2019 മാര്‍ച്ച് മാസം പുറത്തിറക്കിയ ഗോള്‍ഡ് ബോണ്ടിലെ നിക്ഷേപം 54ശതമാനം നേട്ടത്തോടെ ഇപ്പോള്‍ തിരിച്ചെടുക്കാം. ഗോള്‍ഡ് ബോണ്ട് സ്കീം 2016 സീരീസ് രണ്ടിലെ നിക്ഷേപമാണ് ഇപ്പോള്‍ തിരിച്ചെടുക്കാന്‍ സാധിക്കുക.
2019 മാര്‍ച്ച് മാസം പുറത്തിറക്കിയ ഗോള്‍ഡ് ബോണ്ടിലെ നിക്ഷേപം 54ശതമാനം നേട്ടത്തോടെ ഇപ്പോള്‍ തിരിച്ചെടുക്കാം. ഗോള്‍ഡ് ബോണ്ട് സ്കീം 2016 സീരീസ് രണ്ടിലെ നിക്ഷേപമാണ് ഇപ്പോള്‍ തിരിച്ചെടുക്കാന്‍ സാധിക്കുക. ഒരു ഗ്രാമിന് തുല്യമായ ബോണ്ടിന്റെ അന്നത്തെ വില 2916 രൂപയായിരുന്നു. ഇപ്പോള്‍ ഗ്രാമിന് 4,491 രൂപയ്ക്ക് നിക്ഷേപം തിരിച്ചെടുക്കാനുള്ള സൗകര്യമാണ് ആര്‍ബിഐ നല്‍കിയിട്ടുള്ളത്. എട്ടുവര്‍ഷമാണ് ഗോള്‍ഡ് ബോണ്ടിലെ നിക്ഷേപത്തിന്റെ സമയ കാലാവധി. എങ്കിലും അഞ്ചുവര്‍ഷം പൂര്‍ത്തിയായവര്‍ക്ക് നിക്ഷേപം പിന്‍വലിക്കാന്‍ അവസരമുണ്ട്.
ഏറ്റവും യോജിച്ച സ്വര്‍ണ നിക്ഷേപ മാര്‍ഗമാണ് ഗോള്‍ഡ് ബോണ്ട്. സ്വര്‍ണത്തിന്റെ മൂല്യവര്‍ധനവിനൊപ്പം 2.5ശതമാനം വാര്‍ഷിക പലിശയും ഇതിലൂടെ ലഭിക്കുമെന്നതാണ് പ്രധാന നേട്ടം. ആദ്യമായി 2015 ലാണ് കേന്ദ്ര സര്‍ക്കാര്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ട് പുറത്തിറക്കിയത്. അന്ന് ആദ്യഘട്ടമായി ബോണ്ട് ഇറക്കിയപ്പോള്‍ 9,15,953 ഗ്രാമിന് തുല്യമായ ബോണ്ടുകളാണ് നിക്ഷേപകര്‍ വാങ്ങിയത്. 246 കോടി രൂപയായിരുന്നു അതിന്റെ മൂല്യം. പിന്നീടങ്ങോട്ട് നിക്ഷേപക താല്പര്യം വര്‍ധിക്കുന്നത് മനസ്സിലാക്കിയതോടെയാണ് സര്‍ക്കാര്‍ തുടര്‍ച്ചായി ബോണ്ട് പുറത്തിറക്കാന്‍ ആരംഭിച്ചത്.

നാലു കിലോ ഗ്രാമിന് തുല്യമായ ബോണ്ടുകളില്‍ വ്യക്തികള്‍ക്ക് നിക്ഷേപിക്കാവുന്നതാണ്. കാലാവധിയെത്തി നിക്ഷേപം പിന്‍വലിക്കുമ്പോള്‍ മൂലധന നേട്ടത്തിന് നികുതി ഈടാക്കുകയില്ല. സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും വാങ്ങാനും വില്‍ക്കാനും സാധിക്കുകയും ചെയ്യും.
ഈ സാമ്പത്തിക വര്‍ഷം എല്ലാ മാസവും ഗോള്‍ഡ് ബോണ്ട് പുറത്തിറക്കിയിരുന്നു. മാര്‍ച്ച് ഒന്നിന് പുറത്തിറക്കിയ ബോണ്ടിന് 4,662 രൂപയായിരുന്നു വില. മിനിമം രണ്ടുഗ്രാമിന് തുല്യമായ തുകയായിരുന്നു അന്ന് നിക്ഷേപിക്കേണ്ടിയിരുന്നത്. ഇപ്പോള്‍ ഒരു ഗ്രാമിന് തുല്യമായ തുകയ്ക്ക് നിക്ഷേപം നടത്താന്‍കഴിയും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
