എന്‍പിഎസ് അഥവാ നാഷണല്‍ പെന്ഷന് സ്കീം ഒരു സാമൂഹിക സുരക്ഷാ പദ്ധതിയാണ്. കേന്ദ്രസര്‍ക്കാരിന്റേയും പിഎഫ്ആര്‍ഡിഎ (PFRDA)-യുടേയും നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും ഉള്ള ഈ പദ്ധതിക്ക് ദീര്‍ഘകാല നിക്ഷേപം എന്നതിലുപരി നികുതിയിളവിനും ഉപകാരപ്രദമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ റിട്ടയര്‍മെന്റ് തുകയ്ക്കും പെന്‍ഷനും വേണ്ടി പ്രത്യേക പെന്ഷന് ഫണ്ടുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ 18 മുതല്‍ 70വയസ് വരെയുള്ള ഏതൊരു ഇന്ത്യന്‍ പൗരനും അംഗമാകാം. സര്‍ക്കാരിന്റെ പിന്തുണ നേരിട്ടുള്ളതിനാല്‍ നിക്ഷേപത്തിന് റിസ്ക് ഇല്ലെന്ന് തന്നെ പറയാം.
നിക്ഷേപത്തിനും അപ്പുറം
സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ മികച്ച പ്രകടനമാണ് എന്‍പിഎസ് മുന്‍വര്‍ഷങ്ങളില്‍ കാഴ്ചവെച്ചിരിക്കുന്നത്. എന്‍പിഎസ്-ടയര്‍ (NPS- TIER) ഇക്വിറ്റി സ്കീമില്‍ മുന്‍നിര ഫണ്ടുകളുടെ പ്രകടനം വിലയിരുത്തിയാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ശരാശരി 14 ശതമാനത്തിനും മുകളിലാണ് ആദായം നല്‍കിയിരിക്കുന്നത്. ഇതിനു പുറമേയാണ് രണ്ട് ലക്ഷം വരെയുള്ള നികുതിയിളവും.
80-സി നികുതിയിളവ്
സാധാരണയായി 80-സി വകുപ്പ് പ്രകാരം ഒന്നര ലക്ഷം രൂപയുടെ നികുതിയിളവ് വിവിധ നിക്ഷേപങ്ങള്‍ക്കോ ചിലവുകള്‍ക്കോ ലഭിക്കാറുണ്ട്. നാഷണല്‍ പെന്ഷന് സ്കീമിലും തൊഴില്ദാതാവിന്റേയോ തൊഴിലാളിയുടേയോ നിശ്ചിത വിഹിതത്തില്‍ 80-സിസിഡി(1) പ്രകാരമോ 80-സിസിഡി (2) പ്രകാരമോ പരമാവധി ഒന്നരലക്ഷം രൂപ വരെ ഇളവ് ലഭിക്കും. ഇവ കൂടാതെ 80-സിസിഡി (1B) പ്രകാരം അമ്പതിനായിരം രൂപ അധിക നികുതി ഇളവും ദേശീയ പെന്ഷന് സ്കീമില്‍ നിക്ഷേപത്തിന് ലഭിക്കും.
കാലാവധി പൂര്‍ത്തിയാകുമ്പോള്‍
നിലവിലെ നിയമമനുസരിച്ച് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപ വളര്‍ച്ച ഉള്‍പ്പെടെയുള്ള തുകയുടെ 60 ശതമാനം മൊത്തമായി പിന്‍വലിക്കാം. ഇങ്ങനെ ലഭിക്കുന്ന തുക പൂര്‍ണമായും നികുതിമുക്തമാണ്. ബാക്കിയുള്ള 40 ശതമാനം തുക പിഎഫ്ആര്‍ഡി നിശ്ചയിച്ചിട്ടുള്ള അന്യൂറ്റി സ്മീലേക്ക് മാറ്റപ്പെടുകയും പെന്‍ഷനായി തിരികെ ലഭിക്കുകയും ചെയ്യും.
ഉദാഹരണം
വാര്‍ഷിക വരുമാനം 5.5 ലക്ഷം രൂപ (നികുതി വിധേയമായ വരുമാനം) ഉള്ള ഒരു വ്യക്തിക്ക് നിലവിലുള്ള നികുതി നിരക്ക് അനുസരിച്ച് 23,400 രൂപ നികുതി അടയ്ക്കണം, ഈ വ്യക്തിക്ക് എന്‍പിഎസില്‍ 50,000 രൂപ നിക്ഷേപം ഉണ്ടെങ്കില്‍ നികുതി അടയ്ക്കേണ്ടി വരില്ല. അതായത് 50,000 രൂപ എന്‍പിഎസ് നിക്ഷേപം വരുമ്പോള്‍ ആകെ നികുതി വരുമാനം 5 ലക്ഷത്തില്‍ താഴെയാകുന്നതോടെ നികുതിയില്‍ നിന്നൊഴിവാകും. അതേസമയം, നികുതി ഇനത്തില്‍ പോകേണ്ടിയിരുന്ന 23,400 രൂപയുടെ കൂടെ 26,600 രൂപ കൂടി ചേര്‍ത്താല്‍ നല്ലൊരു ദീര്‍ഘകാല നിക്ഷേപമായി അത് മാറുമെന്നതാണ് വാസ്തവം.
അറിയിപ്പ്
സര്ട്ടിഫിയഡ് ഫിനാന്‍ഷ്യല്‍ പ്ലാനറും, കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന രതീഷ് കണ്ണങ്കര നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഈ ലേഖനം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം: 98471 77159
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications