സിപ്(SIP) നിക്ഷേപം എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ എന്നതിന്റെ ചുരുക്കെഴുത്താണിത്. ഓഹരി വിപണിയിലോ മ്യൂച്ചല്‍ഫണ്ടിലോ പ്രതിമാസമോ അല്ലെങ്കില്‍ ഒരു നിശ്ചിത ഇടവേളകളിലോ പണം നിക്ഷേപിക്കുന്ന രീതിയാണിത്. അതാത് സമയത്തെ വിപണി വിലക്കനുസരിച്ചാണ് ഇത് പ്രവര്‍ത്തിക്കുക.

എല്ലാ മാസവും വാങ്ങുന്നതിനാല്‍ വ്യത്യസ്ത വിലയ്ക്കുള്ള യൂനിറ്റുകള്‍ കിട്ടുന്നു. ഇത് മെച്ചപ്പെട്ട ഒരു ശരാശരി വില ഉറപ്പാക്കുന്നു. ചെറിയ തോതില്‍ നിക്ഷേപം നടത്താനുള്ള സൗകര്യവും അതോടൊപ്പം പരമ്പരാഗത നിക്ഷേപരീതികളേക്കാള്‍ മെച്ചപ്പെട്ട ലാഭവും നിക്ഷേപകനു ലഭിക്കുന്നു.

അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി, യൂറോപ്പ്യന്‍ കടക്കെണി, സാമ്പത്തികമാന്ദ്യം, പണപ്പെരുപ്പം എന്നിവയൊക്കെ ആലോചിച്ച് തലപുള്ളാക്കേണ്ട കാര്യവുമില്ല. കാരണം എല്ലാ മാസവും വാങ്ങുന്നതിനാല്‍ വിപണി അപ്പാവുമ്പോഴും ഡൗണ്‍ ആവുമ്പോള്‍ നിങ്ങള്‍ പര്‍ച്ചേസ് നടത്തുന്നുണ്ട്.