കത്തുകളും മറ്റ് രേഖകളും കൃത്യമായി ജനങ്ങളുടെ കൈകളിലെത്തിക്കുക എന്നത് മാത്രമല്ല പോസ്റ്റ് ഓഫീസ് ചെയ്യുന്നതെന്ന് നിങ്ങൾക്കറിയാമോ... പ്രതിമാസ വരുമാനം നൽകുന്ന നിരവധി നിക്ഷേപക പദ്ധതികളും പോസ്റ്റ് ഓഫീസിലുണ്ട്. നിക്ഷേപകർക്ക് അവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ഏത് പദ്ധതിയിൽ വേണമെങ്കിലും ചേരാൻ സാധിക്കും. എന്തായാലും പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയിൽ ഏറ്റവു ജനപ്രിയം സീനിയർ സിറ്റിസൺ സേവിംഗ് സ്കീം ആണ്. എന്താണ് ഈ പദ്ധതിയെന്നും പദ്ധതിയുടെ ഗുണങ്ങൾ എന്തെല്ലാമാണെന്നും നമുക്ക് നോക്കാം.
സീനിയർ സിറ്റിസൺ സേവിംഗ് സ്കീം
മുതിർന്ന പൗരന്മാർക്കുള്ള ഏറ്റവും മികച്ച സ്ഥിരവരുമാന പദ്ധതികളിലൊന്നാണ് സീനിയർ സിറ്റിസൺ സേവിംഗ് സ്കീം. 60 വയസിന് മുകളിലുള്ള ആർക്കും വ്യക്തിപരമായോ പങ്കാളിയുമായി ചേർന്നോ അക്കൗണ്ട് തുറക്കാം. 1000 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപ തുക. പരമാവധി നിക്ഷേപിക്കാൻ സാധിക്കുന്ന തുക 30 ലക്ഷം രൂപയാണ്.

കാലാവധിയും പലിശ നിരക്കും
അഞ്ച് വർഷമാണ് പദ്ധതി കാലാവധി. ആവശ്യമെങ്കിൽ മൂന്ന് വർഷം കൂടി പദ്ധതി കാലാവധി നീട്ടാം. മാത്രമല്ല, ഒരു വർഷം പൂർത്തിയായതിന് ശേഷം പണം പിൻവലിക്കാം, ഇതിനായി പിഴ അടക്കേണ്ടിവരുമെന്ന് മാത്രം.
നിലവിൽ 8.2 ശതമാനം പലിശയാണ് സർക്കാർ നൽകുന്നത്. അതായത് രാജ്യത്ത് ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന് നൽകുന്നതിനേക്കാൾ ഉയർന്ന പലിശ. ഓരോ പാദത്തിലും പലിശ നിരക്ക് ധനമന്ത്രാലയം അവലോകനം ചെയ്യുന്നു. ഏപ്രിൽ, ജൂലൈ, ഒക്ടോബർ, ജനുവരി മാസങ്ങളിലെയും ഒന്നാം തീയതിയാണ് പലിശ നൽകുന്നത്.
കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ഉടമ മരിക്കുകയാണെങ്കിൽ, അക്കൗണ്ട് ക്ലോസ് ചെയ്യുകയും അതിൻ്റെ മുഴുവൻ തുകയും രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്ന നോമിനിക്ക് കൈമാറും.
പ്രതിമാസം 20,500 രൂപ നേടാം
റിട്ടയർമെൻ്റിനു ശേഷം സ്ഥിരവരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ് സ്കീം. കാരണം പദ്ധതിയിൽ റിട്ടയർമെന്‍റ് സമയത്ത് ലഭിക്കുന്ന തുകയുടെ ഒരു നിശ്ചിത ശതമാനം നിക്ഷേപിച്ചാൽ എല്ലാ മാസവും ഉയർന്ന തുക നേടാൻ സാധിക്കും.
ഒറ്റത്തവണയായി 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ ഓരോ പാദത്തിലും 10,250 രൂപ നേടാനാകും. 5 വർഷത്തിനുള്ളിൽ നിങ്ങൾക്ക് പലിശയിൽ നിന്ന് 2 ലക്ഷം രൂപ വരെ ലഭിക്കും.
ഒറ്റത്തവണയായി 30 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങൾക്ക് പ്രതിവർഷം 2,46,000 രൂപ പലിശ ലഭിക്കും. അതായത് നിങ്ങൾക്ക് പ്രതിമാസ അടിസ്ഥാനത്തിൽ 20,500 രൂപയും ത്രൈമാസ അടിസ്ഥാനത്തിൽ 61,500 രൂപയും ലഭിക്കുമെന്ന് സാരം.

ഒരുമിച്ച് നിക്ഷേപിച്ച പണം: 30 ലക്ഷം രൂപ
കാലാവധി: 5 വർഷം
പലിശ നിരക്ക്: 8.2%
കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന ആകെ തുക: 42,30,000 രൂപ
പലിശ വരുമാനം: 12,30,000 രൂപ
ത്രൈമാസ വരുമാനം: 61,500 രൂപ
പ്രതിമാസ വരുമാനം: 20,500 രൂപ
വാർഷിക പലിശ - 2,46,000
നികുതി ഇളവ്
ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസുകളിലും സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം അക്കൗണ്ട് തുറക്കാം. ഈ സ്കീമിന് കീഴിലുള്ള നിക്ഷേപങ്ങൾക്ക് 1961 ലെ ആദായനികുതി നിയമത്തിലെ നിയമത്തില 80-C അനുസരിച്ചുള്ള ഇളവുകൾ ലഭിക്കും. അതായത് ഓരോ വർഷവും 1.5 ലക്ഷം രൂപ വരെ നികുതി ഇളവിൻ്റെ ആനുകൂല്യം നേടാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
