റിട്ടയർമെന്റ് ജീവിതം വിശ്രമ ജീവിതമായി കണക്കാക്കുന്നു. എന്നാൽ അതിലുപരി സാമ്പത്തിക സ്വാതന്ത്ര്യത്തോടെ നിങ്ങളുടെ ജീവിതം ആസ്വദിക്കാനുള്ള സമയമായി റിട്ടയർമെന്റിനെ കാണുക. ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ മറ്റു ബാധ്യതകളിൽ നിന്നും നിങ്ങൾ വിരമിക്കണം. അതിന് കൃത്യമായി സാമ്പത്തിക പ്ലാനിംഗ് ഉണ്ടായിരിക്കണമെന്ന് അർത്ഥം. റിട്ടയർമെന്റ് ജീവിതം ആസ്വദിച്ച് ജീവിക്കാം ഒപ്പം പ്രതിമാസം സ്ഥിരമായ വരുമാനവും നിങ്ങൾക്ക് നേടാം.
പോസ്റ്റ് ഓഫീസ് സ്കീമുകളാണ് ഇത്തരം ഉറപ്പുള്ള വരുമാനങ്ങൾ വാഗ്ദാനം ചെയ്യുന്നത്. സുരക്ഷിതമായ സാമ്പത്തിക നേട്ടവും ഇതിലൂടെ ലഭിക്കുന്നു. റിട്ടയർമെന്റിനു ശേഷം ഉറപ്പുള്ള വരുമാനം നേടുന്ന നിക്ഷേപമാണ് പോസ്റ്റ് ഓഫീസിൻ്റെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. ഇത് മുതിർന്ന പൗരൻമാർക്ക് മാത്രമായുള്ള നിക്ഷേപ പദ്ധതിയാണ്. റിട്ടയർമെന്റ് സമയത്ത് നിങ്ങളുടെ പണം സുരക്ഷിതമായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനു ഏറ്റവും ഉചിതമായ സ്കീം ഇതാണ്.
എന്താണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS) ?
മുതിർന്ന പൗരൻമാർക്ക് വേണ്ടിയുള്ള ഒരു നിക്ഷേപ പദ്ധതിയാണിത്. റിട്ടയർമെന്റ് ജീവിതം കൂടുതൽ സാമ്പത്തി സുരക്ഷിതമാവാൻ ഈ സ്കീം സഹായിക്കുന്നു. 5 വർഷത്തേ കാലാവധിയിലേക്ക് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കുന്നത്. ഈ കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് വേണമെങ്കിൽ 3 വർഷത്തേക്ക് കൂടി നീട്ടാം. സർക്കാർ നിക്ഷേപ പദ്ധതികളിൽ ഏറ്റവും ജനപ്രിയമായ സ്കീം തന്നെയാണ് SCSS.
60 വയസ്സും അതിൽ കൂടുതലുമുള്ള വ്യക്തികൾക്കാണ് ഇവിടെ നിക്ഷേപിക്കാൻ സാധിക്കുക. 55-60 വയസ്സിനുള്ളിൽ വിരമിച്ചവർക്കും SCSS സ്കീമിൽ നിക്ഷേപിക്കാൻ അർഹതയുണ്ട്. തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിനായി അപേക്ഷിക്കാവുന്നതാണ്. ഈ സ്കീമിന് കീഴിൽ ലഭിക്കുന്ന വരുമാനത്തിന് നികുതി ബാധകമാണ്.

പലിശയും നിക്ഷേപവും......
ഈ സ്കീം 8.2 % പലിശ നിരക്കാണ് കണക്കാക്കുന്നത്. അത് ഉയർന്ന നേട്ടം തന്നെയാണ്. മാത്രമല്ല നിങ്ങൾക്ക് ഈ സ്കീമിൽ പരമാവധി 30 ലക്ഷം വരെ നിക്ഷേപിക്കാം എന്നതും ആകർഷിക്കുന്ന ഘടകമാണ്. നേരത്തെ പരമാവധി നിക്ഷേപ പരിധി 15 ലക്ഷം രൂപയായിരുന്നു. ഇതിൽ കുറഞ്ഞ നിക്ഷേപ പരിധി 1000 രൂപയാണ്.
പ്രതിമാസം 20,500 രൂപ എങ്ങനെ ഉറപ്പാക്കാം?
ഈ സ്കീമിൽ നിങ്ങൾ 30 ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിവർഷം ഏകദേശം 2,46,000 രൂപ പലിശ ലഭിക്കും. ഇത് എല്ലാ മാസവും 20,500 രൂപ എന്ന കണക്കിൽ നിങ്ങൾക്ക് നേടാം. ഇതൊരു സ്ഥിര വരുമാനമായി എടുക്കാം. ഈ പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തും. അതായത് ജോലിയിൽ നിന്ന് വിരമിച്ചാലും പ്രതിമാസം 20,000 രൂപയിലധികം തുക നിങ്ങൾക്ക് ലഭിക്കുന്നു.
സ്കീമിന്റെ നേട്ടങ്ങൾ.....
- സർക്കാർ ആരംഭിച്ച പദ്ധതിയായതിനാൽ ഇത് പൂർണ്ണമായും സുരക്ഷിതമാണ്.
- വിരമിച്ച ശേഷം എല്ലാ മാസവും ഒരു സ്ഥിരമായ വരുമാനം നേടാൻ സാധിക്കുന്നു.
- നിങ്ങളുടെ നിക്ഷേപത്തിന് 8.2% പലിശ നിരക്കിൽ നേട്ടം ഉറപ്പാണ്.
- അഞ്ച് വർഷത്തെ കാലാവധിക്കു ശേഷവും നിങ്ങൾക്ക് സാമ്പത്തിക നേട്ടം ആവശ്യമെങ്കിൽ നിക്ഷേപ കാലാവധി നീട്ടാം.
ഈ നിക്ഷേപത്തിലൂടെ ഉറപ്പുള്ള സാമ്പത്തിക നേട്ടവും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കാം. 60 വയസ്സിനു ശേഷമുള്ള എല്ലാ തരം ചിലവുകൾക്കും മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാം. പ്രതിമാസം 20,000 രൂപയ്ക്ക് മുകളിൽ വരുമാനവും ഉറപ്പാണ്. 30 ലക്ഷം വരെ കൈയിലുണ്ടെങ്കിൽ വേഗം SCSS സ്കീമിൽ നിക്ഷേപിക്കൂ....
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications