ഒരു മാസക്കാലമായി കിഴക്കന്‍ യൂറോപ്പിലെ റഷ്യയും ഉക്രൈനും തമ്മിലുള്ള ഏറ്റുമുട്ടലാണ് ആഗോള വിപണികളെ തന്നെ പിടിച്ചുലയ്ക്കുന്നത്. ഒരു യുദ്ധം ആഗോള സമ്പദ്ഘടനയ്ക്ക് ഏല്‍പ്പിക്കാവുന്ന ആഘാതവും പ്രതിസന്ധിയും സംബന്ധിച്ച ആശങ്കയില്‍ നിന്നും ആഭ്യന്തര വിപണിയും മോചിതരല്ല. ഭൂരിഭാഗം ഓഹരികളിലും കനത്ത തിരിച്ചടി നേരിടുന്നു. എന്നാല്‍ സമീപകാലത്തെ ഓഹരി വിലയിയിലെ ഇടിവ് ചില പ്രമോട്ടര്‍മാര്‍ തങ്ങളുടെ കമ്പനിയിലെ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള അവസരമായി വിനിയോഗിച്ചു. ഫെബ്രുവരി 1-ന് ശേഷം 90-ഓളം കമ്പനികളുടെ പ്രമോട്ടര്‍മാരോ തലപ്പത്തുള്ള ഉദ്യോഗസ്ഥരോ വിപണിയില്‍ നിന്നും നേരിട്ട് ഓഹരികള്‍ വാങ്ങിക്കൂട്ടിയതായാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.
രണ്ട് കാരണം
അപ്രതീക്ഷിത കാരണങ്ങളാല്‍ ഓഹരി വിലയില്‍ വമ്പന്‍ ഇടിവ് ഉണ്ടാകുമ്പോള്‍ പ്രമോട്ടര്‍മാര്‍ വാങ്ങാന്‍ തയ്യാറാകുന്നത് ഓഹരിക്കും പ്രമോട്ടര്‍ക്കും ഒരുപോലെ ഗുണകരമാണ്. ഒന്നാമതായി, മുഖ്യ സംരംഭകര്‍ക്ക് കമ്പനിയിലുള്ള ശുഭാപ്തി വിശ്വാസത്തിന്റേയും അന്തര്‍ലീന മൂല്യത്തേയും കാണിക്കുന്നു. കൂടാതെ ഭാവിയിലും കമ്പനി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന ആത്മവിശ്വാസത്തേയും പ്രതിഫലിപ്പിക്കുന്ന നീക്കമാണത്. ഇതൊക്കെ കമ്പനിയുടെ ദീര്‍ഘകാല സാധ്യതകളെ ചൂണ്ടിക്കാണിക്കുന്നവയാണ്.
രണ്ടാമതായി, പ്രമോട്ടറുടെ ഭാഗത്ത് നിന്നുള്ള ഇത്തരം നീക്കം റീട്ടെയില്‍ നിക്ഷേപകരുടെ ശ്രദ്ധ ആകര്‍ഷിക്കും. അങ്ങനെ ഡിമന്‍ഡ് വര്‍ധിക്കാന്‍ ഇടയായാല്‍ സ്വാഭാവികമായി തന്നെ ഓഹരി വിലയും വര്‍ധിക്കും. ഇതോടെ കമ്പനിയുടെ വിപണി മൂല്യവും ഉയരും. ഇത്തരത്തില്‍ രണ്ടു ഗുണമാണ് ഓഹരി വില താഴുമ്പോള്‍ മുഖ്യ സംരംഭകര്‍ സ്വന്തം കമ്പനിയുടെ ഓഹരി വാങ്ങിക്കുന്നതിലൂടെ സംഭവിക്കുന്നത്. പ്രമോട്ടര്‍മാര്‍ കഴിഞ്ഞ ഒരു മാസത്തിനിടെ വിഹിതം വര്‍ധിപ്പിച്ച പ്രധാന ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
- എച്ച്സിഎല്‍ ടെക്നോളജീസ്- 1,127.75 കോടി രൂപയ്ക്ക് 97.82 ലക്ഷം ഓഹരികളാണ് പ്രമോട്ടര്‍ വാങ്ങിക്കൂട്ടിയത്. ഫെബ്രുവരിയില്‍ 5 ശതമാനത്തോളമാണ് ഓഹരി വില ഇറങ്ങിയത്.
- ചമ്പല്‍ ഫെര്‍ട്ടിലൈസര്‍- ഒരു മാസത്തിനിടെ 10 ശതമാനത്തിലേറെ വിലയിടിഞ്ഞപ്പോള്‍ 8 ലക്ഷം ഓഹരികളാണ് വാങ്ങിയത്. ഇതിനായി 30.71 കോടി രൂപ ചെലവിട്ടു.
- മെട്രോപൊളിസ് ഹെല്‍ത്ത്കെയര്‍- 20 ശതമാനത്തിലേറെ വിലിയിടഞ്ഞപ്പോള് 1.5 ലക്ഷം ഓഹരികളാണ് വാങ്ങിക്കൂട്ടിയത്. ഇതിനായി 29.81 കോടി രൂപ ചെലവിട്ടു.
- കെആര്‍ബിഎല്‍- 20 ശതമാനത്തോളം വിലയിടിഞ്ഞപ്പോള്‍ 15.54 കോടി രൂപ മുടക്കി കമ്പനിയുടെ 8.02 ലക്ഷം ഓഹരികളാണ് പ്രമോട്ടര്‍ വാങ്ങിയത്.
- ബജാജ് ഓട്ടോ- 10 ശതമാനത്തോളം ഓഹരി വില ഇറങ്ങിയപ്പോള്‍ 39,989 ഓഹരികളാണ് വാങ്ങിയത്. ഇതിനായി 14.01 കോടി രൂപ ചെലവിട്ടു.
- വെസ്റ്റ്ലൈഫ് ഡവലപ്മെന്റ്- 10 ശതമാനത്തോളം ഓഹരി വില ഇടിഞ്ഞപ്പോള്‍ 2.45 ലക്ഷം ഓഹരികളാണ് വാങ്ങിയത്. ഇതിനായി 11.68 കോടി രൂപ ചെലവിട്ടു.
- ഹാട്ട്സണ്‍ അഗ്രോ പ്രോഡക്ട്സ്- 5 ശതമാനത്തിലേറെ വിലയിടിവ് നേരിടുന്നു. ഇതിനിടെ 11.15 കോടി രൂപ ചെലവിട്ട് 97,444 ഓഹരികള്‍ വാങ്ങിച്ചു.
- മഹാരാഷ്ട്ര സീംലെസ്- 5 ശതമാനത്തോളം വില താഴ്ന്നപ്പോള്‍ 11.13 കോടി രൂപ മുടക്കി 2.19 ലക്ഷം ഓഹരികളാണ് വാങ്ങിയത്.
- ക്വെസ് കോര്‍പ്- 10 ശതമാനത്തിലേറെ വില താഴ്ന്നപ്പോള്‍ 11.05 കോടി രൂപ ചെലവിട്ട് 1.82 ലക്ഷം ഓഹരികളാണ് വാങ്ങിക്കൂട്ടിയത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
