ബാങ്കിംഗിന് പ്രിയപ്പെട്ട സ്ഥലമാണ് കേറളം. കേരളം ആസ്ഥാനമായുള്ള അഞ്ച് പ്രധാന ബാങ്കുകള്‍ ഇവയെല്ലാമാണ്.
ബാങ്കിംഗിന് പ്രിയപ്പെട്ടതാണ് ദൈവത്തിന്റെ സ്വന്തം നാട്. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മലയാളികളുടെ നേട്ടം തന്നെയാണ് ഇതിന് ഒന്നാമത്തെ കാരണം. വിദേശത്ത് നിന്നും കേരളത്തിലേക്കുള്ള പണമൊഴുക്കാനാണ് ബാങ്കുകളെ ആകര്‍ഷിക്കുന്ന മറ്റൊന്ന്. ഗള്‍ഫില്‍ നിന്നുമുള്ള പണമാണല്ലോ കേരളത്തിലെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലിന് ശ്കതി നല്കുന്നതുതന്നെ.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്കോര്
പേരില്‍ തന്നെ കേരളത്തിന്റെ പേരുണ്ട് എസ്ബിടിയ്ക്ക്. 1945ല്‍ ട്രാവന്കോര് ബാങ്ക് ലിമിറ്റഡ് എന്ന പേരിലാണ് ബാങ്ക് രൂപം കൊണ്ടത്. തിരുവനന്തപുരത്ത് പൂജപ്പുരയിലാണ് ബാങ്കിന്റെ ആസ്ഥാനം. 1,00,000 കോടി രൂപയ്ക്ക് മുകളിലാണ് എസ്ബിടിയുടെ ബിസിനസ്. 14892 ജീവനക്കാരാണ് എസ്ബിഐയില്‍ ജോലി ചെയ്യുന്നത്. ഏതാനും മാസത്തിനകം എസ്ബിഐയില്‍ ലയിക്കും എസ്ബിടി.
ഫെഡറല്‍ ബാങ്ക്
ഇന്ത്യയിലെ കമേഴ്സ്യല്‍ ബാങ്കുകളില്‍ പ്രമുഖരായ ഫെഡറല്‍ ബാങ്കിന്റെ ആസ്ഥാനം കൊച്ചിയിലെ ആലുവയാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും അസംഖ്യം എടിഎമ്മുകളുള്ള ഫെഡറല്‍ ബാങ്കിന്റെ സ്ഥാപകന്‍ കെ പി ഹോര്‍മിസ് ആണ്. 1,00,000 കോടി രൂപയ്ക്ക് മുകളിലാണ് ഫെഡറല്‍ ബാങ്കിന്റെ ബിസിനസ്.
സൗത്ത് ഇന്ത്യന്‍ ബാങ്ക്
തൃശൂരില്‍ പ്രവര്‍ത്തനമാരംഭിച്ച സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇന്ന് സൗത്ത് ഇന്ത്യയുടെ മാത്രമല്ല രാജ്യത്തിന്റെ പ്രിയപ്പെട്ട ബാങ്കാണ്. ആദ്യമായി എന്‍ആര്‍ഐ ബ്രാഞ്ച് ഓപണ്‍ ചെയ്ത് 1992ല്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ചരിത്രം കുറിച്ചു. 839 ബ്രാഞ്ചുകളുള്ള ബാങ്കിന് 1306 എടിഎമ്മുകളാണുള്ളത്. 2016ല്‍ ബാങ്കിന്റെ വാര്‍ഷിക അറ്റാദായം മുന്‍ വര്‍ഷത്തെക്കാള്‍ 8.48% വര്‍ധിച്ചു 333.27 കോടി രൂപയിലെത്തി.
കാത്തലിക് സിറിയന്‍ ബാങ്ക്
1920ല്‍ തൃശൂരിലാണ് കാത്തലിക് സിറിയന്‍ ബാങ്ക് ഉദയം ചെയ്തത്. ഇന്ന് 430 ബ്രാഞ്ചുകളും 240 എടിഎം സെന്ററുകളുമുണ്ട് ബാങ്കിന്. ബാങ്കിന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനഫലം മോശമായതിനെത്തുടര്‍ന്ന മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ ആനന്ദ് കൃഷ്ണമൂര്‍ത്തി ആഗസ്റ്റില്‍ രാജി വെച്ചിരുന്നു.
ധനലക്ഷ്മി ബാങ്ക്
ഒരു കൂട്ടം സംരംഭകരുടെ നേതൃത്വത്തില്‍ 1927ല്‍ തൃശൂരാണ് ധനലക്ഷ്മി ബാങ്ക് ആരംഭിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബാങ്കിന്റെ പ്രവര്‍ത്തനം അത്ര തൃപ്തികരമല്ല. ഇനിയും ക്യാപിറ്റല്‍ ഉയര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ ധനലക്ഷ്മി ബാങ്ക് ഏതെങ്കിലും വലിയ ബാങ്കുകള്‍ക്ക് ഇരയാകും. അതല്ലെങ്കില്‍ ബാങ്കിനെ ഏതെങ്കിലും വലിയ ബാങ്കില്‍ ലയിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതമാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
