കാര്‍ഡ് ഇടപാടുകള്‍ നടത്തുവാന്‍ ഇനി സിവിവിയ്‌ക്കൊപ്പം 16 അക്ക കാര്‍ഡ് നമ്പറും ഓര്‍ത്തുവയ്ക്കണം

കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പണ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുതിയ ചില മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ആമസോണ്‍. ഫ്‌ളിപ്പ്കാര്‍ട്ട്, നെറ്റ്ഫ്‌ളിക്്‌സ് തുടങ്ങിയ മെര്‍ച്ച

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പണ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുതിയ ചില മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ആമസോണ്‍. ഫ്‌ളിപ്പ്കാര്‍ട്ട്, നെറ്റ്ഫ്‌ളിക്്‌സ് തുടങ്ങിയ മെര്‍ച്ചന്റുകള്‍ക്കും പെയ്‌മെന്റ് ആഗ്രിഗേറ്റര്‍മാര്‍ക്കും ഉപയോക്താവിന്റെ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ അവരുടെ സര്‍വറിലോ ഡാറ്റാ ബേസിലോ സൂക്ഷിക്കുവാന്‍ സാധിക്കാതിരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ആര്‍ബിഐ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്.

 

Also Read : കിടിലന്‍ വരുമാനം നേടുവാന്‍ അവസരം ഒരുക്കി പോസ്റ്റ് ഓഫീസ്; എത്ര ലാഭം സ്വന്തമാക്കാമെന്നറിയാംAlso Read : കിടിലന്‍ വരുമാനം നേടുവാന്‍ അവസരം ഒരുക്കി പോസ്റ്റ് ഓഫീസ്; എത്ര ലാഭം സ്വന്തമാക്കാമെന്നറിയാം

കാര്‍ഡിന്റെ 16 അക്ക നമ്പറും നല്‍കേണ്ടതായി വരും

കാര്‍ഡിന്റെ 16 അക്ക നമ്പറും നല്‍കേണ്ടതായി വരും

അതായത് ഇനി മുതല്‍ ഒരു ഉപയോക്താവിന് തന്റെ ക്രെഡിറ്റ് കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തണമെങ്കില്‍ അവരുടെ കാര്‍ഡിന്റെ 16 അക്ക നമ്പറും നല്‍കേണ്ടതായി വരുമെന്നാണ് റിസര്‍വ് ബാങ്കിന്റെ പുതിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നത്. കാര്‍ഡ് നമ്പര്‍ മുഴുവനായി നല്‍കേണ്ടി വരുന്നത് പലപ്പോഴും പെയ്‌മെന്റുകള്‍ പൂര്‍ത്തിയാക്കുവാനെടുക്കുന്ന സമയം ദീര്‍ഘിപ്പിച്ചേക്കാം. എന്നാല്‍ ഇതിലൂടെ ഉപയോക്താവിന്റെ സുരക്ഷ ഉറപ്പു വരുത്തുകയാണ് ചെയ്യുന്നത്. ഉപയോക്താവിനെ സംബന്ധിച്ചുള്ള യാതൊരു വിവരങ്ങളും പെയ്‌മെന്റ് ഗേറ്റ്‌വേകള്‍ക്ക് സൂക്ഷിക്കുവാന്‍ സാധിക്കുകയില്ല.

Also Read : 50 രൂപാ വീതമുള്ള എന്‍പിഎസ് നിക്ഷേപം 34 ലക്ഷമായി വളരുന്നതെങ്ങനെ? കണക്കുകള്‍ അറിയാംAlso Read : 50 രൂപാ വീതമുള്ള എന്‍പിഎസ് നിക്ഷേപം 34 ലക്ഷമായി വളരുന്നതെങ്ങനെ? കണക്കുകള്‍ അറിയാം

പെയ്‌മെന്റ് പ്രക്രിയ കൂടുതല്‍ സുരക്ഷിതമാക്കുവാന്‍

പെയ്‌മെന്റ് പ്രക്രിയ കൂടുതല്‍ സുരക്ഷിതമാക്കുവാന്‍

2022 ജനുവരി മാസം മുതല്‍ പുതിയ മാറ്റം നടപ്പില്‍ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അപ്പോഴേക്കും തങ്ങളുടെ പതിനാറക്ക കാര്‍ഡ് നമ്പറുകള്‍ നല്‍കിയാല്‍ മാത്രമായിരിക്കും ഓണ്‍ലൈന്‍ ഷോപ്പിംഗുകള്‍ സാധ്യമാവുക. അതിനാല്‍ അപ്പോഴേക്കും നമ്പറുകള്‍ ശരിയായി ഓര്‍മയില്‍ വച്ചാല്‍ എളുപ്പത്തില്‍ ഇടപാടുകള്‍ നടത്താം. ഏത് പ്ലാറ്റ്‌ഫോമില്‍ നിന്ന് ഷോപ്പ് ചെയ്താലും, ഏത് തരത്തിലുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ ആയാലും നിങ്ങളുടെ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡിന്റെ 16 അക്ക നമ്പറും, എക്‌സ്പയറി ഡേറ്റും, സിവിവിയും നിര്‍ബന്ധമായും നല്‍കേണ്ടതുണ്ട്.

