സൊമാറ്റോ ഐപിഒ ജൂലൈ 14 മുതല്‍; ഈ 5 കാര്യങ്ങള്‍ ഓര്‍ക്കാം

ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) ജൂലൈ 14 മുതല്‍ 16 വരെയാണ് നടക്കുന്നത്. ഏകദേശം 1.25 ബില്യണ്‍ ഡോളര്‍ ഐപിഒയിലൂടെ സ്വന്തമാക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) ജൂലൈ 14 മുതല്‍ 16 വരെയാണ് നടക്കുന്നത്. ഏകദേശം 1.25 ബില്യണ്‍ ഡോളര്‍ ഐപിഒയിലൂടെ സ്വന്തമാക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 2008ലാണ് സൊമാറ്റോ പ്രവര്‍ത്തനമാരംഭിക്കുന്നത്. രാജ്യത്ത് സ്വിഗ്ഗിയാണ് അവരുടെ പ്രഥമ എതിരാളി. നിലവില്‍ 4.2 ബില്യണ്‍ ഡോളറിനടുത്താണ് സൊമാറ്റോയുടെ മൂല്യം. ഇന്ത്യന്‍ ഓഹരി വില്‍പ്പന കേന്ദ്രങ്ങളില്‍ സൊമാറ്റോ ഐപിഓ ബ്ലോക്ക്ബസ്റ്റര്‍ ആയിരിക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

സൊമാറ്റോ ഐപിഒ

സൊമാറ്റോ ഐപിഒ

ഓരോ ഇക്വിറ്റി ഷെയറിനും 72 രൂപ മുതല്‍ 76 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. കുറഞ്ഞത് 195 ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. 9,000 കോടി രൂപ വരെയുള്ള പുതിയ ഓഹരികളും എഡ്ജ് ഇന്ത്യ വില്‍ക്കുന്ന 375 കോടി രൂപയുടെ ഓഹരികളും ഉള്‍പെട്ടതാണ് ഐപിഒ. 6500000 ഓഹരികള്‍ അര്‍ഹരായ ജീവനക്കാര്‍ക്കായി നീക്കി വെച്ചിട്ടുണ്ട്. 15 ശതമാനത്തോളം വരെ സ്ഥാപന ഇതര വിഭാഗത്തിനും പത്തു ശതമാനത്തോളം ചെറുകിട വ്യക്തിഗത നിക്ഷേപകര്‍ക്കും നീക്കി വെച്ചിട്ടുണ്ട്. ഇക്വിറ്റി ഷെയറുകള്‍ ബിഎസ്ഇ, എന്‍എസ്ഇ എന്നിവയില്‍ ലിസ്റ്റുചെയ്യും.

 സബ്‌സ്‌ക്രെബ് ചെയ്യും മുമ്പ് ഈ 5 കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

സബ്‌സ്‌ക്രെബ് ചെയ്യും മുമ്പ് ഈ 5 കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

സൊമാറ്റോ ഐപിഒ സബ്‌സ്‌ക്രെബ് ചെയ്യും മുമ്പ് ഈ 5 കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം. ജൂലൈ 14 നാണ് സൊമാറ്റോ ഐപിഒ ആരംഭിക്കുവാന്‍ നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ 14 മുതല്‍ ജൂലൈ 16 വരെയുള്ള 3 ദിവസങ്ങള്‍ നിങ്ങള്‍ക്ക് ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യുവാനായി ലഭിക്കും. ഒരു ഷെയര്‍ 72 രൂപ മുതല്‍ 76 രൂപ വരെയാണ് സൊമാറ്റോ വില നിശ്ചയിച്ചിരിക്കുന്നത്. സബ്‌സ്‌ക്രിപ്ഷന്‍ ലഭ്യമായ ലോട്ട് ഏകദേശം 15,000 രൂപയ്ക്ക് അടുത്തായിരിക്കും.

കമ്പനിയുടെ സാമ്പത്തീക നില

കമ്പനിയുടെ സാമ്പത്തീക നില

ഐപിഒയ്ക്ക് അപേക്ഷിയ്ക്കും മുമ്പ് കമ്പനിയുടെ സാമ്പത്തീക നിലയെപ്പറ്റിയും പരിശോധിക്കേണ്ടതുണ്ട്. 2020-2021 സാമ്പത്തീക വര്‍ഷത്തിലെ ആദ്യ മൂന്ന് പാദങ്ങളില്‍ 1,367 കോടി രൂപയായിരുന്നു സൊമാറ്റോയുടെ വരുമാനം. ഇതേ കാലയളവില്‍ മൊത്തത്തില്‍ 684 കോടി രൂപയുടെ നഷ്ടമാണ് കമ്പനി ഉണ്ടാക്കിയത്.അതായത് കമ്പനി ഇപ്പോഴും ലാഭത്തിലല്ല എന്നര്‍ഥം.

ആന്റ് ഗ്രൂപ്പിന്റെ പിന്തുണ

ആന്റ് ഗ്രൂപ്പിന്റെ പിന്തുണ

ചൈനയില്‍ നിന്നും സൊമാറ്റോ ഫണ്ട് കണ്ടെത്തിയിരുന്നു. ചൈനയില്‍ ആന്റ് ഗ്രൂപ്പിന്റെ പിന്തുണയായിരുന്നു സൊമാറ്റോയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ത്യയും ചൈനയുമായി തുടരുന്ന ആഭ്യന്തര അസ്വാരസ്യങ്ങള്‍ക്കിടയില്‍ സൊമാറ്റോ കമ്പനിയിലുള്ള പങ്കാളിത്തം കുറച്ചിട്ടുണ്ട്. സൊമാറ്റോയുടെ പ്രോസ്‌പെക്ടസ് പ്രകാരം ആന്റ് ഗ്രൂപ്പ് നിലവില്‍ 558.9 മില്യണ്‍ ഓഹരികളാണ് കൈയ്യാളുന്നത്. ഒരു വര്‍ഷം മുമ്പ് ആന്റ് ഗ്രൂപ്പിന്റെ പക്കലുള്ള സൊമാറ്റോ ഷെയറുകളുടെ എണ്ണം 777.5 മില്യണ്‍ ആയിരുന്നു.

ഇന്ത്യയില്‍ ബ്ലോക്ക്ബസ്റ്റര്‍ ആകുമെന്ന് വിലയിരുത്തല്‍

ഇന്ത്യയില്‍ ബ്ലോക്ക്ബസ്റ്റര്‍ ആകുമെന്ന് വിലയിരുത്തല്‍

ഭക്ഷണ വിതരണ കമ്പനികളുടെ ഐപിഒകള്‍ പൊതുവേ വിജയകരമാകുന്ന കാഴ്ചയാണ് കാണാറുള്ളത്. അമേരിക്കന്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ട് അപ്പ് ആയ ദൂര്‍ദാഷ് അടുത്തിടെ ബ്ലോക്ക്ബസ്റ്റര്‍ ആയ ഐപിഒ ആയിരുന്നു. ആഗോളതലത്തില്‍ നിക്ഷേപകരില്‍ നിന്നുമുള്ള വലിയ ഡിമാന്റ് ആണ് ദൂര്‍ദാഷിന് മുന്നിലുണ്ടായത്. അതേ മാതൃകയില്‍ സൊമാറ്റോ ഐപിഒ ഇന്ത്യയില്‍ വലിയ വിജയമാകുമെന്നാണ് കണക്കുകൂട്ടല്‍.

Read more about: zomato
English summary

zomato IPO offerings will starts from july 14; these are the important things you should keep in mind before subscribing | സൊമാറ്റോ ഐപിഒ ജൂലൈ 14 മുതല്‍; ഈ 5 കാര്യങ്ങള്‍ ഓര്‍ക്കാം

zomato IPO offerings will starts from july 14; these are the important things you should keep in mind before subscribing
Story first published: Sunday, July 11, 2021, 12:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X