ബാങ്ക് സേവനങ്ങള്‍ ഇന്റര്‍നെറ്റ് വഴി ഉപയോഗിക്കുനത് ഒരുപാട് സമയം ലാഭിക്കും. എന്‍ഇഎഫ്ടി , ആര്‍ടിജിഎസ് തുടങ്ങിയ ഓണ്‍ലൈന്‍ ഇടപാടുകള്‍ പഴഞ്ചന്‍ ബാങ്കിംഗ് രീതികള്‍ക്ക് വിരമാമിട്ടുകൊണ്ടിരിക്കുകയാണ്.എങ്കിലും ചില ഇടപാടുകള്‍ക്ക് ഇപ്പോഴും ചെക്ക് ആവശ്യമായി വരാറുണ്ട് .

ചെക്ക് നല്‍കും മുന്‍പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ
1. അക്കൗണ്ട് ബാലന്‍സ്
ചെക്ക് നല്‍കും മുന്‍പ് രേഖപ്പെടുത്തിയ അത്രയും തുക നിങ്ങളുടെ അക്കൌണ്ടില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. അത് പോലെത്തന്നെ ചെക്ക് മാറിയതിനു ശേഷം മിനിമം ബാലന്‍സ് ഉണ്ടായിരിക്കും എന്നും ഉറപ്പാക്കണം .
2. ശരിയായ പേര്
ആരുടെ പേരിലാണോ ചെക്ക് നല്‍കുന്നത് അയാളുടെ ശരിയായ പേര് നല്‍കണം. അക്കൗണ്ട് നമ്പര്‍ അറിയാമെങ്കില്‍ അതും പേരിനു സമീപം എഴുതാം. പേര് വിവരം തെറ്റാണെങ്കില്‍ ബാങ്കിന് ചെക്ക് കാന്‍സെല്‍ ചെയ്യാന്‍ അധികാരമുണ്ട് .
3.അക്കൗണ്ട് പേയി
ചെക്കിന്റെ ഇടത് മൂലയില്‍ രണ്ട് വരയിട്ട് അതിനുള്ളില്‍ അക്കൗണ്ട് പേയി എന്നെഴുതിക്കഴിഞ്ഞാല്‍ പിന്നെ പ്രസ്തുത വ്യക്തിയുടെ അക്കൗണ്ടിലേക്ക് മാത്രമേ ചെക്ക് തുക ക്രെഡിറ്റ് ആവുകയുള്ളൂ .
4. ചെക്കിന്റെ കാലാവധി
ചെക്ക് ഒരിക്കല്‍ ഇഷ്യൂ ചെയ്താല്‍ മൂന്നു മാസത്തേക്ക് മാത്രമേ ചെക്ക് സാധുവായിരിക്കുകയുള്ളൂ.
5. ക്രെഡിറ്റ് സ്കോര്‍
ചെക്ക് മടങ്ങിക്കഴിഞ്ഞാല്‍ അതൊരു നെഗറ്റീവ് മാര്‍ക്ക് നിങ്ങളുടെ ക്രെഡിറ്റ് സ്കോറില്‍ ഉണ്ടാക്കും. കഴിവതും ചെക്ക് മടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം .
6. ചെക്ക് നഷ്ടപെട്ടാല്‍
ചെക്ക് നഷ്ടപെടുകയോ കൈമോശം വരുകയോ ചെയ്താല്‍ ബാങ്കിനെ വിവരം അറിയിച്ച് പെയ്മെന്റ് തടയാനാകും. ചെക്ക് നമ്പര്‍ ബാങ്കിനെ അറിയിക്കണം.
7. തുക കൂടുമ്പോള്‍
രണ്ട് ലക്ഷം രൂപയിലും ഉയര്‍ന്ന തുകയ്ക്കാണ് ചെക്കെങ്കില്‍ ചെക്ക് അള്‍ട്രാവയ്ലറ്റ് ലാമ്പില്‍ പരിശോധിക്കും.
അഞ്ചു ലക്ഷം രൂപക്ക് മുകളിലാണെങ്കില്‍ ഒരുപാട് സുരക്ഷപരിശോധനകളുണ്ടാവും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
