പേഴ്സണല്ലോണ് കിട്ടാന്‍ എളുപ്പമാണ് അതുകൊണ്ടു തന്നെ എടുക്കുന്നത് എപ്പോഴും സൂക്ഷിച്ച് വേണം. മാസതവണ,പലിശ, തിരിച്ചടവു കാലാവധി, ഇന്‍സ്റ്റാള്‍മെന്റ് തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്.ഇവയൊക്കെ കൃത്യമായി മനസിലാക്കാതെ ലോണ്‍ വാങ്ങിയാല്‍ കടക്കെണിയില്‍ വീഴും.

നിബന്ധനകള്‍ ഏറെ
പേഴ്സണല്‍ ലോണില്‍ ലഭിക്കുന്ന തുകയ്ക്കു പരിധിയുണ്ട്. അതുകൊണ്ട് വലിയ തുകയൊന്നും പേഴ്സണല്‍ ലോണായി അനുവദിക്കില്ല.വായ്പകളില്‍ ഏറ്റവും ഉയര്‍ന്ന പലിശയുള്ള വായ്പയാണ് പേഴ്സണല്‍ ലോണിന്റേത്. തിരിച്ചടവു മുടങ്ങിയാല്‍ ഈടാക്കുന്ന പിഴപ്പലിശയും വലുതാണ്.
പേഴ്സണല്‍ ലോണിലെ പഴുതുകള്‍
അപേക്ഷകന്റെ ശമ്പളമനുസരിച്ചാണു ബാങ്കുകള്‍ പേഴ്സണല്‍ ലോണ്‍ അനുവദിക്കുന്നത്. മറ്റൊന്നും സെക്യൂരിറ്റിയില്ലാത്തതുകൊണ്ടുതന്നെയാണ് അമിത പലിശ ഈടാക്കുന്നത്. ഈ പണം തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവന്നാല്‍ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ലിമിറ്റഡ്(സിബില്‍) പാന്‍ അടക്കമുള്ള വിവരങ്ങള്‍ ബ്ലാക് ലിസ്റ്റില്‍പ്പെടുത്തും. പിന്നീട് ലോണ്‍ എടുക്കാന്‍ ഇത് തടസമാണ് കാരണം ഏതു വായ്പയ്ക്ക് അപേക്ഷിച്ചാലും ബാങ്കുകള്‍ അപേക്ഷകന്റെ സിബില്‍ വിവരങ്ങളും സ്കോറും പരിശോധിക്കും്. സിബില്‍ സ്കോര്‍ മോശമായാലോ ബ്ലാക് മാര്‍ക്കുകള്‍ ഉണ്ടെങ്കിലോ പിന്നീടു ലോണ്‍ കിട്ടില്ല. അതുകൊണ്ട് കൃത്യമായി തിരിച്ചടയ്ക്കാമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം പേഴ്സണല്‍ ലോണുകള്‍ എടുക്കുക.
കൃത്യമായി ആസൂത്രണം ചെയ്യാം
എന്താണ് ആവശ്യമെന്നും, അതിന് എത്ര രൂപ വേണ്ടിവരുമെന്നും ധാരണയുണ്ടാക്കുക. ലോണിന്റെ പലിശ, പ്രോസസിങ് ചാര്‍ജ് അടക്കമുള്ള മറ്റ് ചെലവുകള്‍ എന്നിവയും പരിശോധിക്കണം. പ്രതിമാസ തിരിച്ചടവ് (ഇഎംഐ) എത്രയാണെന്നു ബാങ്കില്‍ തുടക്കത്തിലേ ചോദിക്കണം. നമ്മുടെ വരവും ഇഎംഐ അടക്കമുള്ള ചെലവും യോജിച്ചുപോകുമോയെന്നു നോക്കുക. ഓര്‍ക്കുക.. ലോണ്‍ തിരിച്ചടയ്ക്കുന്ന കാലത്തും ചെറിയൊരു തുക നിക്ഷേപമായി മാറ്റിവയ്ക്കണം. ഇതുകൂടി ചെലവില്‍ ഉള്‍പ്പെടുത്തി മാത്രമേ ബാങ്ക് വായ്പയെക്കുറിച്ച് ആലോചിക്കാവൂ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications