2021 സെപ്തംബര്‍ 1ാം തീയ്യതിയ്ക്കുള്ളില്‍ ആധാര്‍ കാര്‍ഡ് നിങ്ങളുടെ പിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ല എങ്കില്‍ നിങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഇപിഎഫ്, പിഫ് നേട്ടങ്ങളെല്ലാം നഷ്ടപ്പെടും. തൊഴില്‍ ദാതാക്കളില്‍ നിന്ന
2021 സെപ്തംബര്‍ 1ാം തീയ്യതിയ്ക്കുള്ളില്‍ ആധാര്‍ കാര്‍ഡ് നിങ്ങളുടെ പിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ല എങ്കില്‍ നിങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഇപിഎഫ്, പിഎഫ് നേട്ടങ്ങളെല്ലാം നഷ്ടപ്പെടും. തൊഴില്‍ ദാതാക്കളില്‍ നിന്നുമുള്ള പിഎഫ് വിഹിതവും മറ്റ് നേട്ടങ്ങളും ലഭിക്കുന്നതിനായി എംപ്ലോയീസ് പ്രൊവിഡന്‍ഫ് ഫണ്ട് (ഇപിഎഫ്) ഉപയോക്താക്കള്‍ അവരുടെ പിഎഫ് യുഎഎന്‍ (യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍) ആധാര്‍ കാര്‍ഡുമായി നിര്‍ബന്ധമായും ബന്ധിപ്പിക്കേണ്ടത് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് കര്‍ശനമാക്കി.
യുഎഎന്‍ നമ്പറുമായി ആധാര്‍ ബന്ധിപ്പിക്കല്‍
നേരത്തേ 2021 ജൂണ്‍ 1 ആയിരുന്നു യുഎഎന്‍ നമ്പറുമായി ആധാര്‍ ബന്ധിപ്പിക്കുവാന്‍ നല്‍കിയിരുന്ന സമയ പരിധി. എന്നാല്‍ ഇത് പിന്നീട് 2021 സെപ്തംബര്‍ 1 ലേക്ക് നീട്ടി നല്‍കുകയായിരുന്നു. 142ാം വകുപ്പിന് കീഴിലാണ് ഈപുതിയ ഭേദഗതി വരുത്തിയിരിക്കുന്നത്. ആധാര്‍ കാര്‍ഡിലൂടെ ജീവനക്കാരന്റെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനാണിത്. സാമൂഹ്യ സുരക്ഷാ നിയമത്തിന് കീഴില്‍ ലഭിക്കുന്ന എല്ലാ ഇളവുകളും നേട്ടങ്ങളും ലഭിക്കുന്നതിനായി വ്യക്തിയുടെ ഐഡന്റിറ്റി ഉറപ്പാക്കുകയാണ് 142ാം വകുപ്പ് ചെയ്യുന്നത്.
ഇലക്ട്രോണിക് ചലാന്‍ കം റിസീപ്റ്റ്
അതേ സമയം, ഇസിആര്‍ (ഇലക്ട്രോണിക് ചലാന്‍ കം റിസീപ്റ്റ് അല്ലെങ്കില്‍ പിഎഫ് റിട്ടേണ്‍) ഫയല്‍ ചെയ്യുന്നത് ആധാര്‍ വെരിഫൈ ചെയ്്തിട്ടുള്ള യുഎഎനുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയ്യതിയും 2021 സെപ്തംബര്‍ 1 വരെ ഇപിഎഫ്ഒ നീട്ടിയിട്ടുണ്ട്. കൂടാതെ പിഎഫ് യുഎഎന്‍ ബന്ധിപ്പിച്ചിട്ടുള്ള ജീവനക്കാര്‍ക്ക് മാത്രമേ ഇസിആര്‍ ഫയല്‍ ചെയ്യുവാന്‍ സാധിക്കുകയുള്ളൂ എന്നും ഇപിഎഫ്ഒ വ്യക്തമാക്കി.
ആധാര്‍ - യുഎഎന്‍ ബന്ധിപ്പിക്കല്‍ പ്രക്രിയ
ആധാറുമായി ബന്ധിപ്പിക്കല്‍ പ്രക്രിയ പൂര്‍ത്തിയായതിന് ശേഷം തൊഴില്‍ ദാതാവിന് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത യുഎഎനിന് പ്രത്യേക ഇസിആര്‍ ഫയല്‍ ചെയ്യാമെന്നും ഇപിഎഫ്ഒ പറഞ്ഞു. മേല്‍ പറഞ്ഞ നിശ്ചിത തീയ്യതിയ്ക്ക് ഉള്ളില്‍ നിങ്ങള്‍ ആധാറുമായി യുഎഎന്‍ ബന്ധിപ്പിച്ചിട്ടില്ല എങ്കില്‍ കോവിഡ് കാലത്ത് മുന്‍കൂര്‍ തുക പിന്‍വലിക്കുന്നതും, ഇന്‍ഷുറന്‍സ് നേട്ടങ്ങളും ഉള്‍പ്പെടെയുള്ള ഇപിഎഫ് നേട്ടങ്ങള്‍ നിങ്ങള്‍ക്ക് നഷ്ടമായേക്കും. അതിനാല്‍ മറക്കാതെ നിശ്ചിത തീയ്യതിയ്ക്കുള്ളില്‍ ആധാര്‍ യുഎഎന്‍ ബന്ധിപ്പിക്കല്‍ പ്രക്രീയ പൂര്‍ത്തിയാക്കുവാന്‍ ശ്രദ്ധിയ്ക്കുക.
രണ്ടാം ഘട്ട കോവിഡ് മുന്‍കൂര്‍ പിന്‍വലിക്കല്‍
കോവിഡിന്റെ ഒന്നാം തരംഗത്തില്‍ മുന്‍കൂര്‍ പിന്‍വലിക്കലിന് അര്‍ഹരായ പിഎഫ് അക്കൗണ്ട് ഉടമകള്‍ക്ക് രണ്ടാം ഘട്ട കോവിഡ് മുന്‍കൂര്‍ പിന്‍വലിക്കല്‍ സൗകര്യം ലഭിക്കുമെന്ന് ഇപിഎഫ്ഒ അറിയിച്ചിട്ടുണ്ട്. ഇപിഎഫ്ഒയുടെ ഈ പുതിയ പ്രഖ്യാപനം അനുസരിച്ച് ഒരു പിഎഫ് അക്കൗണ്ട് ഉടമയ്ക്ക് ഇപിഎഫ് ബാലന്‍സ് തുകയുടെ 75 ശതമാനം വരെ പിന്‍വലിക്കുവാന്‍ സാധിക്കും. അല്ലെങ്കില്‍ മൂന്ന് മാസത്തെ അടിസ്ഥാന വേതനവും ക്ഷാമബത്തയും ചേര്‍ന്ന തുക പിന്‍വലിക്കാം.
പിഎഫ് ബാലന്‍സില്‍ നിന്നും 75 ശതമാനം വരെ തുക പിന്‍വലിക്കാം
ഒരു ഇപിഎഫ്ഒ അംഗം ഒരു മാസമോ അതിലധികമോ ആയി തൊഴില്‍ ചെയ്യുന്നില്ല എങ്കില്‍ പിഎഫ് ബാലന്‍സില്‍ നിന്നും 75 ശതമാനം വരെ തുക പിന്‍വലിക്കാം. ഇപിഎഫ്ഒ പെന്ഷന് നയങ്ങള്‍ പ്രകാരമുള്ള നേട്ടങ്ങള്‍ ലഭിക്കുന്നതിനായി പിഎഫ് അക്കൗണ്ട് അവസാനിപ്പിക്കാതെ നിലനിര്‍ത്തുന്നതിലൂടെയാണ് ഈ സേവനം ലഭിക്കുന്നത്. ജോലി ഉപേക്ഷിച്ചാലും ഇപിഎഫ്ഒ അംഗം പിഎഫ് പിന്‍വലിക്കല്‍ നടടത്തിയിട്ടില്ല എങ്കില്‍ ആ വ്യക്തിയ്ക്ക് കോവിഡ് മുന്‍കൂര്‍ പിന്‍വലിക്കല്‍ സൗകര്യം ലഭിക്കും.
ഇന്‍ഷുറന്‍സ് നേട്ടം
ഇഡിഎല്‍ഐ സ്കീമിന് കീഴിലുള്ള പരമാവധി ഇന്‍ഷുറന്‍സ് നേട്ടം ഇപിഎഫ്ഒ 6 ലക്ഷം രൂപയില്‍ നിന്നും 7 ലക്ഷം രൂപയാക്കി ഉയര്‍ത്തി. ഇനി ഒരു ഇപിഎഫ് അക്കൗണ്ട് ഉടമ സേവന കാലയളവിനുള്ളില്‍ മരണപ്പെട്ടാല്‍ അയാളുടെ നോമിനിയ്ക്കോ നിയമപരമായുള്ള പിന്ഗാമിയ്ക്കോ 7 ലക്ഷം രൂപ വരെയുള്ള ഇന്‍ഷുറന്‍സ് നേട്ടങ്ങള്‍ ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
