2006ന് ശേഷം ഇതാദ്യമായി യു.എസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് പരിഷ്കരിച്ചു.കളിഞ്ഞ ആഴ്ചയാണ് സാമ്പത്തിക ലോകം പ്രതീക്ഷിച്ചതുപോലെ 0.25 ശതമാനംതന്നെയായിരുന്നു വര്‍ധന.ഇതോടെ 00.25 ശതമാനത്തില്‍നിന്ന് 0.250.50 ശതമാനത്തിലേയ്ക്ക് പലിശ ഉയരും. ലോകമാകെ പലിശ നിരക്ക് ഉയര്‍ത്തിയതിന്റെ പ്രതിഫലനം എന്തായിരിക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ്. ഫെഡ് റിസര്‍വിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചുവടെ കൊടുക്കുന്നു.
ഫെഡറല്‍ റിസര്‍വ്
കാലാകാലങ്ങളില്‍ സാമ്പത്തിക നയങ്ങള്‍ രൂപപ്പെടുത്തുന്നതിനും പരിഷ്കരിക്കുന്നതിനും വേണ്ടി യു.എസ് കോണ്‍ഗ്രസ് 1913ലാണ് ഫെഡറല്‍ റിസര്‍വ് രൂപവല്‍ക്കരിച്ചത്. യു.എസ് കോണ്‍ഗ്രസിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഏജന്‍സിയാണിത്. സമിതിയുടെ തീരുമാനം സര്‍ക്കാരിനോ അമേരിക്കന്‍ പ്രസിഡന്റിനോപോലും തിരുത്താനാകില്ല.
ഫെഡ് നിരക്ക്
ബാങ്കുകളും വായ്പാദാതാക്കളും ഫെഡ് നിരക്കുകളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുക. നിക്ഷേപം സ്വീകരിക്കുന്നതും വായ്പ നല്‍കുന്നതും ഇതിനെ അടിസ്ഥാനമാക്കിയാണ്. പലിശ നിരക്കുകളുടെ ഹ്രസ്വകാല അളവുകോലാണ് ഫെഡ് നിരക്ക്
ഫെഡ് റിസര്‍വിന്റെ പണവിനിമയ നിയന്ത്രണം എങ്ങനെ?
റിസര്‍വ് ബാങ്കിനെപ്പോലെതന്നെ ഫെഡ് റിസര്‍വും സാമ്പദ്ഘടനയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് പ്രധാനമായും മൂന്ന് രീതികളാണ് പ്രയോഗിക്കുന്നത്. വിപണി ഇടപെടല്‍(ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സ്), പലിശ നിരക്ക് കുറയ്ക്കല്‍(ഡിസ്കൗണ്ട് റേറ്റ്), കരുതല്‍ ധന(റിസര്‍വ് റിക്വയര്‍മെന്റസ്) ക്രമീകരണം തുടങ്ങിയവയാണത്. വിപണിയിലെ നീക്കങ്ങള്‍ക്കനുസരിച്ച് ഇവക്രമീകരിച്ചാണ് സമ്പദ്ഘടനെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്.
നിരക്ക് ഉയര്‍ത്താന്‍ കാരണം
എട്ട് വര്‍ഷംമുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ മികച്ച അവസ്ഥയിലാണ് യുഎസിന്റെ സമ്പദ് വ്യവസ്ഥ. തൊഴിലവസരങ്ങളില്‍ മികച്ച മുന്നേറ്റമുണ്ടായതോടൊപ്പം പണപ്പെരുപ്പം രണ്ട് ശതമാനത്തില്‍ പിടിച്ചുനിര്‍ത്താനും കഴിഞ്ഞത് മികച്ച സൂചനയായി ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മറ്റി കരുതുന്നു.
ഫഡ് റിസര്‍വ് പറയുന്നത്
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 1.3 കോടി തൊഴിലവസങ്ങള്‍ കൂടുതലായി ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരക്കിലെ വര്‍ധന ഡോളറിനെ ശക്തിപ്പെടുത്തുമെന്നാണ് ഫെഡ് റിസര്‍വിന്റെ കണക്കുകൂട്ടല്‍
ഇന്ത്യയെ നിരക്ക് ബാധിക്കുമോ?
ഡോളര്‍ ശക്തിപ്പെടുന്നത് രൂപയടക്കമുള്ള മറ്റ് കറന്‍സികളെ ദുര്ബലമാക്കാനിടയുണ്ട്. പലിശ നിരക്ക് കുറവായതിനാല്‍ ഇന്ത്യയടക്കമുള്ള വിപണികളില്‍ നിക്ഷേപിച്ചവര്‍ തിരിച്ചുപോകുന്നത് രാജ്യത്തെ ഓഹരികടപ്പത്ര വിപണികളെ ബാധിക്കും.
പലിശ വിപണിയെ എങ്ങമെ ബാധിക്കും
പലിശ നിരക്കിലെ വര്‍ധന വികസ്വര വിപണികളെയായിരിക്കും പ്രധാനമായും ബാധിക്കുക. പലിശ നിരക്കുകള്‍ ഉയര്‍ത്തുമ്പോള്‍ കടംവാങ്ങി വികസ്വര രാഷ്ട്രങ്ങളുടെ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നത് ലാഭകരമാകില്ല. ഈ സാഹചര്യത്തില്‍ വികസ്വര വിപണികളില്‍നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കും.
ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ് പേജ്
മലയാളം ഗുഡ് റിട്ടേണ്‍സ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ



Click it and Unblock the Notifications
