ഭവനവായ്പ അപേക്ഷ നിരസിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

എല്ലാവരുംഹൃദയത്തോടു ചേര്‍ത്ത് ഓമനിക്കു സ്വപ്‌നമാണ് സ്വന്തം വീട്. എന്നാല്‍ സ്വന്തം പണം മുടക്കി വീടു വാങ്ങാന്‍ കെല്പുള്ളവര്‍ കുറയും. മിക്കവര്‍ക്കും ആശ്രയം ബാങ്കുകള്‍ തന്നെ. ഭവനവായ്പ വേണോ വേണോ എന്നു ചോദിച്ചു പിന്നാലെ കൂടുന്നവരെ കണ്ടാല്‍ തോന്നും അപേക്ഷിച്ചാലുടന്‍ വീട്ടില്‍ കൊണ്ടുവന്നു തരുമെന്ന്. എന്നാല്‍ അപേക്ഷ ബാങ്ക് ഉദ്യോഗസ്ഥരുടെ പക്കലെത്തിക്കഴിഞ്ഞാല്‍ ടാര്‍ഗറ്റ് തികയ്ക്കാന്‍ ഓടിനടക്കുന്ന ഈ എക്‌സിക്യൂട്ടീവുകളുടെ പഞ്ചാരവാക്കുകള്‍ അപ്പടി നടപ്പിലാവില്ല  . അതുകൊണ്ട് നിങ്ങളുടെ അപേക്ഷ നിരസിക്കപ്പെടാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ നേരത്തേ തന്നെ എടുക്കുക

ഭവനവായ്പാ അപേക്ഷ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. സിബില്‍ റിപ്പോര്‍ട്ട്

എടുക്കു വായ്പ തിരിച്ചടയ്ക്കാന്‍ കെല്പുള്ളയാളാണെന്നും തിരിച്ചടയ്ക്കുന്ന സ്വഭാവമുള്ളയാളാണെന്നും ഉറപ്പുവരുത്തിയേ ബാങ്കുകള്‍ വായ്പ കൊടുക്കൂ. അതിനുള്ള അവരുടെ ആദ്യത്തെ ആയുധമാണ് സിബില്‍ റിപ്പോര്‍ട്ട്. ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ചുരുക്കപ്പേരാണ് സിബില്‍. നിങ്ങള്‍ എടുത്തിട്ടുള്ള വായ്പകളുടെയും വച്ചിട്ടുള്ള പണയങ്ങളുടെയും ഉപയോഗിക്കുന്ന ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകളുടെയും നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളുടെയും വര്‍ഷാവര്‍ഷമുള്ള ഇന്‍കം ടാക്‌സ് റിട്ടേണുകളുടെയും എല്ലാം സമഗ്രമായ റിപ്പോര്‍ട്ടാണ് സിബിലിന്റെ കൈവശമുള്ളത്. തിരിച്ചടവുകള്‍ മുടങ്ങിയാല്‍, നികുതി അടയ്ക്കാതിരുന്നാല്‍, റിട്ടേണ്‍ ഫയല്‍ ചെയ്യാതിരുന്നാല്‍ ഒക്കെ സിബില്‍ റേറ്റിങ് കുറയും; വായ്പ കിട്ടാനുള്ള സാധ്യത കുറയും. അതുകൊണ്ട് ഇടപാടുകളില്‍ കൃത്യത പുലര്‍ത്തുക. സിബില്‍ സ്‌കോര്‍ അറിയണമെങ്കില്‍ അവരുടെ വെബ്‌സൈറ്റില്‍ കയറി 450 രൂപ അടച്ച് അപേക്ഷിച്ചാല്‍ മതി. ഓഫ്‌ലൈനായും അപേക്ഷിക്കാം. ചില ബാങ്കുകളുടെ വെബ്‌സൈറ്റില്‍ നിന്നും അപേക്ഷിക്കാം. സിബില്‍ ഓഫീസുമായി ബന്ധപ്പെട്ടു ചര്‍ച്ച നടത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയാല്‍ ചിലപ്പോള്‍ സ്‌കോര്‍ മെച്ചപ്പെടുത്താനും സാധിക്കും

2. പുതിയ ജോലി, ജോലിയില്ലാത്ത അവസ്ഥ

പുതിയൊരു ജോലി കിട്ടിയതിന്റെ ആവേശത്തിലായിരിക്കും നിങ്ങള്‍. ശമ്പളവര്‍ധനയും നിങ്ങള്‍ക്കു സന്തോഷമായിരിക്കും. എന്നാല്‍ നിങ്ങളുടെയത്ര സന്തോഷം ബാങ്കുകാര്‍ക്ക് ഉണ്ടാകണമെന്നില്ല. ഒരു വര്‍ഷമെങ്കിലും ഒരു ജോലിയില്‍ പൂര്‍ത്തിയാക്കിയവരെയാണ് അവര്‍ക്കു കൂടുതല്‍ വിശ്വാസം. വിശേഷിച്ചും സ്വകാര്യ കമ്പനി ജോലിയാണെങ്കില്‍. ഇടയ്ക്കിടെ ജോലി ചാടിക്കൊണ്ടിരിക്കുന്നവരുടെ കാര്യത്തില്‍ വിശേഷിച്ചും ബാങ്കുകാര്‍ കൂടുതല്‍ ശ്രദ്ധിച്ചേ വായ്പ തരൂ. ഒരു ജോലി വിട്ട് മറ്റൊന്നിലെത്തുന്നതിനു മുന്‍പുള്ള ഇടവേളകളില്‍ അപേക്ഷിക്കാതിരിക്കുന്നതാണ് ബുദ്ധി.

3. മറ്റു വായ്പകള്‍ക്കു ജാമ്യം

സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വായ്പകള്‍ക്കു ജാമ്യം നില്‍ക്കുന്ന ഹൃദയവിശാലത നല്ലതു തന്നെ. പക്ഷേ ബാങ്കുകാര്‍ നിങ്ങള്‍ക്കു വായ്പ തരുന്നതിന് അതുമൊരു മാനദണ്ഡമാണ്. വലിയ തുകയ്ക്കു ജാമ്യം നിന്നിട്ടുള്ള ഒരാള്‍ക്ക് മറ്റൊരു വലിയ തുക തരുന്ന കാര്യത്തില്‍ അവര്‍ കൂടുതല്‍ കരുതലെടുക്കും. വിശേഷിച്ചും നിങ്ങള്‍ ജാമ്യം നിന്നിട്ടുള്ള വായ്പ വലിയ തുകയാണെങ്കില്‍, അതിന്റെ തിരിച്ചടവ് മുടങ്ങുന്നുണ്ടെങ്കില്‍ ഒക്കെ.

4. വാങ്ങാനുദ്ദേശിക്കുന്ന വീടിന്റെ/ സ്ഥലത്തിന്റെ മൂല്യം
വാങ്ങാനുദ്ദേശിക്കുന്ന വീടിന്റെ/ സ്ഥലത്തിന്റെ വിലയുടെ 85 ശതമാനം അല്ലെങ്കില്‍ നിങ്ങളുടെ വാര്‍ഷിക വരുമാനത്തിന്റെ 40 ശതമാനംഇതിലേതാണോ കുറവ് അത്രയുമാണ് സാധാരണയായി വായ്പ ലഭിക്കുക. എന്നാല്‍ വാങ്ങുന്ന മുതലിന്റെ രേഖകളില്‍ എന്തെങ്കിലും അതൃപ്തിയുണ്ടെങ്കില്‍ വായ്പ കിട്ടിയെന്നു വരില്ല. കൈവശാവകാശം, ആധാരം, കുടിക്കടം, മുതലായവയെല്ലാം കൃത്യമായിരിക്കണം. തദ്ദേശഭരണസ്ഥാപനങ്ങളുടെയും മറ്റ് അവശ്യ ഏജന്‍സികളുടെയുമെല്ലാം അംഗീകാരം വേണ്ടതുപോലെ ഉണ്ടാകണം. കേസിന്റെ നൂലാമാലകളില്‍ പെട്ടുകിടക്കുന്ന മുതലുകള്‍ക്കും വായ്പ ലഭിക്കാന്‍ സാധ്യത കുറവാണ്.

5. കടബാധ്യത

നിലവില്‍ ഒരുപാട് കടങ്ങളുടെ മധ്യേ കിടന്നു കറങ്ങുന്നയാളാണെങ്കില്‍ പുതിയൊരു വായ്പ അനുവദിച്ചുകിട്ടാന്‍ പാടാണ്. ഉള്ള വായ്പകള്‍ ഓരോന്നായി അടച്ചുതീര്‍ക്കുക. എഴുതിത്തള്ളല്‍, വായ്പയിളവ് മുതലായ സൗജന്യങ്ങള്‍ വാങ്ങാതിരിക്കുക. തത്കാലത്തെ ബാധ്യത ഒഴിവായിക്കിട്ടുന്നതിന്റെ സന്തോഷമുണ്ടാകുമെങ്കിലും അതെല്ലാം ബാങ്കുകളുടെയും സിബിലിന്റെയും രേഖകളില്‍ കയറിക്കൂടും. ഒരു ദശാബ്ദത്തോളം നിങ്ങള്‍ക്കു പ്രതികൂലമായ റിപ്പോര്‍ട്ടുകളാകും പിന്നീട് അവിടെനിന്നുണ്ടാകുക. ഉള്ള വായ്പകള്‍ ഏതു വിധേനയും അടച്ചുതീര്‍ത്ത്, അതതു സ്ഥലങ്ങളില്‍ നിന്ന് എന്‍.ഒ.സി. (നോ ഒബ്‌ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) വാങ്ങുക. പുതിയ അപേക്ഷയുടെ സമയത്ത് അത് ആവശ്യമായിവരും.

English summary

why your home loan application rejected

what are the important things you should remember before approaching the bank for a housing loan.
English summary

why your home loan application rejected

what are the important things you should remember before approaching the bank for a housing loan.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X