Also Read : അക്കൗണ്ടില്‍ പണമില്ലാതെ ശമ്പളത്തിന്റെ മൂന്നിരട്ടി തുക പിന്‍വലിക്കാന്‍ സാധിക്കുമല്ലോ! എങ്ങനെയെന്ന് അറിയാംAlso Read : അക്കൗണ്ടില്‍ പണമില്ലാതെ ശമ്പളത്തിന്റെ മൂന്നിരട്ടി തുക പിന്‍വലിക്കാന്‍ സാധിക്കുമല്ലോ! എങ്ങനെയെന്ന് അറിയാം

കമ്പനികള്‍ക്ക് തിരിച്ചടിയാകും

കമ്പനികള്‍ക്ക് തിരിച്ചടിയാകും

സാധാരണയായി കമ്പനികള്‍ക്ക് ലഭിക്കുന്ന ഡാറ്റ ഉപയോഗപ്പെടുത്തിക്കൊണ്ട് അതില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഇ കൊമേഴ്‌സ് രീതിയുടെ പ്രവര്‍ത്തന ഘടന. ആ വിവരങ്ങള്‍ വിശകലം ചെയ്ത് അതിലൂടെ ഉത്പ്പന്നങ്ങളും സേവനങ്ങളും അതാത് ഉപയോക്താക്കളിലേക്ക് എത്തിക്കുവാനുള്ള വിപണന തന്ത്രമാണ് അവിടെ സ്വീകരിക്കുന്നത്. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ ഈ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ അത്തരം സൈറ്റുകള്‍ക്ക് അവരുടെ ടാര്‍ഗറ്റ് ഓഡിയന്‍സിനെ കണ്ടെത്തുവാന്‍ പ്രയാസകരമാവുകയും അവയുടെ റീച്ച് കുറയുവാന്‍ കാരണമാവുകയും ചെയ്യും.

Also Read : ഈ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ മാസം 2200 രൂപ നിക്ഷേപിക്കൂ, മെച്യൂരിറ്റിയില്‍ നേടാം 29 ലക്ഷംAlso Read : ഈ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ മാസം 2200 രൂപ നിക്ഷേപിക്കൂ, മെച്യൂരിറ്റിയില്‍ നേടാം 29 ലക്ഷം

 യുപിഐ പ്ലാറ്റ്‌ഫോമുകളിലേക്ക് കൂടുതല്‍ പേര്‍

യുപിഐ പ്ലാറ്റ്‌ഫോമുകളിലേക്ക് കൂടുതല്‍ പേര്‍

ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും ഉപയോഗിച്ചു കൊണ്ടുള്ള ഇടപാടുകള്‍ കൂടുതല്‍ ആയാസകരമായ പ്രവൃത്തിയായി മാറിക്കൊണ്ടിരിക്കുന്നതിനാല്‍ കൂടുതല്‍ പേരും യുപിഐ പോലുള്ള ബദല്‍ പേയ്‌മെന്റ് സംവിധാനത്തിലേക്ക് കൂടുതലായി മാറിയേക്കാം. യുപിഐ ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനായി ഇത്തരം ധാരാളം വിവരങ്ങള്‍ നല്‍കേണ്ട ആവശ്യമില്ല. അപ്ലിക്കേഷന്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ ഇടപാടുകള്‍ ഏറെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും.

Also Read : 200 രൂപ ദിവസ നിക്ഷേപത്തില്‍ നേടാം 28 ലക്ഷം! എല്‍ഐസിയുടെ ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാംAlso Read : 200 രൂപ ദിവസ നിക്ഷേപത്തില്‍ നേടാം 28 ലക്ഷം! എല്‍ഐസിയുടെ ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം

ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ തന്നെ പുതിയ നിബന്ധന നടപ്പില്‍ വരുത്തണമെന്നായിരുന്നു ആര്‍ബിഐ തീരുമാനിച്ചിരുന്നത്. എന്നാല്‍ ബാങ്കുകള്‍ മതിയയാ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ലാത്തതിനാല്‍ ആറ് മാസത്തേക്ക് നീട്ടി വയ്ക്കുകയായിരുന്നു.

Read more about: debit card credit card
English summary

you have to punch in your 16-digit card number to make a payment using debit cards or credit cards | കാര്‍ഡ് ഇടപാടുകള്‍ നടത്തുവാന്‍ ഇനി സിവിവിയ്‌ക്കൊപ്പം 16 അക്ക കാര്‍ഡ് നമ്പറും ഓര്‍ത്തുവയ്ക്കണം

you have to punch in your 16-digit card number to make a payment using debit cards or credit cards
Story first published: Sunday, August 22, 2021, 15:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X