കഴിഞ്ഞ വര്‍ഷം മള്‍ട്ടിബാഗറുകളുടെ വര്‍ഷമായിരുന്നു. എല്ലാ വിഭാഗത്തില്‍ നിന്നുമായി അനവധി ഓഹരികളാണ് നിക്ഷേപകര്‍ക്ക് കൈനിറയെ ലാഭം നല്‍കിയത്. പുതിയ വര്‍ഷത്തില്‍ വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലാണെങ്കിലും തെരഞ്ഞെടുത്ത ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള മുന്നേറ്റം ദൃശ്യമാണ്. ഇത്തരത്തില്‍ കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 150 ശതമാനത്തിലേറെ മുന്നേറിയ കെമിക്കല്‍ വിഭാഗത്തിലുള്ള ഒരു സ്മോള്‍ കാപ് ഓഹരിയില്‍ വീണ്ടും മുന്നേറ്റത്തിനുള്ള ശക്തി ബാക്കിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബ്രോക്കറേജ് സ്ഥാപനമായ അരിഹന്ത് കാപിറ്റല്‍ രംഗത്തെത്തി.
ഗുജറാത്ത് ഹെവി കെമിക്കല്‍സ്
ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മോള്‍ കാപ് കെമിക്കല്‍ കമ്പനിയാണ് ഗുജറാത്ത് ഹെവി കെമിക്കല്‍സ് അഥവാ ജിഎച്ച്സിഎല്‍. 1983-ലാണ് തുടക്കം. ഭക്ഷ്യസംസ്കരണം, സോപ്പ്, ഛായം, ഗ്ലാസ് നിര്‍മാണത്തിനു വേണ്ട ഗുണമേന്മയുള്ള സോഡ ആഷ് ആണ് പ്രധാന ഉത്പന്നം. ഇന്ത്യയിലും റൊമേനിയയിലും ഉത്പാദന കേന്ദ്രങ്ങളുണ്ട്. ഒരു പ്രദേശത്ത് സ്ഥാപിതമായ ശേഷിയില്‍ ഏറ്റവും വലിയ സോഡ ആഷ് നിര്‍മാതക്കളെന്ന ഖ്യാതിയും സ്വന്തമാണ്.
ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, പി & ജി, ഫെന, പതജ്ഞലി, പിരമല്‍ ഗ്ലാസ്, ജ്യോതി ലാബ്സ്, ഹിന്ദുസ്ഥാന്‍ സിങ്ക് തുടങ്ങിയ വമ്പന്‍ കമ്പനികള്‍ മുഖ്യ ഉപഭോക്താക്കളാണ്. നേരത്തെ കൈവശമുണ്ടായിരുന്ന ടെക്സ്റ്റൈല്‍ ബിസിനസ് മാര്‍ച്ച് മാസത്തോടെ ഇന്‍ഡോ കൗണ്ട് കമ്പനിക്ക് 608 കോടിക്ക് കൈമാറി.
ഓഹരി വിശദാംശം
ജിഎച്ച്സിഎല്ലിന്റെ ഓഹരികളില്‍ 19.07 ശതമാനം ഓഹരികളാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുളളത്. വിദേശ നിക്ഷേപകര്‍ക്ക് 15.42 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 19.08 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 46.43 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. അടുത്തിടെ മ്യൂച്ചല്‍ ഫണ്ടുകള്‍ ഓഹരിയിലെ വിഹിതം വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.95 ശതമാനമാണ്. കെമിക്കല്‍ വിഭാഗം ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 39.62 ആയിരിക്കുമ്പോള്‍ ജിഎച്ച്സിഎല്ലിന്റേത് 11.35 നിരക്കിലാണെന്നതും ശ്രദ്ധേയം. പ്രതിയോഹരി ബുക്ക് വാല്യൂ 260.57 രൂപയാണ്.
റഷ്യ- ഉക്രൈന് യുദ്ധം കാരണം സോഡ ആഷിന്റെ ആഗോള വിതരണ ശൃംഖല മുറിഞ്ഞു. കൂടാതെ രാജ്യത്തേക്കുള്ള ഇറക്കുമതിയില്‍ 10% വന്നിരുന്നത് റഷ്യ, ഉക്രൈന് എന്നിവിടങ്ങളില്‍ നിന്നായിരുന്നു. അതിനാല്‍ ആഭ്യന്തര തലത്തില്‍ സോഡ ആഷിന് ആവശ്യകതയേറിയത് നേട്ടമായി. ഇതിനോടൊപ്പം നിലവിലെ ഉത്പാദന ശേി വര്‍ധിപ്പിച്ചതും വരുമാനത്തില്‍ കുതിച്ചുച്ചാട്ടത്തിന് ഇടയാക്കും. ഇതിനോടൊപ്പം 5 ലക്ഷം ടണ്‍ ഉത്പാദന ശേഷിയുള്ള പുതിയ പ്ലാന്റിന്റെ നിര്‍മാണം പുരോഗമിക്കുന്നതും അനുകൂല ഘടകമാണ്.
ഇതിനോടൊപ്പം ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ 40 ശതമാനം ആഭ്യന്തരമായി സംഘടിപ്പിക്കുന്നതും വെല്ലുവിളികള്‍ മറികടക്കുന്നതിന് സഹായിക്കുന്നു. തീരെ ചെറിയ കടബാധ്യതയേ ഉള്ളൂവെന്നതും ശ്രദ്ധേയമാണ്.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ ജിഎച്ച്സിഎല്ലിന്റെ സാമ്പത്തിക സ്ഥിതി ശരാശരി നിലവാരത്തിലാണ്. കോവിഡിന് മുമ്പ് വരെ കാര്യമായല്ലെങ്കിലും വരുമാനത്തില്‍ വളര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ കോവിഡ് കാലഘട്ടത്തില്‍ ഇടിവുണ്ടായി. എന്നാല്‍ അറ്റാദായത്തില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നതും ശ്രദ്ധേയം. അവസാന അഞ്ച് പാദങ്ങളായി ചെറിയ വളര്‍ച്ച വരുമാനത്തില്‍ കാണുന്നുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ 1,005 കോടിയാണ് വരുമാനം. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 23% വര്‍ധനയാണ്. മൂന്നാം പാദത്തിലെ അറ്റാദായം 163 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 38% വര്‍ധനയാണിത്.
ലക്ഷ്യവില 898
വെള്ളിയാഴ്ച 579 രൂപ നിലവാരത്തിലാണ് ജിഎച്ച്സിഎല്ലിന്റെ (BSE: 500171, NSE: GHCL) ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 898 രൂപയിലേക്ക് ഓഹരി ഉയരാമെന്നാണ് അരിഹന്ത് കാപിറ്റല്‍ സൂചിപ്പിച്ചത്. ഇതിലൂടെ 55 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നതെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.
അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 608.80 രൂപയും താഴ്ന്ന വില 224.90 രൂപയുമാണ്. കഴിഞ്ഞ 3 മാസത്തിനിടെ 33 ശതമാനവും ഒരു വര്‍ഷ കാലയളവില്‍ 152 ശതമാനവും ഓഹരി വിലയില്‍ മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം അരിഹന്ത് കാപിറ്റല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

സ്വർണ്ണവിലയിൽ തിങ്കളാഴ്ചത്തെ മാറ്റങ്ങൾ: നിക്ഷേപകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ



Click it and Unblock the Notifications