മെഡിക്ലെയിം പോളിസികള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചികിത്സാ ചെലവുകള്‍ അനുദിനം വര്‍ദ്ധിച്ചുവരികയാണ്. ഏതെങ്കിലും ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയോ മെഡി ക്ലെയിം പോളിസിയോ വേണമെന്ന നിര്‍ബന്ധിത സാഹചര്യത്തിലാണ് ഓരോരുത്തരും.

 

അപ്രതീക്ഷിതമായെത്തുന്ന അസുഖങ്ങളും അപകടങ്ങളും സാമ്പത്തികമായി നമ്മളെ തകര്‍ക്കും. ഇന്‍ഷുറന്‍സ് പോളിസിയില്‍ ചേര്‍ന്നിട്ടുണ്ടെങ്കില്‍ നിങ്ങളുടെ പണം കമ്പനികള്‍ നല്‍കും. പക്ഷേ, ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇല്ലെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും പണം കിട്ടിയെന്നു വരില്ല.

24 മണിക്കൂര്‍

24 മണിക്കൂര്‍

ആശുപത്രിയില്‍ ഏറ്റവും ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും കിടത്തി ചികിത്സിച്ചാല്‍ മാത്രമേ ക്ലെയിം അവകാശപ്പെടാനാകൂ. കിടത്തി ചികിത്സയുണ്ടെങ്കില്‍ ടെസ്റ്റുകളുടെയും മരുന്നുകളുടെയും പണം കമ്പനി അനുവദിക്കും. തുടര്‍ന്നുള്ള ചികിത്സയും കമ്പനിയില്‍ നിന്നുള്ള സാമ്പത്തിക സഹായത്തോടെ മുന്നോട്ടുകൊണ്ടു പോകാം.

എല്ലാവര്‍ക്കും കാഷ് ലെസ് സൗകര്യം ഇല്ല

എല്ലാവര്‍ക്കും കാഷ് ലെസ് സൗകര്യം ഇല്ല

ആദ്യം ആശുപത്രി നിങ്ങളുടെ ഇന്‍ഷുറന്‍സ് കമ്പനിയുടെ അംഗീകൃത ലിസ്റ്റിലുള്ളതാണോ എന്നു പരിശോധിക്കണം. ഇന്‍ഷുറന്‍സ് കമ്പനിയുടെ അംഗീകാരമുള്ള ആശുപത്രിയാണെങ്കില്‍ മാത്രമേ കാഷ് ലെസ് സേവനം ലഭ്യമാകൂ.

ആശുപത്രി ലിസ്റ്റിലില്ലെങ്കില്‍

ആശുപത്രി ലിസ്റ്റിലില്ലെങ്കില്‍

പേടിക്കേണ്ട കാര്യമൊന്നുമില്ല. പക്ഷേ, ചികിത്സയ്ക്ക് ചെലവാകുന്ന എല്ലാ ചെലവുകളും ആദ്യം പോക്കറ്റില്‍ നിന്നെടുക്കണം. എല്ലാ ബില്ലുകളും വെച്ച് ഇന്‍ഷുറന്‍സ് കമ്പനിയ്ക്ക് അപേക്ഷ കൊടുക്കണം. അവര്‍ ആവശ്യമായ പരിശോധന നടത്തിയതിനുശേഷം തുക അനുവദിക്കും.

ഇന്‍ഷുറന്‍സ് രേഖകള്‍ കൈവശം വേണം

ഇന്‍ഷുറന്‍സ് രേഖകള്‍ കൈവശം വേണം

മെഡിക്ലെയിം പോളിസി എടുക്കുമ്പോള്‍ കമ്പനികള്‍ തരുന്ന ഐഡികാര്‍ഡ് എപ്പോഴും കൈവശമുണ്ടായിരിക്കുന്നത് നല്ലതാണ്. ഒട്ടുമിക്ക ആശുപത്രികളിലും ഒരു ഇന്‍ഷുറന്‍സ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ടാകും. ആദ്യം ബന്ധപ്പെടേണ്ടത് ഇവരെയാണ്.

മുറി വാടക ശ്രദ്ധിക്കണം

മുറി വാടക ശ്രദ്ധിക്കണം

ഓരോ പോളിസിയ്ക്കും മുറി വാടക ഇത്രയെന്ന് നിശ്ചയിച്ചിട്ടുണ്ടാകും. അതില്‍ അധികം തുക വരുന്ന മുറിയെടുത്താല്‍ കൈയില്‍ നിന്നു കൊടുക്കേണ്ടി വരും.

ക്യാഷ് ലെസ് അല്ലെങ്കില്‍

ക്യാഷ് ലെസ് അല്ലെങ്കില്‍

ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനില്ലാത്ത ഒരു മരുന്നിനും ടെസ്റ്റിനും കമ്പനി പണം തരില്ല. കൂടാതെ ഭക്ഷണത്തിന്റെ പണം ബില്ലിലുണ്ടെങ്കില്‍ അത് റീ ഇംപേഴ്‌സ് ചെയ്തു കിട്ടില്ല. ഡിസ് ചാര്‍ജ് ചെയ്യുമ്പോള്‍ ക്ലെയിം ഫോമിലും ആശുപത്രി അധികൃതരും ഡോക്ടറും സര്‍ട്ടിഫൈ ചെയ്യേണ്ടതുണ്ടെന്ന് മറക്കരുത്.

ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കണം

ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കണം

ഇന്‍ഷുറന്‍സ് ഡെസ്‌കില്ലാത്ത ആശുപത്രികളില്‍ നിങ്ങള്‍ തന്നെ നേരിട്ട് കമ്പനിയുമായി ബന്ധപ്പെടണം. ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ മതി. കവറേജ് ലഭിക്കാന്‍ അവരുടെ അനുമതി വാങ്ങിയതിനുശേഷം മാത്രം കാര്യങ്ങള്‍ ചെയ്യുന്നതാണ് നല്ലത്. ആശുപത്രികളില്‍ ഇന്‍ഷുറന്‍സ് ഡെസ്‌ക് ഉണ്ടെങ്കില്‍ പേടിക്കേണ്ട കാര്യമില്ല.

English summary

The do's and don'ts of a mediclaim policy

The do's and don'ts of a mediclaim policy
English summary

The do's and don'ts of a mediclaim policy

The do's and don'ts of a mediclaim policy
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X