ലോണെടുത്ത് കൃത്യമായ ഇടവേളക്ക് ശേഷം തിരിച്ചടച്ചില്ലെങ്കില്‍ ബാങ്കുകള്‍ ജപ്തി നടപടികളുമായി മുന്നോട്ട് വരാറുണ്ട്.
വ്യക്തിഗത വായ്പ തുടങ്ങി വിവിധ തരത്തിലുളള വായ്പകള്‍ ബാങ്കുകളില്‍ നിന്നു വളരെ വേഗത്തില്‍ ഇന്നു ലഭ്യമാണ്. എന്നാല്‍ വായ്പയുടെ മാസത്തവണകള്‍ കുടിശ്ശിക വരുത്തിയാല്‍ നേരിടേണ്ടി വരുന്ന ജപ്തി നടപടികള്‍ അത്ര എളുപ്പമാവില്ല. ലോണെടുത്ത് തൊട്ടടുത്ത മാസം മുതല്‍ പലിശയും മുതലുമടക്കം തുല്യമാസ തവണകളായി തിരിച്ചടക്കാം.
മൂന്നു മാസം തുടര്‍ച്ചയായി ഇതില്‍ വീഴ്ച വന്നാല്‍ പണം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ആരംഭിക്കും. അതിനു മുന്‍പുതന്നെ മാസതവണ വീഴ്ച വരുത്താനുണ്ടായ കാരണങ്ങള്‍ കാണിച്ച് ബാങ്കുമായി നേരിട്ട് ബന്ധപ്പെടാന്‍ ശ്രമിക്കുന്നതാണ് ഉചിതം.

ജപ്തിനടപടികള്‍ ആരംഭിച്ച ശേഷമാണെങ്കില്‍ തുടര്‍നടപടികള്‍ ഒഴിവാക്കാനോ ഇളവുവരുത്താനോ ഉള്ള മാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ട്. വായ്പാകാലാവധി നീട്ടി വാങ്ങുക, പലിശ ഒഴിവാക്കല്‍, ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടങ്ങിയ വഴികള്‍ ആരായാവുന്നതാണ്.
എന്താണ് ജപ്തി
വായ്പകള്‍ക്ക് ഈടുവയ്ക്കുന്ന വീട്, വസ്തുക്കള്‍, വാഹനങ്ങള്‍, ഉപകരണങ്ങള്‍, മറ്റു സ്ഥാപനജംഗമവസ്തുക്കള് ബാങ്കുകള്‍ ഏറ്റെടുത്ത് വില്‍പ്പന നടത്തി കുടിശ്ശികയില്‍ വരവുവയ്ക്കുന്നതാണ് ജപ്തി. പത്തുലക്ഷം രൂപയില്‍ താഴെയുള്ള ഭവനവായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍, വ്യക്തിഗത വായ്പകള്‍ തുടങ്ങിയവയില്‍ നടപടി സ്വീകരിക്കുന്നതിനു മുന്‍പ് ഇടപാടുകാരന്റെ ഭാഗംകൂടി കേള്‍ക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം. കൂടാതെ ലോണ്‍ ലഭിക്കുന്നതിനായി കൃതൃമ രേഖകള്‍ ഹാജരാക്കുന്ന സന്ദര്‍ഭങ്ങളില്‍ ബാങ്കുകള്‍ക്ക് സിവില്‍-ക്രിമിനല്‍ കോടതികളേയും സമീപിക്കാം.
ഒരുലക്ഷം രൂപയില്‍ കൂടുതലുള്ള വായ്പകളില്‍ മൂന്നുമാസത്തിലധികം തവണകള്‍ കുടിശ്ശിക വരുത്തിയാല്‍ ഈടായി നല്‍കിയിട്ടുള്ള ഭൂമി സെക്യൂരിറ്റൈസേഷന്‍ നിയമപ്രകാരം ബാങ്കുകള്‍ക്ക് വില്‍പ്പന നടത്താം. ജപ്തിനോട്ടീസ് ലഭിച്ച് അറുപതുദിവസത്തിനുള്ളില്‍ വായ്പ തിരിച്ചടക്കുകയോ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുകയോ ചെയ്യാത്ത പക്ഷം, ഭൂമി ഏറ്റെടുത്ത നോട്ടീസ് പതിക്കുകയോ ബോര്‍ഡ് വയ്ക്കുകയോ ചെയ്യാവുന്നതാണ്.
ഇടപാടുകാരുടെ അവകാശങ്ങള്‍
മുന്നറിപ്പില്ലാതെയുള്ള അടിയന്തര ജപ്തിനടപടികള്‍ മനുഷ്യാവകാശലംഘനമാണ്. പണം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് പ്രതിനിധി ഇടപാടുകാരനെ ബന്ധപ്പെടേണ്ട സമയം രാവിലെ 9.30ക്കും വൈകീട്ട് 7മണിക്കുമിടയിലാണ്. റിക്കവറി ഏജന്റുമാരുടെ ഭാഗത്തുനിന്നും മാന്യമല്ലാത്ത പെരുമാറ്റം ഉണ്ടായാല്‍ ഇടപാടുകാരനു പോലീസില്‍ പരാതിപ്പെടാം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications