വീട് എല്ലാവരുടെയും സ്വപ്നമാണ്. സാധാരണക്കാരന് ഒരു വീടുണ്ടാക്കാന്‍ വായ്പയെടുക്കാതെ മറ്റുമാര്‍ഗ്ഗമൊന്നുമില്ല. ഭവന വായ്പയെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാം.
ആദ്യം കൃത്യമായ ഒരു ബജറ്റ് ഉണ്ടാക്കണം. ലോണെടുത്താല്‍ എത്ര രൂപ അതിലേക്ക് അടയ്ക്കാന്‍ സാധിക്കുമെന്ന് കണക്കാക്കണം. അതിനനുസരിച്ച തുകയാണ് വായ്പയായി ആവശ്യപ്പെടേണ്ടത്. വായ്പ നിരക്ക് കുറഞ്ഞ സമയത്ത് ലോണെടുക്കുന്നതായിരുന്നു പഴയ രീതി. എന്നാല്‍ വരും കാലങ്ങളില്‍ പലിശ നിരക്ക് താഴേക്ക് പോകാനാണ് സാധ്യത. അതുകൊണ്ട് ഫ്ളോട്ടിങ് പലിശയാണ് മെച്ചം.
എത്രവായ്പ ലഭിക്കും?
മൊത്ത വാര്‍ഷിക വരുമാനത്തിന്റെ നാലിരട്ടി വരെ പരമാവധി വായ്പ ലഭിക്കും. എന്നാല്‍ ഇന്‍കം ടാക്സ് അടയ്ക്കുന്ന ഒരാള്‍ക്ക് വാര്‍ഷിക വരുമാനത്തിന്റെ ആറിരട്ടി വരെ കിട്ടും ഇത് വര്‍ഷത്തെ അടിസ്ഥാനമാക്കിയും കണക്കാക്കും. ഉദാഹരണത്തിന് 20 വര്‍ഷമാകുമ്പോള്‍ നാലിരട്ടി വരെയും 30 മാസമാണെങ്കില്‍ ചിലപ്പോള്‍ ഏഴ് ഇരട്ടി വരെയും വായ്പ ലഭിക്കും.
പ്രതിമാസ അടവ്
മാസവരുമാനത്തിന്റെ 35 ശതമാനത്തില്‍ കുറഞ്ഞ അടവ് മാത്രമേ ബാങ്കുകള്‍ അനുവദിക്കൂ. അതുകൊണ്ട് അധിക തുക ആവശ്യപ്പെട്ടാലും മാസവരുമാനം നിര്‍ണായകമാണ്.
പലിശ എത്രയാകും
അതാതു കാലത്തെ റിസര്‍വ് ബാങ്ക് പോളിസിക്കനുസരിച്ചാണ് ഇതു നിശ്ചയിക്കപ്പെടുന്നത്. ഇപ്പോഴത്തെ ഏറ്റവും കുറഞ്ഞ നിരക്ക് 10.10 ശതമാനം ആണ്. 10.25ന് ഒട്ടുമിക്ക പ്രധാന ബാങ്കുകളും ലോണ്‍ നല്‍കുന്നുണ്ട്. ഇതില്‍ കൂടുതല്‍ പലിശ പറയുന്ന ബാങ്കുകളില്‍ നിന്നും വായ്പ എടുക്കരുത്.
ഫിക്സഡ് റേറ്റ് വേണ്ട
ഫ്ളോട്ടിങ് രീതിയില്‍ പലിശ കണക്കാക്കുന്ന വായ്പ എടുത്താല്‍ മതി. കൂടാതെ കൂടുതല്‍ കാലയളവ് എടുക്കാന്‍ ശ്രമിക്കുക. വരുമാനം കൂടുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും കാലയളവ് കുറയ്ക്കാന്‍ സാധിക്കും. ഫിക്സഡ് പലിശനിരക്ക് ഓഫര്‍ ചെയ്യുന്ന വായ്പ എടുക്കരുത്.
സ്ഥലം വാങ്ങാന്‍ വായ്പ കിട്ടുമോ?
സ്ഥലം വാങ്ങാന്‍ മാത്രമായി ഭവന വായ്പ കിട്ടില്ല. പക്ഷേ, സ്ഥലം വാങ്ങി വീടുവെയ്ക്കാന്‍ ലഭിക്കും. സ്ഥലം വാങ്ങി മൂന്നു വര്‍ഷത്തിനുള്ളില്‍ വീട് വെച്ചാല്‍ മതി. വീടു വെയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ ഭവന വായ്പ വാണിജ്യ വായ്പയായി മാറും. പലിശ നിരക്ക് കുത്തനെ ഉയരും. കാലാവധിയും വെട്ടിച്ചുരുക്കും.
ഹൗസിങ് ഫിനാന്‍സ് സ്ഥാപനങ്ങളോ ബാങ്കുകളോ?
ഭവന വായ്പ മാത്രം കൊടുക്കുന്ന ഹൗസിങ് ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നും എളുപ്പം ലോണ്‍ ലഭിക്കും. പക്ഷേ, അധിക സ്ഥാപനങ്ങളുടെയും പലിശനിരക്ക് കൂടുതലാണ്. ബാങ്ക് നിരക്കില്‍ ലഭിക്കുകയാണെങ്കില്‍ ഫിനാന്‍സിങ് സ്ഥാപനങ്ങള്‍ നല്ലതാണ്.
ഇന്‍ഷുറന്‍സ് ചെയ്യണം
ഭവന വായ്പ എടുക്കുമ്പോള്‍ തന്നെ ലോണിന് ഇന്‍ഷുര്‍ ചെയ്യാന്‍ ശ്രമിക്കണം. വായ്പ എടുത്തയാള്‍ക്ക് മരണം സംഭവിച്ചാലും വീട്ടുകാര്‍ പെരുവഴിയിലാകില്ല.
പ്രി ക്ലോഷര്‍
ലോണ്‍ നേരത്തെ അടച്ചു തീര്‍ക്കുകയാണെങ്കില്‍ എത്ര പെനല്‍റ്റി വരുമെന്ന കാര്യം ചോദിക്കണം. ഇപ്പോള്‍ അധിക ബാങ്കുകളും സൗജന്യമായി ലോണ്‍ പ്രി ക്ലോസ് ചെയ്യാന്‍ അനുവദിക്കുന്നുണ്ട്. 20 വര്‍ഷത്തേക്ക് ലോണെടുത്ത് അഞ്ചു വര്‍ഷം കഴിഞ്ഞ് ക്ലോസ് ചെയ്താലും മുഴുവന്‍ പലിശയും പെനല്‍റ്റിയും കൊടുക്കുന്ന രീതിയിലാണോ എഗ്രിമെന്റ് എന്നു നോക്കണം.
പ്രോസസിങ് ഫീ
തുടക്കത്തില്‍ നിങ്ങളോട് പറയാത്ത പല ചാര്‍ജുകളും ധനകാര്യ സ്ഥാപനങ്ങള്‍ ഈടാക്കും. അതുകൊണ്ട് ഡോക്യുമെന്റുകള്‍ കൃത്യമായി വായിച്ചു മനസ്സിലാക്കണം. പ്രോസസിങ് ഫീ പല ബാങ്കുകളും ഇളവ് ചെയ്തു തരും.
ധനകാര്യ സ്ഥാപനം
വായ്പ നല്കുന്ന സ്ഥാപനത്തെ കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും മനസ്സിലാക്കാന്‍ ശര്മിക്കണം. വളരെ കാലം നീണ്ടു നില്ക്കുന്ന ഒരു ബന്ധത്തിലേക്കാണ് നിങ്ങള്‍ കാലെടുത്തുവെയ്ക്കാന് പോകുന്നത്. സ്ഥാപനത്തിന്റെ മറ്റു കസ്റ്റമേഴ്സുമായി ആശയവിനിമയം നടത്താന്‍ ശ്രമിക്കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
