റിസ്‌ക് തീരെയില്ലാതെ നിങ്ങളുടെ നിക്ഷേപം 124 മാസത്തില്‍ ഇരട്ടിയായി വര്‍ധിപ്പിക്കാം

ചുരുങ്ങിയ മാസങ്ങള്‍ മാത്രം നിക്ഷേപം നടത്തിക്കൊണ്ട് നിങ്ങളുടെ നിക്ഷേപ തുക ഇരട്ടിയായി വര്‍ധിപ്പിക്കുവാന്‍ സാധിക്കുന്ന സ്‌കീമുകള്‍ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട് എന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? നിക്ഷേപ തുകയ്ക്ക് ല

ചുരുങ്ങിയ മാസങ്ങള്‍ മാത്രം നിക്ഷേപം നടത്തിക്കൊണ്ട് നിങ്ങളുടെ നിക്ഷേപ തുക ഇരട്ടിയായി വര്‍ധിപ്പിക്കുവാന്‍ സാധിക്കുന്ന സ്‌കീമുകള്‍ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട് എന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? നിക്ഷേപ തുകയ്ക്ക് ലഭിക്കുന്ന പരിപൂര്‍ണ സുരക്ഷിതത്വമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. അത്തരത്തില്‍ യാതൊരു റിസ്‌കുമില്ലാതെ ചെറിയ കാലയളവില്‍ തന്നെ നിക്ഷേപ തുക ഇരട്ടിയാക്കി വര്‍ധിപ്പിക്കുവാനും സാധിച്ചാലോ?

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍

ഉപയോക്താക്കള്‍ക്കായി പല തരത്തിലുള്ള നിക്ഷേപ പദ്ധതികള്‍ പോസ്റ്റ് ഓഫീസ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. അവയിലൊന്നാണ് കിസാന്‍ വികാസ് പത്ര. ഈ പദ്ധതിയില്‍ നിക്ഷേപം നടത്തിയാല്‍ 124 മാസങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് നിക്ഷേപ തുക ഇരട്ടിയായി വര്‍ധിപ്പിക്കുവാന്‍ സാധിക്കും. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ഒറ്റത്തവണ നിക്ഷേപ പദ്ധതിയാണ് കിസ്സാന്‍ വികാസ് പത്ര. നിക്ഷേപ തുക റിസ്‌ക് ഇല്ലാതെ എളുപ്പം ഇരട്ടിയാക്കുവാന്‍ സാധിക്കുന്ന മാര്‍ഗമാണിത്.

കിസാന്‍ വികാസ് പത്ര

കിസാന്‍ വികാസ് പത്ര

രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസ് ശാഖയില്‍ നിന്നും നിങ്ങള്‍ക്ക് കിസാന്‍ വികാസ് പത്ര പദ്ധതിയില്‍ അംഗമാകുവാന്‍ സാധിക്കും. 2021 സാമ്പത്തിക വര്‍ഷത്തലെ ആദ്യ പാദത്തില്‍ കിസ്സാന്‍ വികാസ് പത്ര നിക്ഷേപ പദ്ധതിയുടെ പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത് 6.9 ശതമാനമാണ്. ഈ പദ്ധതി പ്രകാരം 124 മാസങ്ങള്‍ കൊണ്ട് നിങ്ങളുടെ നിക്ഷേപ തുക ഇരട്ടിയാകും. ഇനി നിങ്ങള്‍ 1 ലക്ഷം രൂപ ഒറ്റത്തവണ നിക്ഷേപം നടത്തിയാല്‍ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ 2 ലക്ഷം രൂപയാണ് നിങ്ങള്‍ക്ക് തിരികെ ലഭിക്കുക.

 നിക്ഷേപം സര്‍ട്ടിഫിക്കറ്റ് രൂപത്തില്‍

നിക്ഷേപം സര്‍ട്ടിഫിക്കറ്റ് രൂപത്തില്‍

കിസാന്‍ വികാസ് പത്രയില്‍ ഏറ്റവും ചുരുങ്ങിയത് 1,000 രൂപയെങ്കിലും നിക്ഷേപം നടത്തേണ്ടതുണ്ട്. അതേ സമയം പരമാവധി നിക്ഷേപ തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. സര്‍ട്ടിഫിക്കറ്റ് രൂപത്തിലാണ് നിങ്ങള്‍ക്ക് കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കുക. 1,000 രൂപ, 2,000 രൂപ, 5,000 രൂപ, 10,000 രൂപ, 50,000 രൂപ എന്നിങ്ങിനെയാണ് സര്‍ട്ടിഫിക്കറ്റുകളുടെ മൂല്യം. നിക്ഷപത്തിന് സര്‍ക്കാര്‍ സുരക്ഷിതത്വവും ലഭിക്കും.

ആര്‍ക്കൊക്കെ നിക്ഷേപം നടത്താം

ആര്‍ക്കൊക്കെ നിക്ഷേപം നടത്താം

പ്രായപൂര്‍ത്തിയായ ഏതൊരു വ്യക്തിയ്ക്കും കെവിപി സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കാം. പരമാവധി മൂന്ന് വ്യക്തികള്‍ക്ക് ഒരുമിച്ച് പങ്കാളിത്ത അക്കൗണ്ടും വാങ്ങിക്കാവുന്നതാണ്. 10 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടിയ്ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും കെവിപി സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കാം. പോസ്റ്റ് ഓഫീസില്‍ നേരിട്ട് ചെന്നാണ് കിസ്സാന്‍ വികാസ് പത്ര സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കേണ്ടത്. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് തുടങ്ങി ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ അപേക്ഷന് ഉണ്ടായിരിക്കണം.

നികുതി ആനുകൂല്യങ്ങള്‍

നികുതി ആനുകൂല്യങ്ങള്‍

പിപിഎഫ്, എസ്സിഎസ്എസ് എന്നിവ പോലുള്ള ചെറു നിക്ഷേപ പദ്ധതിയാണ് കെവിപി. സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയായതിനാല്‍ റിസ്‌ക് കുറവാണെന്നതും കെവിപിയുടെ പ്രത്യേകതയാണ്. വളരെ സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണ് കെവിപി. കാലവധിയ്ക്ക് ശേഷം നിങ്ങളുടെ നിക്ഷേപത്തിന്റെ റിട്ടേര്‍ണ്‍ ഉറപ്പായും തിരികെ ലഭിക്കുന്നതാണ് കെവിപിയില്‍ നിക്ഷേപിക്കുന്ന പണത്തിനെതിരെ നിക്ഷേപകര്‍ക്ക് നികുതി ആനുകൂല്യങ്ങളൊന്നും ക്ലെയിം ചെയ്യാന്‍ കഴിയില്ല. കൂടാതെ, നിക്ഷേപകരുടെ കെവിപിയില്‍ സൃഷ്ടിക്കപ്പെടുന്ന പലിശ നികുതിയ്ക്ക് ബാധ്യസ്ഥമാണ് ഈ പദ്ധതി പ്രകാരം ടിഡിഎസ് കുറയ്ക്കില്ല. മറ്റു ചാര്‍ജുകളൊന്നും കൂടാതെ തന്നെ പദ്ധതി ഒരു തപാല്‍ ഓഫീസില്‍ നിന്ന് മറ്റൊരു തപാല്‍ ഓഫീസിലേക്ക് മാറ്റാവുന്നതാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X