വീട്ടിലിരുന്ന് തന്നെ 10 ലക്ഷം രൂപ വരെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യാം! എങ്ങനെയെന്നറിയേണ്ടേ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നത്തെക്കാലത്ത് ആര്‍ക്കും തന്നെ ബാങ്കുകളിലോ എടിഎമ്മുകള്‍ക്ക് മുന്നിലോ ഉള്ള വലിയ ക്യൂകള്‍ക്ക് പുറകില്‍ തന്റെ ഊഴവും കാത്തിരിക്കുവാന്‍ ഒട്ടും താത്പര്യമില്ല. തിരക്ക് പിടിച്ച ജീവിതത്തില്‍ അതിനുള്ള സമയവും ഇല്ല തന്നെ. കോവിഡ് വ്യാപനത്തോട് കൂടി പൊതു ഇടങ്ങളില്‍ മറ്റുള്ളവരുമായി ദീര്‍ഘ നേരം അടുത്തിടപഴകുന്നതും വിപരീത ഫലമാണുണ്ടാക്കുക. അതിനാല്‍ പണം പിന്‍വലിക്കുവാനായാലും മറ്റൊരാള്‍ക്ക് പണം കൈമാറ്റം ചെയ്യുവാനായാലും എളുപ്പത്തിലും റിസ്‌ക് കുറഞ്ഞതുമായ മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുവാനാണ് ഏവരും ശ്രമിക്കുന്നത്.

 

Also Read : കാര്‍ഡ് ഇടപാടുകള്‍ നടത്തുവാന്‍ ഇനി സിവിവിയ്‌ക്കൊപ്പം 16 അക്ക കാര്‍ഡ് നമ്പറും ഓര്‍ത്തുവയ്ക്കണം

 ബാങ്കിംഗ് സേവനങ്ങള്‍ വീട്ടിലിരുന്ന്

ബാങ്കിംഗ് സേവനങ്ങള്‍ വീട്ടിലിരുന്ന്

ഇന്റര്‍നെറ്റിന്റെയും നൂതന സാങ്കേതിക വിദ്യകളുടേയും സഹായത്തോടെ അതിവേഗം ഡിജിറ്റലൈസ്ഡ് ആയിക്കൊണ്ടിരിക്കുന്ന ബാങ്കിംഗ് സേവനങ്ങളിലൂടെ വീട്ടിലിരുന്ന് തന്നെ പല ബാങ്ക് ഇടപാടുകളും ഇന്ന് നമുക്ക് വിജയകരമായി പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. അതും കുറഞ്ഞ സമയത്തിലും ഏറെ എളുപ്പത്തിലും പണ കൈമാറ്റം ഉള്‍പ്പെടെയുള്ള അത്യാവശ്യ ബാങ്കിംഗ് സേവനങ്ങള്‍ നടത്തുവാന്‍ സാധിക്കുമെന്നതാണ് പുതിയ കാലത്തിന്റെ ഏറ്റവും വലിയ സവിശേഷത.

Also Read : കിടിലന്‍ വരുമാനം നേടുവാന്‍ അവസരം ഒരുക്കി പോസ്റ്റ് ഓഫീസ്; എത്ര ലാഭം സ്വന്തമാക്കാമെന്നറിയാം

വലിയ തുകകളും ഓണ്‍ലൈനായി കൈമാറ്റം ചെയ്യാം

വലിയ തുകകളും ഓണ്‍ലൈനായി കൈമാറ്റം ചെയ്യാം

കുറച്ചു കാലം മുമ്പ് വരെ ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ വലിയ തുകകള്‍ മറ്റൊരു അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യുവാന്‍ സാധിച്ചിരുന്നില്ല. അത്തരം സാഹചര്യങ്ങളില്‍ ഉപയോക്താവ് നേരിട്ട് ബാങ്ക് ശാഖയില്‍ ചെല്ലേണ്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം കടമ്പകളോ, സമയ നഷ്ടമോ ഇല്ലാതെ തന്നെ വലിയ തുകകളും ഓണ്‍ലൈനായി കൈമാറ്റം ചെയ്യുവാന്‍ സാധിക്കും. അതെങ്ങനെയാണെന്നാണ് ഇനി പറയുവാന്‍ പോകുന്നത്.

Also Read : എസ്ബിഐ ഉള്‍പ്പെടെ 7 ബാങ്കുകളില്‍ 6 മാസത്തേക്ക് വലിയ നേട്ടങ്ങള്‍; ഓഫറുകള്‍ അറിയേണ്ടേ?

പേടിഎം സേവനങ്ങള്‍

പേടിഎം സേവനങ്ങള്‍

ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎമ്മിനെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടാകും. നിങ്ങളില്‍ പലരും പേയ്‌മെന്റുകള്‍ക്കായി പേടിഎം ഉപയോഗിക്കുന്നവരുമായിരിക്കും. അക്കൗണ്ടിലോ വാലറ്റിലോ ഉള്ള പണം തത്സമയം ആര്‍ക്കും അയച്ചു നല്‍കുവാന്‍ സാധിക്കുന്ന സേവനമാണ് പേടിഎം ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്. പേടിഎം ഉപയോക്താക്കള്‍ക്ക് അവരുടെ വാലറ്റിലുള്ള തുക മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുവാനും, അല്ലെങ്കില്‍ ഭീം യുപിഐ ആപ്പിലൂടെ യുപിഐ അടിസ്ഥാനമാക്കിയുള്ള പണ കൈമാറ്റത്തിനും സാധിക്കും.

