്ള നിക്ഷേപമായി മാറ്റിവയ്ക്കുക എന്നത് ജീവിതത്തിൽ എല്ലാവരും പാലിക്കേണ്ട കാര്യമാണ്. എന്നാൽ ഏത് പദ്ധതിയിൽ നിക്ഷേപിക്കണം, എത്ര തുക നീക്കിവയ്ക്കണം എന്ന കാര്യത്തിൽ എല്ലാവർക്കും ആശയക്കുഴപ്പമാണ്. നിക്ഷേപിക്കുന്ന പണത്തിന്‍റെ സുരക്ഷ, ലഭിക്കുന്ന വരുമാനം എന്നീ രണ്ട് കാര്യങ്ങളാണ് നിക്ഷേത്തിന് മുൻപ് പരിഗണിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ.
നിക്ഷേപ സുരക്ഷയിലും പലിശയിലും വലിയ ശ്രദ്ധ നൽകുന്ന നിക്ഷേപകർക്ക് പരിഗണിക്കാൻ കഴിയുന്ന പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് അഥവാ പിപിഎഫ്. ഒരു കണക്ക് നോക്കിയാൽ, എല്ലാ ദിവസവും വെറും 100 രൂപ ലാഭിക്കുന്നതിലൂടെ നിങ്ങൾക്ക് ഈ സർക്കാർ പദ്ധതിയിലൂടെ 10 ലക്ഷം രൂപ സമാഹരിക്കാം. എങ്ങനെയെന്ന് നമുക്ക് നോക്കാം.
എന്താണ് പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്..?
സർക്കാർ പിന്തുണയുള്ള നിക്ഷേപ മാർഗമാണ് പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്. 1968-ലെ പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് ആക്ട് അനുസരിച്ചാണ് ഈ ദീർഘകാല നിക്ഷേപ പദ്ധതി പ്രവർത്തിക്കുന്നത്. 500 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം. ഒരു സാമ്പത്തിക വർഷത്തെ പരമാവധി നിക്ഷേപം 1,50,000 രൂപയുമാണ്.

കാലാവധിയും പലിശ നിരക്കും
പിപിഎഫ് അക്കൗണ്ട് 15 വർഷത്തിനുള്ളിൽ മെച്യൂർ ആകും. നിക്ഷേപകന് വേണമെങ്കിൽ അത് കൂടുതൽ നീട്ടാവുന്നതാണ്. നിലവിൽ പിപിഎഫിന് 7.1 ശതമാനം പലിശയാണ് നൽകുന്നത്. പിപിഎഫിൽ നിന്നും ലഭിക്കുന്ന പലിശ വരുമാനം ആദായ നികുതിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു. പിപിഎഫ് അക്കൗണ്ടിന്റെ ബാലൻസ് പൂർണമായും വെൽത്ത് ടാക്‌സിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
100 രൂപ 10 ലക്ഷം സമ്പാദ്യം
ദിവസേന 100 രൂപ ലാഭിക്കുന്നതിലൂടെ 10 ലക്ഷം രൂപ പിപിഎഫിലൂടെ സമ്പാദിക്കാം. ദിവസവും 100 രൂപ എന്നാൽ മാസം 3000 രൂപ. ഒരു വർഷത്തെ കണക്കെടുത്താൽ 36,000 രൂപ നിക്ഷേപിക്കേണ്ടി വരും. നിക്ഷേപ കാലാവധിയായ 15 വർഷം പൂർത്തിയാകുമ്പോൾ 5.40 രൂപ നിക്ഷേപിക്കണം. പലിശ ഇനത്തിൽ ഏകദേശം 4,36,370 രൂപയും നേടാം. അതായത് 15 വർഷം പൂർത്തിയാകുമ്പോൾ നിക്ഷേപകന് ആകെ 9,76,370 രൂപ ലഭിക്കും.

20 വർഷം കൊണ്ട് 15 ലക്ഷം രൂപ ലഭിക്കും
കാലാവധി പൂർത്തിയാകുന്നതിന് ശേഷവും നിങ്ങളുടെ പിപിഎഫ് നിക്ഷേപം നീട്ടാൻ കഴിയുമെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. അത്തരമൊരു സാഹചര്യത്തിൽ, ഈ നിക്ഷേപം 5 വർഷത്തേക്ക് തുടർന്നാൽ, ഇരട്ടിയിലധികം വരുമാനം ലഭിക്കും. ഈ 20 വർഷത്തിനുള്ളിൽ നിങ്ങൾ മൊത്തം 7,20,000 രൂപ നിക്ഷേപിക്കും, പലിശയിൽ നിന്ന് മാത്രം നിങ്ങൾക്ക് 8,77,989 രൂപ ലഭിക്കും. അത്തരമൊരു സാഹചര്യത്തിൽ, പ്രതിദിനം 100 രൂപ ലാഭിക്കുന്നതിലൂടെ, 20 വർഷത്തിനുള്ളിൽ നിങ്ങൾക്ക് 15,97,989 രൂപ സമ്പാദിക്കാൻ സാധിക്കും.
പിപിഎഫ് വഴി വായ്പ
പിപിഎഫ് അക്കൗണ്ട് ഉടമകൾക്കും വായ്പാ സൗകര്യം ലഭിക്കും. പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ച തുകയെ അടിസ്ഥാനമാക്കിയാണ് വായ്പ ലഭിക്കുന്നത്. പിപിഎഫ് വായ്പയുടെ പലിശ നിരക്ക് പിപിഎഫ് അക്കൗണ്ടിൻ്റെ പലിശ നിരക്കിനേക്കാൾ 1 ശതമാനം കൂടുതലാണ്. അതായത്, നിങ്ങൾ പിപിഎഫ് അക്കൗണ്ടിൽ നിന്നും വായ്പയെടുക്കുകയാണെങ്കിൽ 8.1 ശതമാനം പലിശ നൽകേണ്ടി വരും.
പിപിഎഫ് അക്കൗണ്ട് എങ്ങനെ തുറക്കാം..?
ഏതെങ്കിലും അംഗീകൃത ബാങ്കിന്‍റേയോ പോസ്റ്റ് ഓഫീസിന്‍റേയോ ശാഖയിൽ പിപിഎഫ് അക്കൗണ്ടുകൾ തുറക്കാം. പിപിഎഫ് അക്കൗണ്ട് തുറക്കുന്നതിനുള്ള ഫോം പൂരിപ്പിച്ച്, ഒപ്പം ഐഡി പ്രൂഫ്, വിലാസം തുടങ്ങിയ ആവശ്യമായ രേഖകൾ സമർപ്പിച്ച് അക്കൗണ്ട് തുറക്കാവുന്നതാണ്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications