2016 ഏപ്രില്‍ 5 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്ത് സാമൂഹികമായി പിന്നാക്കം നില്ക്കുന്ന പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരെയും വനിതകളേയും സംരംഭകരാക്കുന്നതിനാണ് പദ്ധതി ആവിഷ്കരിച്ചത്.
രാജ്യത്തുള്ള ആകെ 1,25,000 ബാങ്ക് ശാഖകള്‍ വഴി ഈ വിഭാഗങ്ങള്‍ക്ക് വായ്പ ലഭ്യമാക്കും. ഓരോ ശാഖയും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലെ ഒരു സംരംഭകനെങ്കിലും വായ്പ അനുവദിക്കണം. കൂടാതെ ഒരു വനിതക്കും വായ്പ നല്‍കണം. 2,50,000 തൊഴില്‍ സംരംഭങ്ങളാണ് സ്റ്റാന്‍ഡപ്പ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്.
സ്റ്റാന്‍ഡപ് ഇന്ത്യ വായ്പ നേടാന്‍ വേണ്ട യോഗ്യതകള്‍
1. വായ്പ ആര്‍ക്കെല്ലാം
സംരംഭകര്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരോ വനിതയോ ആയിരിക്കണം.
2. കൂട്ട് സംരംഭങ്ങള്‍
ജോയിന്റ് സംരംഭങ്ങളാണെങ്കില്‍ 51 ശതമാനത്തില്‍ കുറയാത്ത ഓഹരി എസ്.സി/എസ്.ടി/വനിതാ വിഭാഗത്തിന് ഉണ്ടായിരിക്കണം.
3. പ്രായപരിധി
18 വയസ് തികഞ്ഞവര്‍ക്ക് മാത്രമേ വായ്പ ലഭിക്കുകയുള്ളൂ. ഉയര്‍ന്ന പ്രായപരിധിയില്ല.
4. പുതു സംരംഭങ്ങള്‍ക്ക് മാത്രം
പുതിയ സംരംഭങ്ങള്‍ക്ക് മാത്രമേ വായ്പ ലഭിക്കുകയുള്ളൂ.
5. കുടിശ്ശികക്കാര്‍ക്ക് വായ്പയില്ല
അപേക്ഷകര്‍ കുടിശ്ശികക്കാരാവാന് പാടില്ല.
6. വായ്പ എല്ലാവര്ക്കും
നിര്‍മാണ സ്ഥാപനങ്ങള്‍ക്കും സേവന സ്ഥാപനങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും വായ്പ ലഭിക്കും.
7. വായ്പാതുക
10 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ ചെലവ് വരുന്ന പ്രോജക്ടുകള്‍ക്കാണ് വായ്പ അനുവദിക്കുക.
8. ക്രഡിറ്റ് ഗ്യാരണ്ടി
ക്രഡിറ്റ് ഗ്യാരണ്ടി എന്ന ആനുകൂല്യം പക്ഷേ, വ്യാപാരസ്ഥാപനങ്ങള്‍ക്ക് ലഭിക്കില്ല. അത്തരം അപേക്ഷകര്‍ കൊളറ്ററല്‍ സെക്യൂരിറ്റി നല്‍കേണ്ടി വരും എന്ന് ചുരുക്കം.നിര്‍മാണ-സേവന സ്ഥാപനങ്ങള്‍ക്ക് കൊളറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ തന്നെ സി.ജി.ടി.എം.എസ്.ഇ. പ്രകാരം വായ്പകള്‍ ലഭിക്കുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
