ഭവന വായ്പയെടുക്കുമ്പോഴാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. പലിശ നിരക്കിലെ ചെറിയ കുറവ് പോലും നിങ്ങള്‍ക്ക് ലക്ഷങ്ങളുടെ ലാഭമാണ് ഉണ്ടാക്കുന്നത്.
നിരക്കുകളെ പോലെ തന്നെ ബാങ്കുകളുടെ നിബന്ധനകളും ചോദിച്ചു മനസ്സിലാക്കണം. ഉദാഹരണത്തിന് പ്രീ ക്ലോഷര്‍ കണ്ടീഷനുകള്‍. ചില ബാങ്കുകള്‍ കാലാവധിയ്ക്ക് മുമ്പെ ലോണ്‍ അടച്ചു തീര്‍ക്കുന്നതിന് ഒട്ടേറെ നിബന്ധനകള്‍ വെയ്ക്കും.
മാസഗഡുവിനെ കുറിച്ചും മുന്‍കൂര്‍ ധാരണ കിട്ടാന്‍ ശ്രമിക്കണം. ഉദാഹരണത്തിന് ഒരു ലക്ഷം രൂപ എസ്ബിഐയില്‍ നിന്ന് ലോണെടുത്താല്‍ പ്രതിമാസം 955 രൂപയാണ് തിരിച്ചടവ്. വെറും ശതമാനം മാത്രം നോക്കിയിട്ട് കാര്യമില്ല. നേരത്തെ ഇതേ ബാങ്കില്‍ നിന്നും വായ്പയെടുത്തവരോട് വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്നത് നല്ലതാണ്. കൂടുതല്‍ പേര് എവിടെ നിന്നാണ് വായ്പയെടുക്കുന്നതെന്ന് മനസ്സിലാക്കാം.
എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ 9.7 മുതല്‍ 9.75 വരെയാണ് പലിശ ഈടാക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര് ഭവന വായ്പയെടുക്കുന്നതും ഈ ബാങ്കില്‍ നിന്നാണ്.
എച്ച്ഡിഎഫ്സി
പ്രമുഖ സ്വകാര്യബാങ്കില്‍ നിന്നും 9.85-10.40 നിരക്കില്‍ വായ്പയെടുക്കാം.
ഐസിഐസിഐ
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യബാങ്കാണ് ഐസിഐസിഐ. 9.85-9.9 നിരക്കിലാണ് ഹൗസിങ് ലോണുകള്‍ നല്‍കുന്നത്.
ആക്സിസ് ബാങ്ക്
പഴയ യുടിഐ ബാങ്കാണ് ആക്സിസ് ബാങ്ക് എത്ര പേര്‍ക്ക് അറിയാം. 9.95-10.45 ആണ് പലിശ നിരക്ക്.
ബാങ്ക് ഓഫ് ബറോഡ
9.90 നിരക്കിലാണ് ബാങ്ക് ഓഫ് ബറോഡ വായ്പ നല്‍കുന്നത്.
ബാങ്ക് ഓഫ് ഇന്ത്യ
ദേശസാത്കൃത ബാങ്കില്‍ നിന്നും 9.95-10.20 നിരക്കില്‍ ലോണുകള്‍ ലഭിക്കും.
ഐഡിബിഐ
കേന്ദ്ര സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ബാങ്കാണിത്. 10 മുതല്‍ 10.20 വരെ പലിശ ഈടാക്കും.
കനറാ ബാങ്ക്
10 മുതല്‍ 10.20 വരെ പലിശ ഈടാക്കിയാണ് ദക്ഷിണേന്ത്യയിലെ ഈ പ്രമുഖ ബാങ്ക് ഭവന വായ്പ അനുവദിക്കുന്നത്.
ഫെഡറല്‍ ബാങ്ക്
കേരളത്തിലെ പ്രമുഖ സ്വകാര്യബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്ക് 10.2-10.6 നിരക്കിലാണ് ലോണ്‍ നല്‍കുന്നത്.
എസ്ബിടി
സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിന്റെ ഭാഗമായ എസ്ബിടിയില്‍ നിന്നും ഭവന വായ്പ സ്വന്തമാക്കാം. 10.15 മുതല്‍ 10.4 വരെയാണ് പലിശ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