Also Read : 50 രൂപാ വീതമുള്ള എന്‍പിഎസ് നിക്ഷേപം 34 ലക്ഷമായി വളരുന്നതെങ്ങനെ? കണക്കുകള്‍ അറിയാം

ബെനഫിഷ്യറിയെ ആഡ് ചെയ്ത് പണം അയക്കാം

ബെനഫിഷ്യറിയെ ആഡ് ചെയ്ത് പണം അയക്കാം

ആര്‍ബിഐയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം ഈ രീതികളില്‍ കൈമാറ്റം ചെയ്യുവാന്‍ സാധിക്കുന്ന തുകയുടെ പരിധി പ്രതിമാസം 10,000 രൂപയാണ്. എന്നാല്‍ അതേ സമയം പേടിഎം തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ബെനഫിഷ്യറിയെ ആഡ് ചെയ്ത് പണം അയക്കുവാനുള്ള സംവിധാനവും വാഗ്ദാനം ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ കൈമാറ്റം ചെയ്യുവാന്‍ സാധിക്കുന്ന തുകയുടെ പരിധി 10,000 രൂപയില്‍ നിന്നും 10 ലക്ഷം രൂപയായി ഉയരുകയും ചെയ്യും.

Also Read : ഈ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ മാസം 2200 രൂപ നിക്ഷേപിക്കൂ, മെച്യൂരിറ്റിയില്‍ നേടാം 29 ലക്ഷം

പേടിഎം വഴി വലിയ തുകകള്‍ കൈമാറ്റം ചെയ്യുവാന്‍

പേടിഎം വഴി വലിയ തുകകള്‍ കൈമാറ്റം ചെയ്യുവാന്‍

നിങ്ങള്‍ ഒരു പേടിഎം ഉപയോക്താവ് ആണെങ്കില്‍, ബെനഫിഷ്യറിയെ ആഡ് ചെയ്യുന്നത് വഴി വലിയ തുകകള്‍ കൈമാറുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. മറ്റേതൊരു ബാങ്കിംഗ് അപ്ലിക്കേഷനും പോലെ തന്നെയാണ് ഇതില്‍ പേടിഎമ്മിന്റെയും പ്രവര്‍ത്തനം. ഉപയോക്താക്കള്‍ ആദ്യം ആര്‍ക്കാണോ പണം അയയ്‌ക്കേണ്ടത് അയാളുടെ അക്കൗണ്ട് വിവരങ്ങള്‍ ചേര്‍ക്കുകയാണ് വേണ്ടത്.

Also Read : അക്കൗണ്ടില്‍ പണമില്ലാതെ ശമ്പളത്തിന്റെ മൂന്നിരട്ടി തുക പിന്‍വലിക്കാന്‍ സാധിക്കുമല്ലോ! എങ്ങനെയെന്ന് അറിയാം

ബെനഫിഷ്യറിയെ ചേര്‍ത്ത് പണം എങ്ങനെ കൈമാറ്റം ചെയ്യാം?

ബെനഫിഷ്യറിയെ ചേര്‍ത്ത് പണം എങ്ങനെ കൈമാറ്റം ചെയ്യാം?

പേടിഎമ്മിലൂടെ എങ്ങനെ ബെനഫിഷ്യറിയെ ചേര്‍ത്ത് പണം കൈമാറ്റം ചെയ്യാം?

  • പേടിഎം ആപ്പ് തുറന്ന് സെന്റ് മണി ടു ബാങ്ക് അക്കൗണ്ട് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക
  • ശേഷം മുകളില്‍ വലത് ഭാഗത്തായുള്ള നിങ്ങളുടെ പ്രൊഫൈല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
  • താഴേക്ക് സ്‌ക്രോള്‍ ചെയ്ത് സേവ്ഡ് അക്കൗണ്ട്‌സ് & ബെനഫിഷ്യറി ഡീറ്റിയല്‍സ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക
  • ആഡ് ന്യൂ ബെനഫിഷ്യറി എന്നതില്‍ ക്ലിക്ക് ചെയ്യുക
  • ബാങ്ക് അക്കൗണ്ട് തെരഞ്ഞെടുത്ത് അക്കൗണ്ട് നമ്പര്‍, അക്കൗണ്ട് ഉടമയുടെ പേര്, ആഎഫ്എസ്‌സി കോഡ് എന്നീ വിവരങ്ങള്‍ നല്‍കുക. ശേഷം ആഡ് ബെനഫിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
  • ഇപ്പോള്‍ നിങ്ങള്‍ പുതിയ ബെനഫിഷ്യറിയെ ചേര്‍ത്തു കഴിഞ്ഞിരിക്കുന്നു. ഇനി എളുപ്പത്തില്‍ ബെനഫിഷ്യറിയെ തെരഞ്ഞെടുത്ത് നിങ്ങള്‍ക്ക് പണം അയയ്ക്കാം.

Read more about: paytm
English summary

you can transfer large amounts through Paytm; know how? step by step guide in malayalam | വീട്ടിലിരുന്ന് തന്നെ 10 ലക്ഷം രൂപ വരെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യാം! എങ്ങനെയെന്നറിയേണ്ടേ?

you can transfer large amounts through Paytm; know how? step by step guide in malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X