മുന്‍ സോവിയറ്റ് റിപ്പബ്‌ളിക്കുകളും അയല്‍ക്കാരുമായ റഷ്യയും ഉക്രൈനും തമ്മിലുളള യുദ്ധം ആഗോള വിപണികളെയടക്കം വന്‍ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. യുുദ്ധം സംബന്ധിച്ച ആശങ്കകളും ക്രൂഡ് ഓയില്‍ വില ഉയരുന്നതിന്റേയും പശ്ചാത്തലത്തില്‍ ആഭ്യന്തര വിപണികളിലും വമ്പന്‍ തകര്‍ച്ചായണ് വ്യാഴാഴ്ച ദൃശ്യമായത്. ഇതോടെ തുടര്‍ച്ചയായ ഏഴാം ദിവസമാണ് വിപണി നഷ്ടത്തില്‍ വ്യാപരം പൂര്‍ത്തിയാക്കേണ്ടി വന്നത്. പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സ്‌കസും 5 ശതമാനത്തോളം ഇടിഞ്ഞു. വിദേശ നിക്ഷേപകരുടെ ശക്തമായ വില്‍പ്പനയും ഡെറീവേറ്റീവ് വിഭാഗത്തിലെ കോണ്‍ട്രാക്ടുകളുടെ എക്‌സപയറി ആയിരുന്നതും തിരിച്ചടിയുടെ ആഘാതം വര്‍ധിപ്പിച്ചു. വിപണിയുടെ അടുത്ത സാധ്യകളാണ് ചുവടെ ചേര്‍ക്കുന്നത്.
ഇന്നത്തെ വീഴ്ചയില്‍ സമീപകാലത്തെ താഴ്ന്ന നിലവാരമായിരുന്ന 16,400 നിലവാരവും തകര്‍ത്താണ് പതിച്ചത്. ഇങ്ങനെ വീണ്ടും പുതിയ താഴ്ന്ന നിലവാരം സൃഷ്ടിച്ചത് തൊട്ടടുത്ത കാലയളവിലേക്കുള്ള ഡൗണ്‍ ട്രേന്‍ഡാണ് സൂചിപ്പിക്കുന്നത്. കൂടാതെ, ഇന്നത്തെ വ്യാപാരത്തിനിടെ 200-ഡിഎംഎ (16,890), അതും സമീപകാലത്ത് നിരവധി തവണ പരീക്ഷിക്കപ്പൈട്ടിട്ടും കാത്തുസൂക്ഷിക്കപ്പെട്ട നിലവാരം തകര്‍ന്നത് ദുര്‍ബലാവസ്ഥയെ തന്നെയാണ് സൂചിപ്പിക്കുന്നതാണ്. നിലവില്‍ തൊട്ടടുത്തുള്ള പ്രധാന സപ്പോര്‍ട്ട് 16,200 നിലവാരമാണ്. ഇതും തകര്‍ത്ത് താഴേക്ക് വീണാല്‍ 15,950 നിലവാരത്തില്‍ പിന്തുണ തേടാം. ഇവിടെയും നിന്നില്ലെങ്കില്‍ 15,550 വരെയുമെത്താം.
അതേസമയം, സൂചികയ്ക്ക് 16,200 നിലവാരത്തിന് മുകളില്‍ തുടരാനായാല്‍ ഷോര്‍ട്ട് കവറിംഗിന് വഴി തെളിച്ചേക്കാം. അങ്ങനെയെങ്കില്‍ 16,400 വരെ ആദ്യമെത്താം. തുടര്‍ന്ന് 16,700 വരെയെത്താനും ചിലപ്പോള്‍ സാധിച്ചേക്കാം. നിലവില്‍ ടെക്‌നിക്കല്‍ സൂചകമായ ആര്‍എസ്‌ഐ 30 നിലവാരത്തിലാണ്. ഇത് ഓവര്‍ സോള്‍ഡ് മേഖലയുടെ സമീപമാണ്. അതുപോലെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് അളക്കുന്ന വിക്‌സ് (VIX), അതിന്റെ റിവേഴ്‌സല്‍ മേഖലയായ 36-40 നിലവാരത്തിലേക്ക് എത്തുന്നതും ശ്രദ്ധിക്കണം. നിലവിലെ സാഹചര്യത്തില്‍ വിക്‌സ് 40-ലേക്കെത്തുന്നത് വിപണി അടിത്തട്ടിലെക്കെത്തുന്നതിന്റെ സൂചനയായും കണക്കാക്കാം.
തത്കാലം വിപണിയില്‍ പുതിയ ട്രേഡ് എടുക്കാതെ അകലം പാലിക്കുന്നത് ഉചിതമായിരിക്കും. വെള്ളിയാഴ്ചയ്ക്കു ശേഷം തുടര്‍ച്ചയായ രണ്ട് ദിവസം ആഴ്ചയവസാനത്തെ അവധി വരുന്നതും റിസ്‌ക് വര്‍ധിപ്പിക്കുന്ന ഘടകമാണ്. കൂടാതെ അമേരിക്കന്‍ സഖ്യകക്ഷികളുടെ മറുനീക്കം പുറത്തുവരാനിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. അതിനാല്‍ എന്തെങ്കിലും ട്രേഡ് എടുത്താലും കുറഞ്ഞ അളവില്‍ പരമിതപ്പെടുത്തുന്നതാവും ഉചിതം. എന്തായാലും കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷത്തിന്റെ നിലവിലുള്ള സാഹചര്യത്തെയും അനന്തര ഫലങ്ങളെയും ഉള്‍ക്കൊള്ളാനായിരിക്കും വിപണി തുടര്‍ന്ന് ശ്രമിക്കുക.
തീര്‍ത്തും കടുപ്പമേറിയ നെഗറ്റീവ് വാര്‍ത്തകളോ സംഭവികാസങ്ങളോ പുതിയതായി വരുന്നില്ലെങ്കില്‍ വിപണി താളം കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കും. ഒന്നുകില്‍ കുറച്ചു ആഴ്ചകള്‍ക്കു ശേഷം ഒന്നുകില്‍ യുദ്ധം അവസാനിക്കും അല്ലെങ്കില്‍ അത് നിഴല്‍ യുദ്ധമായി തുടരാനാവും സാധ്യതകളേറെയും. റഷ്യക്കെതിരായ ഉപരോധവും അതുമൂലം നഷ്ടപ്പെടുന്ന വ്യാപാരത്തിന്റെ തോതും ഇനി നിര്‍ണായകമാകും. ഇതിനിടെ, ഏതെങ്കിലും വിധത്തിലുള്ള സമാധാന ഉടമ്പടി പ്രഖ്യാപിച്ചാല്‍ വിപണിയില്‍ ആശ്വാസ റാലിയും പ്രതീക്ഷിക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications