സൊമാറ്റോയും ബാങ്ക് ഓഫ് ബറോഡയും കൈകോര്‍ത്ത് ഉപയോക്താക്കള്‍ക്ക് രുചികരമായ ഒരു ഓഫര്‍ വിളമ്പുന്നു. ബാങ്ക് ഓഫ് ബറോഡയുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സൊമാറ്റോയില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന ഉപയോക്താക്കള്‍ക്കാണ് ഈ ഓഫറുകള
സൊമാറ്റോയും ബാങ്ക് ഓഫ് ബറോഡയും കൈകോര്‍ത്ത് ഉപയോക്താക്കള്‍ക്ക് രുചികരമായ ഒരു ഓഫര്‍ വിളമ്പുന്നു. ബാങ്ക് ഓഫ് ബറോഡയുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സൊമാറ്റോയില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന ഉപയോക്താക്കള്‍ക്കാണ് ഈ ഓഫറുകള്‍ ലഭിക്കുക. ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പുതിയ ഓഫറുകള്‍ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ നിങ്ങള്‍ക്ക് അറിയുവാന്‍ സാധിക്കും.
സൊമാറ്റോയില്‍ നിന്ന് ലഭിക്കുന്ന ഇന്‍സ്റ്റന്റ് ഓഫറുകളെക്കുറിച്ച് നേരത്തേ ബാങ്ക് ഓഫ് ബറോഡ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ സന്ദേശം പങ്കുവച്ചിരുന്നു.

ഉയര്‍ന്ന ഡിസ്കൗണ്ട് ലഭിക്കുമ്പോള്‍ ഭക്ഷണം കൂടുതല്‍ രുചികരമാകും. സൊമാറ്റോയില്‍ നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണ വിഭവം ഓര്‍ഡര്‍ ചെയ്യൂ, ബാങ്ക് ഓഫ് ബറോഡയുടെ ഇന്‍സ്റ്റന്റ് കിഴിവുകള്‍ സ്വന്തമാക്കൂ - എന്നാണ് ബാങ്ക് ഓഫ് ബറോഡ പങ്കു വച്ചിരിക്കുന്ന ട്വിറ്റര്‍ സന്ദേശം. ഓഫറുകളെക്കുറിച്ച് കൂടുതല്‍ അറിയുവാനുള്ള ലിങ്കും സന്ദേശത്തിനൊപ്പം ബാങ്ക് ഓഫ് ബറോഡ പങ്കുവച്ചിട്ടുണ്ട്.
ഭക്ഷണ പ്രിയര്‍ ശ്രദ്ധിയ്്ക്കേണ്ട പ്രധാനപ്പെട്ട കാര്യം ഇനി അല്‍പ്പം ദിവസങ്ങള്‍ മാത്രമേ ഈ ഓഫറുകള്‍ ലഭ്യമാവുകയുള്ളൂ എന്നതാണ്. ജൂലൈ 31 വരെയായിരിക്കും ഈ പ്രത്യേക ഓഫര്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുക.
ബാങ്ക് ബറോഡ ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുത്ത റെസ്റ്റോറന്റുകളില്‍ 125 രൂപ വരെ 20 ശതമാനം ഡിസ്കൗണ്ടും മറ്റ് റെസ്റ്റോറന്റുകളില്‍ 399 രൂപയ്ക്ക് മുകളിലുള്ള ഓര്‍ഡറുകള്‍ക്ക് സൗജന്യ ഡെലിവറി സേവനവും സൊമാറ്റോയിലൂടെ ലഭിക്കും. ഇതിനായി BOBJOY എന്ന കൂപ്പണ്‍ കോഡ് ഉപയോക്താക്കള്‍ ഉപയോഗിക്കേണ്ടതുണ്ട്. ബാങ്ക് ഓഫ് ബറോഡയുടെ ഡെബിറ്റ് കാര്‍ഡ് വഴിയായിരിക്കണം പെയ്മെന്റ് നടത്തേണ്ടത്.
എടിഎമ്മില്‍ നിന്നും കീറിയ കറന്‍സി നോട്ട് ലഭിച്ചോ? ഇങ്ങനെ ചെയ്ത് നോട്ട് മാറ്റിയെടുക്കാം
കൂടാതെ, ബാങ്ക് ഓഫ് ബറോഡ ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് അവരുടെ സൊമാറ്റോയിലെ ആദ്യത്തെ ഓര്‍ഡര്‍ 199 രൂപയ്ക്ക് മുകളിലാണെങ്കില്‍ 150 രൂപ വരെ 50 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. BOBNEW എന്ന കൂപ്പണ്‍ കോഡാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ബാങ്ക് ഓഫ് ബറോഡ ഡെബിറ്റ് കാര്‍ഡ് വഴിയായിരിക്കണം പെയ്മെന്റ് നടത്തുന്നത്. പുതിയ സൊമാറ്റോ ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭ്യമാവുകയുള്ളൂ.
bankofbaroda.in എന്ന ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഈ ഓഫറുകള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ഉപയോക്ത്ള്ക്ക് അറിയാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications