ലിസ്റ്റിംഗില്‍ നേട്ടം കൊയ്ത് സൊമാറ്റോ; നിങ്ങളുടെ പക്കലുള്ള ഓഹരികള്‍ ഹോള്‍ഡ് ചെയ്യണോ അതോ വില്‍ക്കണോ?

ഓഹരി വിപണിയില്‍ മികച്ച ലിസ്റ്റിംഗ് നേട്ടമാണ് ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. ഇഷ്യൂ വിലയായ 76 രൂപയില്‍ നിന്നും 53 ശതമാനത്തോളം വര്‍ധനവാണ് സൊമാറ്റോ ഓഹരികള്‍ സ്വന്തമാക്കിയത്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയില്‍ മികച്ച ലിസ്റ്റിംഗ് നേട്ടമാണ് ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. ഇഷ്യൂ വിലയായ 76 രൂപയില്‍ നിന്നും 53 ശതമാനത്തോളം വര്‍ധനവ് സൊമാറ്റോ ഓഹരികള്‍ നേടി. ആദ്യത്തെ ദിവസത്തെ ട്രേഡിന് ശേഷം 125.85 രൂപയ്ക്കാണ് വെള്ളിയാഴ്ച സൊമാറ്റോ ഓഹരികള്‍ ക്ലോസ് ചെയ്തത്. 98,731.59 കോടി രൂപയാണ് കമ്പനിയൂടെ മൊത്ത മൂല്യം.

 

ലിസ്റ്റിംഗില്‍ നേട്ടം കൊയ്ത് സൊമാറ്റോ; നിങ്ങളുടെ പക്കലുള്ള ഓഹരികള്‍ ഹോള്‍ഡ് ചെയ്യണോ അതോ വില്‍ക്കണോ?

എന്നാല്‍ അടുത്ത ട്രേഡിംഗ് സെഷനായ ജൂലൈ 26 തിങ്കളാഴ്ച സൊമാറ്റോ ഓഹരി വിലയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്നതാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. പ്രതീക്ഷകള്‍ക്ക് ഏറെ മുകളിലാണ് ലിസ്റ്റിംഗ് നടന്നിരിക്കുന്നത്. നിലവിലുള്ള നിക്ഷേപകര്‍ക്ക് അവരുടെ പക്കലുള്ള ഓഹരികള്‍ ഹോള്‍ഡ് ചെയ്യാവുന്നതാണ്.

ഡെബ്റ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിലുള്ള റിസ്‌കുകള്‍ എന്തൊക്കെ?

എന്തെന്നാല്‍ പുതിയ ബിസിനസുകള്‍ തുടക്ക ഘട്ടത്തില്‍ വലിയ അളവില്‍ മുകളിലേക്ക് കുതിക്കുന്നതാണ് സാധാരണയായി കാണാറുള്ളത്. ഓഹരി വില ദൃഡമാകുന്നത് വരെ ഹ്രസ്വ, മധ്യ കാലയളവുകളിലായി ഓഹരികള്‍ നിലനിര്‍ത്താവുന്നതാണ്. - ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റീസേര്‍ച്ച് തലവന്‍ വിനോദ് നായര്‍ പറയുന്നു.

ഈ ഓഹരിയില്‍ നിക്ഷേപിച്ച 5 ലക്ഷം രൂപ ഒരു വര്‍ഷത്തില്‍ 18 ലക്ഷം രൂപയായി; കമ്പനി ഏതെന്ന് അറിയാമോ?

വരുന്ന പാദങ്ങളിലും ലാഭം മെച്ചപ്പെടുത്തുക എന്നതാണ് ഓഹരി വിലയിലെ ഈ നേട്ടം നിലനിര്‍ത്തുവാനുള്ള പ്രധാന ഘടകം. നിലവിലെ നഷ്ടത്തില്‍ നിന്നും ലാഭത്തിലേക്ക് കുതിക്കുവാനുള്ള തീവ്ര പ്രതീക്ഷയിലാണ് കമ്പനി ഇപ്പോഴുള്ളത്. മറിച്ചാണ് സംഭവിക്കുന്നത് എങ്കില്‍ വിപണിയിലെ നിലവിലെ പ്രകടനത്തെ അത് പ്രതികൂലമായി ബാധിക്കും.

ആറ് മാസത്തിനിടെ ഓഹരി വിലയില്‍ 1000 രൂപയിലേറെ വര്‍ധന; അറിയാമോ ഈ ടെക് കമ്പനിയെ?

ലാഭം സ്വന്തമാക്കിയിട്ടില്ലാത്തതിനാല്‍ തന്നെ സൊമാറ്റോയുടെ മൂല്യം കണക്കാക്കുന്നതിനെ സംബന്ധിച്ച് നിരവധി ചോദ്യങ്ങളുമുണ്ട്. എങ്കിലും വിപണിയില്‍ സ്വിഗ്ഗിയല്ലാതെ മറ്റ് വന്‍കിട എതിരാളികള്‍ ഇല്ലാത്തതിനാല്‍ സൊമാറ്റോയ്ക്ക് മുന്നിലുള്ള വലിയ അവസരങ്ങളില്‍ നിക്ഷേപകര്‍ക്ക് പ്രതീക്ഷയര്‍പ്പിക്കാവുന്നതാണ്.

ഈ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ കുറഞ്ഞ സമയത്തില്‍ നിങ്ങളുടെ പണം ഇരട്ടിയാക്കാം

9375 കോടി എന്ന വലിയ അളവിലുള്ള ഐപിഒയ്ക്കും ഉയര്‍ന്ന വാല്യുവേഷനും പുറമേ 38 ണടങ്ങ് ആരോഗ്യകരമായ സബ്‌സ്‌ക്രിപ്ഷനും കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. സൊമാറ്റോയുടെ ഈ ഞെട്ടിപ്പിക്കുന്ന തുടക്കം പുതിയ കാല കമ്പനികളിലും ബിസിനസ് മോഡലുകളിലുമുള്ള നിക്ഷേപകരുടെ വര്‍ധിച്ചുവരുന്ന ആത്മവിശ്വാസത്തിന് തെളിവാണ്.

Read more about: zomato
English summary

zomato shares gained 53% in its debut trade; what should you do, hold or sell? Explained | ലിസ്റ്റിംഗില്‍ നേട്ടം കൊയ്ത് സൊമാറ്റോ; നിങ്ങളുട പക്കലുള്ള ഓഹരികള്‍ ഹോള്‍ഡ് ചെയ്യണോ അതോ വില്‍ക്കണോ?

zomato shares gained 53% in its debut trade; what should you do, hold or sell? Explained
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X