നമ്മുടെ നാട്ടിൽ നിരവധി സ്വാകാര്യ ധനകാര്യ സ്ഥാപനങ്ങളുണ്ട്. പലരും അത്തരത്തിലുള്ള സ്വാകാര്യ സ്ഥാപനങ്ങളുടെ ചിട്ടി അടക്കമുള്ള സാമ്പത്തിക പദ്ധതികളിൽ ചേരുകയും ചെയ്യും. എന്നാൽ നിക്ഷേപത്തിന്‍റെ സുരക്ഷ 100 ശതമാനമാണോ എന്ന് ചോദിച്ചാൽ ഉറപ്പ് പറയാൻ സാധിക്കില്ല. കാരണം സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങളുടെ സാമ്പത്തിക തട്ടിപ്പിന്‍റെ വാർത്തകൾ നമ്മൾ നിരന്തരം കാണാറുണ്ട്.
ഈ സാഹചര്യത്തിലാണ് കേരളത്തിന്‍റെ സ്വന്തം കെഎസ്എഫ്ഇ അഥവാ കേരള സ്‌റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി മലയാളികളുടെ സമ്പാദ്യത്തിൽ നിർണ്ണായക സ്ഥാനം കെഎസ്എഫ്ഇ വഹിക്കുന്നുണ്ട്. സ്വർണ വായ്പകൾ, ഭവന വായ്പകൾ തുടങ്ങി നിരവധി വായ്പകൾ കെഎസ്എഫ്ഇ വാഗ്ധാനം ചെയ്യുന്നു. എന്നാൽ ഏറ്റവും പ്രധാനപ്പെട്ടത് ചിട്ടി നടത്തിപ്പാണ്. കെഎസ്എഫ്ഇ ചിട്ടികളെക്കുറിച്ച് നമുക്ക് വിശദമായി അറിയാം.
എന്താണ് ചിട്ടി..?
നിക്ഷേപത്തിന്റേയും വായ്പയുടേയും ഗുണങ്ങൾ സംയോജിപ്പിച്ച സാമ്പത്തിക പദ്ധതിയാണ് ചിട്ടി. കാലാവധിക്കിടയിൽ ലേലം വിളിച്ച് ചിട്ടി പണം ഉപയോഗിക്കാൻ സാധിക്കും. ഗുലർ ചിട്ടികൾ 30 ശതമാനം കിഴിവിലും മൾട്ടി ഡിവിഷൻ ചിട്ടികൾ 30-35 ശതമാനം കിഴിവിലും ലേലം വിളിക്കാം.

ദീർഘകാല ചിട്ടികൾ
ദീർഘകാല ചിട്ടികൾ സാധാരണയായി നിക്ഷേപ ചിട്ടികളായാണ് ഉപയോഗിക്കുന്നത്. സാധാരണയായി ഈ ചിട്ടികളുടെ കാലാവധി 60 മാസം മുതൽ 120 മാസം വരെയാണ്. ദീർഘകാല ചിട്ടികൾ ഉപഭോക്താവിന് ഉയർന്ന ലാഭവിഹിതം നൽകുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്ത് ജീവിതാവശ്യ.ങ്ങൾ നിറവേറ്റാൻ ദീർഘകാല ചിട്ടികൾ സാധാരണ ഉപഭോക്താക്കളെ സഹായിക്കുന്നു. ചെറിയ തവണകളായി നൽകി ഭാവി ആവശ്യങ്ങൾക്കായി വലിയ തുക സമ്പാദിക്കാനുള്ള ഉത്തമ മാർഗ്ഗമാണിത്.
ഹ്രസ്വകാല ചിട്ടികൾ
ചിട്ടിത്തുക പെട്ടന്ന് ആവശ്യമുള്ള വരിക്കാർക്ക് 25 മാസം മുതൽ 60 മാസം വരെ ദൈർഘ്യമുള്ള ഹ്രസ്വകാല ചിട്ടികൾ ഉചിതമാണ്, കാരണം പരമാവധി കിഴിവിൽ ലേലം വിളിക്കാൻ കൂടുതൽ ഉപഭോക്താക്കൾ ഉണ്ടാകില്ല, ഒരു ദീർഘകാലാടിസ്ഥാനത്തിൽ വരിക്കാർക്ക് അവരുടെ അടിയന്തിര സാഹചര്യങ്ങൾ നിറവേറ്റുന്നതിനായി ഒരു മികച്ച തുകയ്ക്ക്.

ഗാലക്സി ചിട്ടികൾ
ബെന്‍സ് കാര്‍, 17 ഇന്നോവ കാര്‍, ഐ ഫോണുകള്‍ തുടങ്ങി കോടികളുടെ സമ്മാനങ്ങളാണ് കെഎസ്എഫ്ഇ ഗ്യാലക്‌സി ചിട്ടി നൽകുന്നത്. 2024 ഏപ്രില്‍ ഒന്നു മുതല്‍ 2025 ഫെബ്രുവരി വരെ വിവിധ ഘട്ടങ്ങളിലായി നിരവധി സമ്മാനങ്ങളുമായി ഗ്യാലക്‌സി ചിട്ടിയെത്തുന്നത്. മെഗാ സമ്മാനമായി നല്‍കുന്നത് ഒരു മെഴ്‌സിഡസ് ബെന്‍സ് കാറാണ്. കൂടെ 17 ഇന്നോവ കാറുകളും 170 ഐ ഫോണും സമ്മാനമായി നല്‍കുന്നുണ്ട്.
1. കെഎസ്എഫ്ഇ ഗാലക്സി ചിട്ടി സീരീസ്-1 (KGC-S1) - ഏപ്രില്‍ 2024 മുതല്‍ ജൂണ്‍ 2024 വരെ
2. കെഎസ്എഫ്ഇ ഗാലക്സി ചിട്ടി സീരീസ്-2 (KGC-S2) - ജൂലൈ 2024 മുതല്‍ ഒക്ടോബര്‍ 2024 വരെ
3. കെഎസ്എഫ്ഇ ഗാലക്സി ചിട്ടി സീരീസ്-3 (KGC-S3) - നവംബര്‍ 2024 മുതല്‍ ഫെബ്രുവരി 2025 വരെ
പ്രവാസികൾക്കും ചേരാം
പ്രവാസികൾക്കായി പ്രത്യേക പ്രവാസി ചിട്ടിയും മറ്റ് ചിട്ടി പദ്ധതികളും കെഎസ്എഫ്ഇ അവതരിപ്പിക്കുന്നുണ്ട്. പ്രവാസി ചിട്ടിയിൽ അംഗമാകുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷയ്ക്കൊപ്പം പെൻഷനും ലഭിയ്ക്കാൻ ഓപ്ഷൻ ഉണ്ട്. മരണം മൂലമോ, അപകടം മൂലമുണ്ടാകുന്ന അംഗഭംഗം മൂലമോ ചിട്ടി തവണസംഖ്യ അടയ്ക്കാൻ കഴിയാതെ വന്നാൽ ഇൻഷുറൻഷ് പരിരക്ഷയിലൂടെ കെ.എസ്.എഫ്.ഇ. ചിട്ടിയിലെ ഭാവി ബാധ്യത ഏറ്റെടുക്കും.
വിവിധ തരം ചിട്ടികളെ കുറിച്ച് അറിയാന്‍ ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications