2,100 രൂപ നിക്ഷേപത്തില്‍ നേടാം 1 ലക്ഷം രൂപ വീതം പ്രതിമാസ പെന്‍ഷന്‍; എസ്‌ഐപി നിക്ഷേപം ഇങ്ങനെ

മ്യൂച്വല്‍ ഫണ്ട് നിക്ഷേപം റിട്ടയര്‍മെന്റ് കാലത്തിന് ശേഷമുള്ള വരുമാനത്തിനായും ഉപയോഗപ്പെടുത്താമെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഒരു വ്യക്തിയുടെ റിട്ടയര്‍മെന്റിന് ശേഷമുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്കായി മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി (

മ്യൂച്വല്‍ ഫണ്ട് നിക്ഷേപം റിട്ടയര്‍മെന്റ് കാലത്തിന് ശേഷമുള്ള വരുമാനത്തിനായും ഉപയോഗപ്പെടുത്താമെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഒരു വ്യക്തിയുടെ റിട്ടയര്‍മെന്റിന് ശേഷമുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്കായി മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി (സിസ്റ്റമെറ്റിക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാന്‍) രീതിയിലൂടെ സമ്പാദ്യം വളര്‍ത്തുവാന്‍ സാധിക്കുമെന്ന് നികുതി നിക്ഷേപ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതായത് കൃത്യമായും ബുദ്ധിപരമായും കൈയ്യിലുള്ള പണം ഉപയോഗപ്പെടുത്തിയാല്‍ റിട്ടയര്‍മെന്റിന് ശേഷവും സമ്പാദ്യവും വരുമാനവും സ്വന്തമാക്കുവാന്‍ നിക്ഷേപകര്‍ക്ക് സാധിക്കുമെന്നര്‍ഥം.

സിസ്റ്റമെറ്റിക് വിത്തഡ്രോവല്‍ പ്ലാന്‍

സിസ്റ്റമെറ്റിക് വിത്തഡ്രോവല്‍ പ്ലാന്‍

നേരത്തേ പറഞ്ഞത് പോലെ, എസ്‌ഐപി നിക്ഷേപത്തിന് സമാനമായി ഒരു വ്യക്തിയ്ക്ക് മ്യൂച്വല്‍ ഫണ്ട് മെച്യൂരിറ്റി തുക എസ്ഡബ്ല്യൂപി അഥവാ സിസ്റ്റമെറ്റിക് വിത്തഡ്രോവല്‍ പ്ലാനിലും നിക്ഷേപിക്കാവുന്നതാണ്. അതിലൂടെ തുടര്‍ന്നും ഓരോ മാസവും തുടര്‍ന്നും സമ്പാദിക്കുവാന്‍ സാധിക്കും. എങ്ങനെയാണ് റിട്ടയര്‍മെന്റിന് ശേഷം ഓരോ മാസവും വരുമാനം ലഭിക്കുന്ന രീതിയില്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുക? ഇതിനായി ആദ്യം പരിശോധിക്കേണ്ട കാര്യം ഒരു വ്യക്തിയുടെ സാമ്പത്തിക ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി അയാള്‍ക്ക് എത്ര തുക പ്രതിമാസ വരുമാനമായി ആവശ്യമാകും എന്ന് കണ്ടെത്തുകയാണ്. ആ തുക കണ്ടെത്തിയാല്‍ റിട്ടയര്‍മെന്റിന് ശേഷം എസ്ഡബ്ല്യൂപിയ്ക്കായി എത്ര തുക വേണമെന്ന് കണ്ടെത്തണം.

മാസം 1 ലക്ഷം രൂപാ വീതം നേടാന്‍

മാസം 1 ലക്ഷം രൂപാ വീതം നേടാന്‍

ഈ രണ്ട് കാര്യങ്ങളിലും വ്യക്തത വന്നു കഴിഞ്ഞാല്‍ അതിന് ശേഷം നമുക്ക് റിട്ടയര്‍മെന്റിന് ശേഷമുള്ള പ്രതിമാസ വരുമാനത്തിനായി എത്ര തുക മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി നിക്ഷേപം നടത്തേണമെന്നറിയാം. റിട്ടയര്‍ ആയതിന് ശേഷം 25 വര്‍ഷങ്ങളില്‍ മാസം 1 ലക്ഷം രൂപാ വീതമാണ് പ്രതിമാസ വരുമാനമായി ആവശ്യമുള്ളത്. എങ്കില്‍ സിസ്റ്റമെറ്റിക് വിത്തഡ്രോവല്‍ പ്ലാനില്‍ ആവശ്യമായ തുക എത്രയാണെന്ന് നമുക്ക് നോക്കാം.

എത്ര തുക വേണം?

എത്ര തുക വേണം?

ഒരു വ്യക്തിയുടെ പക്കല്‍ 1.35 കോടി രൂപയുണ്ടായാലാണ് എസ്ഡബ്യുപി പ്രകാരം റിട്ടയര്‍മെന്റ് കഴിഞ്ഞ് 25 വര്‍ഷങ്ങളിലേക്ക് ഓരോ മാസവും 1 ലക്ഷം രൂപാ വീതം ലഭിക്കുക. എസ്ഡബ്യൂപിയിലെ തുകയില്‍ ഏകദേശം 8 ശതമാനം ആദായം പ്രതീക്ഷിക്കുകയാണെങ്കില്‍ അടുത്ത 25 വര്‍ഷങ്ങളില്‍ നിക്ഷേപകന് ഓരോ മാസവും 1 ലക്ഷം രൂപ വീതം ലഭിക്കും.

എസ്ഡബ്ല്യുപി തുക

എസ്ഡബ്ല്യുപി തുക

നേരത്തെ റിട്ടയര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന ധാരാളം പേര്‍ നമുക്കിടയിലുണ്ട്. അത്തരം സാഹചര്യങ്ങളില്‍ റിട്ടയര്‍മെന്റിന് ശേഷമുള്ള വരുമാനം കൂടുതല്‍ കാലയളവിലേക്ക് ആവശ്യമായി വരും എന്ന കാര്യവും പ്രധാനപ്പെട്ടതാണ്. ലഅതായത് ഒരു വ്യക്തി തന്റെ 55ാം വയസ്സിലാണ് റിട്ടയര്‍ ചെയ്യുന്നതെങ്കില്‍ അടുത്ത 30 വര്‍ഷത്തേക്ക് അയാള്‍ക്ക് മാസം 1 ലക്ഷം രൂപ വീതം ലഭിക്കേണ്ടതുണ്ട്. അപ്പോള്‍ എസ്ഡബ്ല്യുപി തുക 1.43 കോടിയായി ഉയരും.

എസ്‌ഐപി നിക്ഷേപം ഇങ്ങനെ

എസ്‌ഐപി നിക്ഷേപം ഇങ്ങനെ

റിട്ടയര്‍മെന്റിന് ശേഷമുള്ള അടുത്ത 30 വര്‍ഷത്തേക്ക് ഓരോ മാസവും 1 ലക്ഷം രൂപാ വീതം എങ്ങനെ നിക്ഷേപത്തില്‍ നിന്നും സ്വന്തമാക്കാം? റിട്ടയര്‍മെന്റിന് ശേഷമുള്ള കാലത്തെ പണപ്പെരുപ്പ നിരക്ക് കണക്കിലെടുക്കാതെയാണെങ്കില്‍ ഒരു വ്യക്തി 2100 രൂപയില്‍ എസ്‌ഐപി നിക്ഷേപം ആരംഭിച്ചാല്‍ മതിയാകും. എന്നാല്‍ വര്‍ഷാ വര്‍ഷം എസ്‌ഐപി നിക്ഷേപ തുകയില്‍ 15 ശതമാനത്തിന്റെ വര്‍ധനവും വരുത്തേണ്ടതുണ്ട്.

12 ശതമാനം സിഎജിആര്‍

12 ശതമാനം സിഎജിആര്‍

മ്യൂച്വല്‍ ഫണ്ടിലെ ഈ എസ്‌ഐപി നിക്ഷേപത്തില്‍ നിന്നും 12 ശതമാനം സിഎജിആര്‍ പ്രതീക്ഷിച്ചാല്‍ നിങ്ങള്‍ക്ക് 1.43 കോടി രൂപയുടെ സമ്പാദ്യം സ്വന്തമാക്കുവാന്‍ സാധിക്കും. ഈ തുക നിങ്ങള്‍ എസ്ഡബ്ല്യുപിയില്‍ നിക്ഷേപിച്ചാല്‍ 8 ശതമാനം ശരാശരി ആദായത്തില്‍ അടുത്ത മുപ്പത് വര്‍ഷത്തേക്ക് മാസം 1 ലക്ഷം രൂപ വീതം പിന്‍വലിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.

എവിടെ നിക്ഷേപിക്കാം?

എവിടെ നിക്ഷേപിക്കാം?

ഇനി ഏത് മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍ നിക്ഷേപം നടത്തിയാലാണ് നിലവില്‍ ഇത്രയും തുക ആദായം ലഭിക്കുക എന്നും നിങ്ങള്‍ക്ക് ആശങ്കകള്‍ ഉണ്ടാകും. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട്, എബിഎസ്എല്‍ ഇക്വിറ്റി അഡ്വേണ്ടേജ് ഫണ്ട്, ആക്‌സിസ് മിഡ് ക്യാപ് ഫണ്ട്, നിപ്പോണ്‍ സ്‌മോള്‍ ക്യാപ് ഫണ്ട്, ഐസിഐസിഐ പ്രുഡന്‍ഷ്യന്‍ഷ്യല്‍ ഗ്ലോബല്‍ അഡ്വാണ്ടേജ് ഫണ്ട് എന്നിവ നിക്ഷേപത്തിനായി തെരഞ്ഞെടുക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും രചയിതാവും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X