നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ആവശ്യമാണോ? അറിയാം ഈ ചോദ്യങ്ങളുടെ ഉത്തരങ്ങളിലൂടെ

നമ്മുടെ ജീവിതത്തില്‍ നമുക്ക് ഇന്‍ഷുറന്‍സ് പോളിസികളുടെ ആവശ്യമുണ്ടോ എന്ന് അറിയുവാന്‍ ചില ചോദ്യങ്ങളിലൂടെ നമുക്ക് സ്വന്തം കണ്ടെത്തുവാന്‍ സാധിക്കും.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്‍ഷുറന്‍സുകള്‍ പല തരത്തിലുള്ളവയുണ്ടെന്ന് നമുക്കറിയാം. നമ്മളില്‍ ധാരാളം പേര്‍ പല തരത്തിലുള്ള ഇന്‍ഷുറന്‍സ് പോളിസികളുടെ ഉപയോക്താക്കളുമാണ്. ഇന്‍ഷറന്‍സ് എന്ന് കേള്‍ക്കുമ്പോഴേ ചാടിക്കേറി പോളിസികള്‍ എടുക്കുവരും ഇന്‍ഷുറന്‍സേ വേണ്ട എന്ന് പറഞ്ഞ് ഓടി രക്ഷപ്പെടുന്നവരും നമുക്ക് ചുറ്റുമുണ്ട്. ചിലപ്പോഴൊക്കെ നിങ്ങളും ഓര്‍ക്കാറില്ലെ യഥാര്‍ത്ഥത്തില്‍ ഈ ഇന്‍ഷുറന്‍സ് പോളിസികള്‍ എല്ലാവരും എടുക്കേണ്ട കാര്യമുണ്ടോ എന്ന്? നമ്മുടെ ജീവിതത്തില്‍ നമുക്ക് ഇന്‍ഷുറന്‍സ് പോളിസികളുടെ ആവശ്യമുണ്ടോ എന്ന് അറിയുവാന്‍ ചില ചോദ്യങ്ങളിലൂടെ നമുക്ക് സ്വന്തം കണ്ടെത്തുവാന്‍ സാധിക്കും. ആ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ വിലയിരുത്തുന്നതിലൂടെ ഇന്‍ഷുറന്‍സ് പോളിസികള്‍ നമുക്ക് ആവശ്യമുണ്ടോ എന്നും, ഉണ്ടെങ്കില്‍ ഏതൊക്കെ പോളിസികള്‍ ആണ് എടുക്കേണ്ടതെന്നും നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. ആ ചോദ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കുന്നതിന് മുമ്പ് ഒരു വ്യക്തിയുടെ ജീവിത്തില്‍ അയാള്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ ഏതൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

ആരോഗ്യ ഇന്‍ഷുറന്‍സ്

ആരോഗ്യ ഇന്‍ഷുറന്‍സ്

ആശുപത്രി ചെലവുകള്‍ വരുമ്പോള്‍ കുടുംബ ബഡ്ജറ്റുകള്‍ താളം തെറ്റും. ആരോഗ്യ ഇന്‍ഷുറന്‍സിലൂടെ ഈ പ്രതിസന്ധി മറി കടക്കുവാന്‍ നമുക്ക് സാധിക്കും. അസുഖങ്ങള്‍ വരുന്ന സാഹചര്യങ്ങളില്‍ ചികില്‍സയ്ക്ക് പണം ലഭ്യമാക്കുന്ന പോളിസിയാണിത്. എല്ലാ വര്‍ഷവും ഒരു നിശ്ചിത തുക പ്രീമിയം നല്‍കി ജീവിതകാലം മുഴുവന്‍ ഓരോ വര്‍ഷവും പോളിസി പുതുക്കിക്കൊണ്ട് മുന്നോട്ട് പോകുവാന്‍ സാധിക്കും. ഗൃഹനാഥനു മാത്രമായോ ഗൃഹനാഥനും കുടംബാംഗങ്ങള്‍ക്കും ഒരുമിച്ചോ ഇത്തരം പോളിസി എടുക്കാം. അസുഖം വന്നാല്‍ ചികില്‍സിക്കുന്ന ആശുപത്രിക്ക് ഇന്‍ഷുറന്‍സ് കമ്പനി പണം നേരിട്ടു നല്‍കും. അല്ലെങ്കില്‍ നിങ്ങള്‍ ആശുപത്രിക്ക് നല്‍കുന്ന പണം ഇന്‍ഷുറന്‍സ് കമ്പനി പിന്നീട് തിരിച്ചുതരും. എത്ര നേരത്തെ പോളിസിയില്‍ ചേരുന്നുവോ അത്രയും പ്രീമിയം തുക കുറഞ്ഞുകിട്ടും.

അപകട ഇന്‍ഷുറന്‍സ് പോളിസി

അപകട ഇന്‍ഷുറന്‍സ് പോളിസി

ആകസ്മികമായുണ്ടാകുന്ന അപകടങ്ങള്‍ ജീവിതത്തിന്റെ താളം തന്നെ തെറ്റിക്കാറുണ്ട്. അപകടത്തെ തുടര്‍ന്നുണ്ടാകുന്ന അംഗവൈകല്യത്തിനും മറ്റ് കഷ്ടതകള്‍ക്കും നിശ്ചിത സം അഷ്വേര്‍ഡ് തുക ലഭിക്കുന്ന പോളിസിയാണ് അപകട ഇന്‍ഷുറന്‍സ് പോളിസി.

ലൈഫ് ഇന്‍ഷുറന്‍സ് ടേം പോളിസി

പോളിസി ഉടമയ്ക്ക് ജീവഹാനി സംഭവിച്ചാല്‍ അനന്തരാവകാശിക്ക് ഒരു നിശ്ചിത സംഅഷ്വേര്‍ഡ് തുക നഷ്ടപരിഹാരമായി ലഭിക്കുന്ന പോളിസിയാണിത്. ഓരോ വര്‍ഷവും നിശ്ചിത തുക പ്രീമിയം അടച്ചുകൊണ്ട് നിശ്ചിത കാലയളവുവരെ പോളിസി തുടര്‍ന്നു കൊണ്ടുപോകാന്‍ സാധിക്കും.

ഹോം ഇന്‍ഷുറന്‍സ് പോളിസി

വീട്, വീട്ടിനുള്ളിലെ ഗൃഹോപകരണങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ തുടങ്ങിയവ ഇന്‍ഷുര്‍ ചെയ്യാവുന്ന പോളിസിയാണിത്. ആക്‌സ്മികമായി അവയ്ക്ക് ഉണ്ടാകുന്ന നഷ്ടങ്ങള്‍ പരിഹരിക്കുവാന്‍ ഇത്തരം പോളിസികളിലൂടെ സാധിക്കും.

നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസികള്‍ ആവശ്യമുണ്ടോ?

നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസികള്‍ ആവശ്യമുണ്ടോ?

ഇനി നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസികള്‍ ആവശ്യമുണ്ടോ എന്ന് കണ്ടെത്താന്‍ ഏതൊക്കെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തണമെന്ന് നമുക്ക് നോക്കാം.

1. പെട്ടെന്ന് നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാലും നിങ്ങളുണ്ടായിരുന്നതുപോലെ തന്നെ നിങ്ങളുടെ കുടുംബത്തിനു മുന്നോട്ടുപോകാന്‍ കഴിയുമോ. നിങ്ങളുടെ മക്കളെ പഠിപ്പിക്കുവാനും മികച്ച ജീവിതം നല്‍കുവാനും നിങ്ങളുടെ പങ്കാളിക്ക് സാധിക്കുമോ?

2. നിങ്ങള്‍ എന്തെങ്കിലും ഒരു അപകടത്തില്‍ പെട്ട് ജോലി ചെയ്യുവാന്‍ സാധിക്കാത്ത അവസ്ഥയിലായാല്‍ കുടുംബത്തിന് ജീവിതം പ്രയാസ്സപ്പെടാതെ മുന്നോട്ടു കൊണ്ടുപോകാന്‍ മതിയായ സമ്പാദ്യം നിങ്ങള്‍ക്ക് ഉണ്ടോ?

3. നിങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ മാരകമായ അസുഖം പിടിപെട്ടാല്‍ വിദഗ്ധചികില്‍സയ്ക്ക് ആവശ്യമായ പണം നിങ്ങളുടെ കയ്യിലുണ്ടോ?

4. നിങ്ങള്‍ വായ്പയെടുത്ത് പണിത വീട് പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് തകര്‍ന്നുപോയാല്‍ പുതിയതൊന്ന് ഉണ്ടാക്കാനുള്ള പണം നിങ്ങളുടെ കയ്യിലുണ്ടോ

5. നിങ്ങള്‍ വായ്പയെടുത്ത് വാങ്ങിയ കാര്‍ മോഷണം പോയാല്‍ പുതിയതൊന്നു വാങ്ങാനുള്ള പണമുണ്ടോ?

6. നിങ്ങളുടെ കൃഷി വിളവെടുപ്പ് സമയത്തിനുമുമ്പ് വലിയ തോതില്‍ നശിച്ചു പോയാല്‍ ആ നഷ്ടം താങ്ങാനുള്ള ശേഷി നിങ്ങള്‍ക്ക് ഉണ്ടോ?

ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരം ഉണ്ട് എന്നാണെങ്കില്‍ നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സിന്റെ ആവശ്യം ഇല്ല എന്നാണ് അര്‍ഥം. എന്നാല്‍ ഉത്തരം ഇല്ല എന്നാണെങ്കില്‍ നിങ്ങള്‍ക്ക് അത്യാവശ്യമായും ഇന്‍ഷുറന്‍സ് പോളിസി വേണം.

Read more about: insurance
English summary

you really need an insurance ? find answer by answering these questions

you really need an insurance ? find answer by answering these questions
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X