A Oneindia Venture

പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപമോ,ആര്‍ഡിയോ?5 വര്‍ഷത്തേക്ക് 1ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഉയര്‍ന്ന ആദായം എവിടെ നിന്ന്

ഉപഭോക്താക്കള്‍ക്കായി പലതരത്തിലുള്ള നിക്ഷേപ പദ്ധതികള്‍ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. നഷ്ട സാധ്യതകളില്ലാത്തതും നേട്ടം ഉറപ്പുനല്‍കുന്നതുമായ റിസ്‌ക് ഫ്രീ നിക്ഷേപങ്ങളാണ് ഇവ എന്നതിനാല്‍ തന്നെ സാധാരണക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപ തെരഞ്ഞെടുപ്പുകളിലൊന്ന് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ തന്നെയാണ്. പല ശ്രേണികളിലുള്ള പലിശ നിരക്കില്‍ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ ലഭ്യമാണ്. പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം (എഫ്ഡി) അഥവാ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് (ആര്‍ഡി) എന്നിവ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ ഏറ്റവും ജനകീയമായ രണ്ട് നിക്ഷേപ പദ്ധതികളാണ്.

6.7 ശതമാനം മുതല്‍ 7.1 ശതമാനം വരെയാണ് വിവിധ കാലയളവുകളിലേക്കുള്ള പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍. അതേ സമയം പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.7 ശതമാനമാണ്. ഓരോ പാദത്തിലുമാണ് ഇവിടെ പലിശ കണക്കാക്കുക. വലിയൊരു തുക ഒറ്റത്തവണയായി നിക്ഷേപം നടത്തുന്നില്ല എങ്കിലും ഓരോ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കുവാന്‍ ഉപഭോക്താവിന് സാധിക്കുമെന്നതാണ് ആര്‍ഡിയുടെ ഒരു പ്രധാന നേട്ടം. 100 രൂപയാണ് ഇത്തരത്തില്‍ പ്രതിമാസ നിക്ഷേപം നടത്തുന്നതിനുള്ള ഏറ്റവും ചുരുങ്ങിയ തുകയായി നിശ്ചയിച്ചിരിക്കുന്നത്. അക്കൗണ്ട് ആരംഭിച്ച ദിവസം മുതല്‍ 5 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് കാലാവധിയെത്തും. ഉപഭോക്താവിന് താത്പര്യമുണ്ടെങ്കില്‍ വീണ്ടും 5 വര്‍ഷത്തേക്ക് കൂടി നിക്ഷപ കാലയളവ് ദീര്‍ഘിപ്പിക്കുകയും ചെയ്യാം.

പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപമോ, ആര്‍ഡിയോ? 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഉയര്‍ന്ന ആദായം എവിടെനിന്ന്?

അതേ സമയം പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങള്‍ 1, 2, 3, അല്ലെങ്കില്‍ 5 വര്‍ഷ കാലയളവുകളിലേക്കാണ് ആരംഭിക്കുവാന്‍ സാധിക്കുക. പലിശ നിരക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ സ്ഥിര നിക്ഷേപത്തിലൂടെയാണ് ആര്‍ഡിയേക്കാള്‍ നേട്ടം കൈവരിക്കാന്‍ നിക്ഷേപകന് സാധിക്കുക. ഒരേ തുകയാണ് നിക്ഷേപിക്കുകയാണെങ്കില്‍ പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപത്തേക്കാള്‍ കൂടുതല്‍ പലിശ ലഭിക്കുക പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപത്തില്‍ നിന്നുമാണ്.

1 ലക്ഷം രൂപ പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപ പദ്ധതിയില്‍ 1, 2, 3, 5 വര്‍ഷക്കാലയളവുകളിലേക്കും, അതേ തുക 5 വര്‍ഷത്തേക്ക് പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപ പദ്ധതിയിലും നിക്ഷേപിക്കുകയാണെങ്കില്‍ എത്ര തുക പലിശ നിരക്കില്‍ ലഭിക്കുമെന്ന് നമുക്കൊന്ന് പരിശോധിക്കാം.

പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപ പദ്ധതിയില്‍ 1 വര്‍ഷത്തേക്ക് 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ലഭിക്കുന്ന പലിശ നിരക്ക് 6.9 ശതമാനമായിരിക്കും. ആ സാഹചര്യത്തില്‍ ഒരു വര്‍ഷത്തിന് ശേഷം നിക്ഷേപകന് പലിശ ഇനത്തില്‍ ലഭിക്കുന്ന തുക 7081 രൂപയാണ്. നിക്ഷേപ കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപത്തുകയും പലിശയും ചേര്‍ത്ത് ആകെ 107081 രൂപ നിക്ഷേപകന്റെ കയ്യിലെത്തും.

ഇനി മേല്‍പ്പറഞ്ഞ 1 ലക്ഷം രൂപ 2 വര്‍ഷത്തേക്കാണ് പോസ്റ്റ് ഓഫീസില്‍ സ്ഥിര നിക്ഷേപം നടത്തുന്നത് എങ്കില്‍ ലഭിക്കുന്ന പലിശ നിരക്ക് 7 ശതമാനമായിരിക്കും. 2 വര്‍ഷത്തെ നിക്ഷേപ കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ പലിശ ഇനത്തില്‍ 14888 രൂപയും ആകെ 114888 രൂപയും നിക്ഷേപകന് ലഭിക്കും. 3 വര്‍ഷത്തേക്ക് 1 ലക്ഷം രൂപ പോസ്റ്റ് ഓഫീസില്‍ സ്ഥിര നിക്ഷേപം നടത്തിയാല്‍ 7.1 ശതമാനമായിരിക്കും നിക്ഷേപകന് ലഭിക്കുന്ന പലിശ നിരക്ക്. 3 വര്‍ഷത്തിന് ശേഷം പലിശ ഇനത്തില്‍ 23508 രൂപയും ആകെ 123508 രൂപയുമാണ് നിക്ഷേപകന്റെ പക്കലെത്തുക. 5 വര്‍ഷത്തേക്കുള്ള പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം പൂര്‍ത്തിയാകുമ്പോള്‍ 7.5 ശതമാനം പലിശ നിരക്കില്‍ നിക്ഷേപകന് ലഭിക്കുന്ന പലിശ 44995 രൂപയും ആകെ നിക്ഷേപകന്റെ കൈയ്യിലെത്തുന്ന തുക 144995 രൂപയുമായിരിക്കും.

പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപത്തില്‍ 1 ലക്ഷം രൂപ 5 വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ ഓരോ മാസവും 1666.66 രൂപ വീതം 60 മാസക്കാലയളവിലേക്ക് നിക്ഷേപിക്കേണ്ടതുണ്ട്. 60 മാസത്തില്‍ 6.7 ശതമാനം നിരക്കില്‍ ഈ നിക്ഷേപത്തില്‍ നിന്നും ലഭിക്കുക പലിശ 18943 രൂപയായിരിക്കും. നിക്ഷേപം അവസാനിക്കുമ്പോള്‍ ലഭിക്കുന്ന ആകെ തുക 1.19 ലക്ഷം രൂപയും.

അതായത് കൂടുതല്‍ മികച്ച ആദായം നേടുവാന്‍ പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങളാണ് ശരിയായ തെരഞ്ഞെടുപ്പ്. ഒറ്റത്തവണ നിക്ഷേപം സാധ്യമല്ല എന്നൊരു സാഹചര്യത്തില്‍ മാത്രം ഓരോ മാസവും ചെറിയ തുകകളായി റെക്കറിംഗ് നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കാം എന്നൊരു ഗുണം നിക്ഷേപകനുണ്ടാകുമെന്നത് മാത്രമാണ് ആര്‍ഡിയുടെ നേട്ടമായി പറയുവാന്‍ സാധിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X