വാട്ട്സ്ആപ്പ് വഴി മെസേജ് അയക്കുന്നതു പോലെ പണം അയക്കാനുള്ള ഓപ്ഷൻ സമീപകാലത്തായിട്ടാണ് എത്തിയത്. ഇപ്പോൾ ഇതുപോലെ പുതിയൊരു ഫീച്ചർ കൂടെ വരുന്നു. നിങ്ങൾ സുഹൃത്തുക്കൾക്ക് സന്ദേശം അയക്കുന്നതു പോലെ തന്നെ മ്യൂച്വൽഫണ്ട് എസ്ഐപികൾ സുഗമമായി കൈകാര്യം ചെയ്യാനുള്ള ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് സീറോദ ഫണ്ട് ഹൗസ്. വാട്ട്സ്ആപ്പ് വഴി ഇതെങ്ങനെ സാധിക്കും? വിശദമായി അറിയാം.
വാട്ട്സ്ആപ്പിൻ്റെ പുതിയ ഫീച്ചർ
മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപിക്കാനും ട്രാക്ക് ചെയ്യാനും കൈകാര്യം ചെയ്യാനും ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു വിഷ്വൽ, ടാപ്പ് അധിഷ്ഠിത ഫീച്ചർ വാട്ട്‌സ്ആപ്പിലൂടെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സീറോദ ഫണ്ട് ഹൗസ്. വാട്ട്സ്ആപ്പിൽ തന്നെ അവതരിപ്പിക്കുന്ന ഈ ഫീച്ചർ വളരെ ലളിതമായ പ്രക്രിയകൾ വാഗ്ദാനം ചെയ്യുന്നു.
സാധാരണയായി എല്ലാ മ്യൂച്വൽ ഫണ്ട് നിക്ഷേപകരും ഒന്നിലധികം ആപ്പുകൾ ഉപയോഗിക്കുന്നു. അതിനാൽ അവർക്ക് വ്യത്യസ്ത പ്രക്രിയകളിലൂടെ മ്യൂച്വൽ ഫണ്ട് പോർട്ട്ഫോളിയോ കൈകാര്യം ചെയ്യേണ്ടി വരുന്നു. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി സീറോദയുടെ പുതിയ വാട്ട്‌സ്ആപ്പ് അധിഷ്ഠിത സേവനം വിവിധ നേട്ടങ്ങൾ നിക്ഷേപകർക്ക് നൽകുന്നു. ഓരോന്നും പരിശോധിക്കാം;
- സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ അഥവാ എസ്ഐപി ആരംഭിക്കുക.
- ഒറ്റത്തവണ നിക്ഷേപം നടത്തുക.
- നിലവിലുള്ള മ്യൂച്വൽ ഫണ്ട് പോർട്ട്ഫോളിയോകൾ കൃത്യമായി ട്രാക്ക് ചെയ്യുക.
- ആദ്യമായി നിക്ഷേപിക്കുന്നവർക്കായി കെവൈസി പ്രക്രിയ നടത്തുക.
മുകളിൽ പറഞ്ഞ ഈ പ്രക്രിയകളെല്ലാം വാട്ട്സ്ആപ്പിലൂടെയാണ് നടക്കുന്നത്. അതിനാൽ തന്നെ ഈ പ്രക്രിയകൾ വളരെ ലളിതമായി തോന്നും. പക്ഷേ നിങ്ങൾക്ക് ഇതിലൂടെ സാമ്പത്തിക നേട്ടങ്ങളും ഉറപ്പാക്കാം.

"ഇത് വെറുമൊരു പുതിയ ഫീച്ചറല്ല, നിങ്ങളുടെ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു പുതിയ മാർഗമാണിത്" സീറോദ ഫണ്ട് ഹൗസിന്റെ സിഇഒ വിശാൽ ജെയിൻ ഇങ്ങനെ പറഞ്ഞു. എന്നാൽ സീറോദ ഫണ്ട് ഹൗസിലെ സിബിഒ വൈഭവ് ജലാൻ പറയുന്നത് ഇത് ഇൻസ്റ്റൻ്റായി ഉപയോഗിക്കാവുന്ന ഒരു സേവനമായിരിക്കും എന്നാണ്.
ഒരു ടാപ്പിൽ സമ്പാദിക്കാം
"കോൺവർസേഷണൽ ഫിനാൻസ്" എന്ന ആശയത്തിലേക്കാണ് ഈ പുതിയ ഫീച്ചർ എത്തിക്കുന്നത്. ഇത് വേഗത്തിലുള്ളതും എന്നാൽ സുഗമമായതുമായ സാമ്പത്തിക നേട്ടങ്ങൾക്ക് വഴിയൊരുക്കും. ഒരേയൊരു ടാപ്പിൽ ഇടപാടുകൾ നടത്താൻ യുപിഐ വഴി സാധിക്കുന്നു. ഇതേ ആശയമാണ് വാട്ട്സ്ആപ്പിലൂടെ അവതരിപ്പിക്കുന്ന മ്യൂച്വൽ ഫണ്ട് ഫീച്ചറുകളും ഉറപ്പാക്കാൻ പോകുന്നത്.
കെവൈസി പരിശോധിച്ചുറപ്പിച്ച ഉപയോക്താക്കൾക്ക് മാത്രമേ വാട്ട്‌സ്ആപ്പിൻ്റെ ഈ നിക്ഷേപ പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ഇത് നിങ്ങൾക്ക് പൂർണമായ സുരക്ഷയും നേട്ടങ്ങളപം നൽകുന്നു.
എങ്ങനെ നിക്ഷേപം തുടങ്ങാം?
ഇവിടെ നിക്ഷേപം തുടങ്ങുന്നത് വളരെ എളുപ്പമാണ്. അതിനായി ആദ്യം നിങ്ങൾ +91-98453 35486 എന്ന നമ്പറിലേക്ക് "ഹായ്" എന്ന് വാട്ട്‌സ്ആപ്പ് ചെയ്യുക. ടാപ്പ്-ഫ്രണ്ട്‌ലി നിർദ്ദേശങ്ങൾ പാലിക്കുക. ആദ്യമായി വരുന്ന ഉപയോക്താക്കൾക്ക് മിനിറ്റുകൾക്കുള്ളിൽ ഓൺബോർഡിംഗ് പൂർത്തിയാക്കാൻ കഴിയും. മാത്രമല്ല വേറൊരു ആപ്പ് ഡൗൺലോഡ് ചെയ്യുകയോ, മറ്റു പേപ്പർ വർക്കുകളോ ഒന്നും തന്നെ ആവശ്യമില്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ ഇടപാട് നടത്തുമ്പോൾ പൊതു വൈ-ഫൈ ഉപയോഗിക്കാതിരിക്കുക. ഈ നെറ്റ്‌വർക്കുകൾ പലപ്പോഴും സുരക്ഷിതമായിരിക്കില്ല. മാത്രമല്ല, നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെട്ട് അജ്ഞാത നമ്പറുകളിൽ നിന്ന് അയയ്ക്കുന്ന ലിങ്കുകളിൽ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. നിങ്ങളുടെ പണം നഷ്ടപ്പെട്ടേക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

100 രൂപ മുതൽ നിക്ഷേപം; എഡൽവൈസ് നിഫ്റ്റി റീറ്റ്സ് & റിയാലിറ്റി ഇൻഡക്സ് ഫണ്ട് NFO നാളെ അവസാനിക്കുന്നു

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?



Click it and Unblock the Notifications